കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലുള്ള അന്യസംസ്ഥന തൊഴിലാളികളില്‍'' ക്രിമിനലുകളും'' ബോഡോ തീവ്രവാദി അറസ്റ്റില്‍

  • By Siniya
Google Oneindia Malayalam News

കോഴിക്കോട്: മതിയായ രേഖകളില്ലാതെ കേരളത്തില്‍ എത്തുന്ന അന്യ സംസ്ഥാന തൊഴിലാളികളില്‍ ക്രിമിനലുകളും ,ഉത്തരേന്ത്യയില്‍ ഒളിവിലായിരുന്ന ബോഡോ തീവ്രവാദി കോഴിക്കോട് പിടിയിലായി. നിരോധിത തീവ്രവാദ സംഘടനയായ ബോഡോ തീവ്രവാദികളുടെ നാഷനല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി വി.എല്‍ ദിന്‍ഗയാണ് പിടിയിലായത്. കോഴിക്കോട് കക്കോടിയില്‍ ഒരുമാസമായി ഒരുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പട്ടിണി കാരണം ഉത്തരേന്ത്യയില്‍ നിന്നും പലായനം ചെയ്ത ദിന്‍ഗ ഇവിടെ കൂലിപ്പണി ചെയ്തു ജീവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഇന്റലിജന്‍സും ചേര്‍ന്നായിരുന്നു അറസ്റ്റ്. ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടല്‍ നടത്തിയ ബോഡോ തീവ്രവാദ സേനയില്‍ ദിന്‍ഗ ഉണ്ടായിരുന്നതായും പറയുന്നു. അസം പൊലീസിനു കൈമാറാനാണു തീരുമാനമെന്നറിയുന്നു. അതിനു മുന്‍പ് കോടതിയില്‍ ഹാജരാക്കിയേക്കും. അസമില്‍ നിരവധി ഏറ്റമുട്ടല്‍ കേസുകള്‍ ഇയാളുടെ പേരില്‍ നിലവിലുണ്ട്. 15 ദിവസമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന പൊലീസ് പറഞ്ഞു.

migrates

ഇങ്ങനെ നിരവധി ഉത്തരനേന്ത്യക്കാരനാണ് മതിയായ രേഖകളില്ലാതെ കേരളത്തിലെത്തുന്നത്. സാധാരണകുടിയേറ്റക്കാര്‍ക്കൊപ്പം കൊലയാളികളും കള്ളന്മാരും തീവ്രവാദികളും കേരളത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഡ്രൈവിങ് ലൈസന്‍സോ ഇലക്ഷന്‍ ഐഡികാര്‍ഡോ ആണ് രേഖയായി പോലിസ് സ്‌റ്റേഷനുകളിലും ജോലി സ്ഥലത്തും ആവശ്യപ്പെടുന്നത്. ഇത്തരം രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ കേന്ദ്രീകൃതമായ ഒരു സംവിധാനവും നിലവിലില്ല. കൃത്രിമമായി ഉണ്ടാക്കിയതോ കൈക്കൂലി കൊടുത്ത് വാങ്ങിയതോ ആയ തിരിച്ചറിയല്‍ രേഖകളാണ് പലരുടെയും കൈവശമുള്ളത്.

കുറഞ്ഞ വേദനത്തിന് തൊഴിലാളികളെ നിയമിക്കുന്നതാണ് ഇത്തരെ ക്രിമിനലുകളെ കേരളത്തില്‍ വളരുന്ന തിന് പ്രധാന കാരണംകേരളത്തില്‍ നടന്ന പല അക്രമസംഭവങ്ങളിലും പോലിസിന് കൈയടയാളങ്ങള്‍ ലഭിച്ചിട്ടും പോലിസിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാരിന്റെ നിരീക്ഷണം അത്യാവശ്യമാണ്.

English summary
illegal migration to Kerala,police arrested BODO terrorist at kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X