കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുനമ്പം മനുഷ്യക്കടത്ത്; ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

Google Oneindia Malayalam News

കൊച്ചി: മുനമ്പത്ത് നിന്നും 243 പേരുമായി ഓസ്ട്രേലിയയ്ക്ക് പോയ മത്സ്യബന്ധന ബോട്ടിലുള്ളവരെ കണ്ടെത്താനായി ഇന്റപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. കേരളാ പോലീസിന്റെ ആവശ്യപ്രകാരമാണ് ഇൻർപോളിന്റെ നടപടി. ബോട്ടും യാത്രക്കാരെയും കണ്ടെത്താൻ കേന്ദ്ര സർക്കാർ വിദേശ രാജ്യങ്ങളുടെയും സഹായം തേടിയിരുന്നു.

എന്റെ മകൻ കല്ലുചുമന്ന ഫോട്ടോ ഉപയോഗിച്ച് ഇത്തരം പ്രചാരണങ്ങൾ നടത്തരുത്; പിജെ ഗ്രൂപ്പിനെതിരെ ജയരാജൻഎന്റെ മകൻ കല്ലുചുമന്ന ഫോട്ടോ ഉപയോഗിച്ച് ഇത്തരം പ്രചാരണങ്ങൾ നടത്തരുത്; പിജെ ഗ്രൂപ്പിനെതിരെ ജയരാജൻ

ഇക്കഴിഞ്ഞ ജനുവരി 12നാണ് 243 പേരുമായി ദേവമാതയെന്ന ബോട്ട് എറണാകുളത്തെ മുനമ്പത്ത് നിന്നും യാത്ര തിരിച്ചത്. നവജാത ശിശുക്കളടക്കം ബോട്ടിലുണ്ടെന്നാണ് വിവരം. ബോട്ട് പസഫിക് സമുദ്രത്തിലൂടെ കടന്നു പോയതായി സ്ഥിരീകരിച്ചിരുന്നു. ആറ് മാസം പിന്നിട്ടിട്ടും ബോട്ടിനെകുറിച്ചോ യാത്രക്കാരെക്കുറിച്ചോ മറ്റ് വിവരങ്ങൾ കണ്ടെത്താൻ അന്വേഷണ ഏജൻസിക്ക് സാധിച്ചിട്ടില്ല.

boat

ദില്ലി അംബേദ്കര്ഡ നഗർ കോളനിയിൽ നിന്നുള്ളവരാണ് യാത്രക്കാരിൽ കൂടുതലും. ഓസ്ട്രേലിയ, ന്യൂസിലാന്റ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇവർ എത്തിയിരിക്കാമെന്നും സംശയമുണ്ട്. ഏതെങ്കിലും തീരത്ത് ഇവർ എത്തിയിട്ടുണ്ടെങ്കിൽ ബ്ലൂ കോർണർ നോട്ടീസ് സഹായകമാകും. യാത്രക്കിടെ ബോട്ട് അപകടത്തിൽപ്പെട്ടിരിക്കാമെന്ന സാധ്യതയും തള്ളിക്കളയുന്നില്ല.

കൊച്ചിയിൽ 50 ബാഗുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മനുഷ്യക്കടത്തിന്റെ സൂചനകൾ ലഭിച്ചത്. തൊട്ടടുത്ത സ്ഥലങ്ങളിൽ നിന്നായി കൂടുതൽ ബാഗുകളും തിരിച്ചറിയൽ രേഖകളും കണ്ടെത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് 2 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Illegal migration from Munambam INTERPOL issued blue corner notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X