Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിഹിത ബന്ധത്തെ ചൊല്ലി തര്‍ക്കം: പാലക്കാട് യുവാവിനെ കൊലപ്പെടുത്തി

ഒറ്റപ്പാലം; പാലക്കാട് ഒറ്റപ്പാലം പഴയ ലക്കിടി പള്ളിയാലില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മുണ്ടൂര്‍ സ്വദേശി സിയാര്‍ ആണ് മരിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സ്ത്രീയുമായുള്ള അവിഹിത ബന്ധത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. അബ്ബാസ്,ജൈനിമേട് സ്വദേശി മന്‍സൂര്‍, അരുണ്‍ എന്നിവരെയടക്കം അഞ്ച് പേരെ പോലീസ് കസ്‌ററഡിയിലെടുത്തു. പള്ളിയാലിലെ വിജനമായ സ്ഥലത്തെത്തിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. കുത്തേറ്റ സിയാറിനെ ഒറ്റപ്പാലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലു ജീവന്‍ രക്ഷിക്കാനായില്ല. ഷമീനെ തൃശ്ശുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

-murder--logo

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, സിയാറിന്റെ സുഹൃത്തായ ഷമീമിന് വടക്കഞ്ചേരിയിലെ ഒരു സുഹൃത്തുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നു. ഇതേ സ്ത്രീയുമായി പാലക്കാട് സ്വദേശി അബ്ബാസ് എന്ന വ്യക്തിയും അവിഹിത ബന്ധം പുലര്‍ത്തിയിരുന്നു. ഈ വിവരമറിഞ്ഞ ഷമീം ക്വട്ടേഷന്‍ സംഘത്തെ കൂട്ടുപിടിച്ച് കറക്കല്‍ അഷറഫുമായി ചേര്‍ന്ന് അബ്ബാസിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടു.

എന്നാല്‍ ഷമീന്റെ നീക്കം മനസ്സിലാക്കിയ അബ്ബാസും സംഘവും ഇരുവരെയും പള്ളിയാലിലെ വിജനമായ പ്രദേശത്തേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്ന്ത്. സ്ഥലത്ത് ഡോഗ് സ്വാഡും ഫോറന്‍സിക് സംഘവും പരിശോധന നടത്തി. ആശുപത്രിയില്‍ കഴിയുന്ന ഷമീമിന്റെ നില അതീവ ഗുരുതരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+