ഹിന്ദിക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വേണം
തിരുവനന്തപുരം: സംസ്ഥാനത്തെ 'അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്' എത്രയും വേഗം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. ഹിന്ദിക്കാര്‍ എന്ന വ്യാജേന കേരളത്തിലെത്തുന്ന പലരും വ്യാജ വോട്ടര്‍ ഐഡിയുമായെത്തുന്ന ബംഗ്ലാദേശി പൗരന്മാരാണെന്ന തിരിച്ചറിവ് സുരക്ഷാ ഉദ്യോഗസ്ഥരെ വലയ്ക്കുകയാണ്.
കേരളം, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് ഇത്തരത്തില്‍ മുസ്ലീങ്ങള്‍ എത്തിച്ചേരുന്നത്. ഇവരില്‍ പലര്‍ക്കും നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന സംശയം ശക്തമാണ്. പാകിസ്താനില്‍ പരിശീലനം നേടിയവര്‍ തൊഴിലാളികള്‍ക്കൊപ്പം കേരളത്തിലേക്ക് നീങ്ങുന്നതായി ഇന്റലിജന്റ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതു സംബന്ധിച്ച് കേരളം ഇപ്പോള്‍ കേന്ദ്രത്തിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്.

അന്യസംസ്ഥാന തൊഴിലാളികളിലൂടെ കള്ളനോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിലെത്തുന്ന ബംഗ്ലാദേശി മുസ്ലീങ്ങള്‍ ഇവിടത്തെ മതസംഘടനകളുടെ ഭാഗമായി മാറുന്നതും അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യമാക്കി ഇക്കൂട്ടരെ സഹായിക്കുന്ന നിലപാടാണ് രാഷ്ട്രീയപാര്‍ട്ടികള്‍ എടുക്കുന്നത്. ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റം മുതലാക്കാന്‍ മാവോവാദികളും രംഗത്തെത്തിയിട്ടുണ്ട്. ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ പ്രവര്‍ത്തിക്കുന്നതായി പോലിസിന് സംശയമുണ്ട്. മുസ്ലീം തീവ്രവാദവും നക്‌സല്‍ ആക്രമണവും ഭയക്കേണ്ട അവസ്ഥയിലാണ് കേരളം ഇപ്പോള്‍.
പ്രാദേശിക മതനേതൃത്വത്തിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടെയും സഹായത്തോടെ റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖയും സ്വന്തമാക്കുന്നതോടെ ഇവര്‍ 'സാങ്കേതികപരമായി സുരക്ഷിതരാവുകയാണ് ചെയ്യുന്നത്. പക്ഷേ, വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അടിസ്ഥാനമാക്കിയാണ് പുതിയ രേഖയുണ്ടാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം കുടിയേറ്റക്കാര്‍ നടത്തുന്ന കൊള്ളയും കൊലയും പോലിസിനെ വട്ടം കറക്കുകയാണ്. കുറ്റവാളികളുടെ പേരു പോലും വ്യക്തമാകാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് നിര്‍ബന്ധപൂര്‍വം ആധാര്‍ കാര്‍ഡ് എടുപ്പിക്കുകയാണ് മറ്റൊരു മാര്‍ഗ്ഗം. ചുരുങ്ങിയത് ഇവരുടെ ബയോളജിക്കല്‍ തിരിച്ചറിയലെങ്കിലും സാധ്യമാവുമല്ലോ?












Click it and Unblock the Notifications