കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേക്ക് വീണ്ടും ബംഗ്ലാദേശികളുടെ അനധികൃത കുടിയേറ്റമോ?പണം മാറാനെത്തുന്നവര്‍ നിരീക്ഷണത്തില്‍

തിരിച്ചറിയല്‍ രേഖകളില്ലാതെ ബാങ്കുകളിലെത്തുന്ന തൊഴിലാളികളാണ് ബംഗ്ലാദേശികളെന്ന് സംശയിക്കുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

കോട്ടയം: കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളും ഉണ്ടെന്ന സംശയം ബലപ്പെടുന്നു. ആവശ്യമായ തിരിച്ചറിയല്‍ രേഖകളില്ലാതെ ബാങ്കുകളില്‍ നിരവധി പേരാണ് എത്തുന്നത്.

മിക്കവാറും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഇലക്ഷന്‍ കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ ഉണ്ട്. എന്നാല്‍ യാതൊരുവിധ തിരിച്ചറിയല്‍ രേഖകളുമില്ലാതെ ബാങ്കിലെത്തിയ തൊഴിലാളികളാണ് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളാണെന്ന് സംശയിക്കുന്നത്.
ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി സംസ്ഥാനത്തേക്ക് വന്ന നിരവധി പേരെയാണ് ഇതിനു മുമ്പും പിടികൂടിയിട്ടുള്ളത്. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന തീവ്രവാദ ഭീഷണികളുടെ പശ്ചാത്തലത്തില്‍ നിരവധി ബംഗ്ലാദേശികള്‍ ഇപ്പോഴും സംസ്ഥാനത്തുണ്ടെന്ന വിവരം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

തിരിച്ചറിയല്‍ രേഖകളില്ല

തിരിച്ചറിയല്‍ രേഖകളില്ല

ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ളത്. അന്യസംസ്ഥാനക്കാരോടൊപ്പം ബംഗ്ലാദേശികളും അനധികൃതമായി താമസിക്കുന്നുണ്ടെന്ന വിവരങ്ങളാണ് നോട്ട് മാറലുമായുള്ള സംഭവങ്ങളുമായി കൂട്ടിവായിക്കുമ്പോള്‍ പുറത്തു വരുന്നത്.

ഉദ്യോഗസ്ഥര്‍ തിരിച്ചയക്കുന്നു

ഉദ്യോഗസ്ഥര്‍ തിരിച്ചയക്കുന്നു

കൃത്യമായ രേഖകളില്ലാതെ പണം മാറാനായി നിരവധി തൊഴിലാളികളാണ് ബാങ്കുകളിലെത്തുന്നത്. തിരിച്ചറിയല്‍ രേഖകളില്ലാത്തവരെ ബാങ്കുകളില്‍ നിന്നും തിരിച്ചയക്കുകയാണ് ചെയ്യുന്നത്.

പലരും പട്ടിണിയില്‍

പലരും പട്ടിണിയില്‍

തിരിച്ചറിയല്‍ രേഖകളില്ലാത്തവരാണ് പണം മാറാന്‍ കഴിയാത്തതിനാല്‍ പട്ടിണിയിലായിരിക്കുന്നത്. കയ്യിലുള്ള പണം ഇനി എന്തുചെയ്യുമെന്ന ആശങ്കയിലാണ് ഇവരെല്ലാം.

English summary
Some Report Says That Illegal Immigrants From Bangladesh are still residing in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X