അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുന്‍ മന്ത്രി കെ ബാബുവിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുന്‍ മന്ത്രി കെ ബാബുവിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 2007 മുതല്‍ 2016 വരെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി കെ ബാബുവിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

ൻപ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ ബാബുവിനെതിരെ വിജിലൻസ് കേസെടുത്തിരുന്നു.ഇതേ സംഭവത്തിൽ വിജിലൻസ് എഫ് ഐ ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് . കെ ബാബൂവിന് നൂറ് കോടിയുടെ സ്വത്ത് ഉണ്ടെന്നും ഇതിൽ 41 ശതമാനം അനധികൃതമായി സമ്പാദിച്ചതാണെന്നും കാണിച്ച് 2018 ൽ കെ ബാബുവിനെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുത്ത് കെ ബാബുവിനെ ഇ ഡി ചോദ്യം ചെയ്തത്, മന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ച് എന്നതാണ് പ്രധാന ആരോപണം.തൃപ്പൂണിത്തുറ പ്രതികരണ വേദിയാണ് തൃശൂർ വിജിലന്ഡസ് കോടതിയിൽ പരാതി നൽകിയത്. നിലവിൽ തൃപ്പൂണിത്തുറ എം എൽ എ യാണ് കെ ബാബു












Click it and Unblock the Notifications