അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി; കല്ല് വെട്ട് യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചു
ബദിയടുക്ക: അനധികൃത ചെങ്കല്‍ ഖനനത്തിനെതിരെ ആര്‍ഡിഒ നടപടി കര്‍ശനമാക്കി. ഒരു മണ്ണ് മാന്തി യന്ത്രം, രണ്ട് കല്ലു വെട്ട് യന്ത്രം, മൂന്ന് ലോറികള്‍ എന്നിവ പിടിച്ചെടുത്തു. വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. വ്യാപകമായി ചെങ്കല്‍ ഖനനമുണ്ടായിട്ടും നടപടി എടുക്കാത്ത ജീവനക്കാരുടെ നടപടിക്കെതിരെയാണ് ആര്‍ഡിഒ നടപടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ചെങ്കല്‍ ക്വാറിയെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ബേള, എടനാട് വില്ലേജ് ഓഫീസ് പരിധികളില്‍ റെയ്ഡ് നടത്തി വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. അതേ സമയം ഇന്നലെ ഉച്ചയോടെ ആര്.ഡി.ഒ. സി. രാജുവിന്റെ നേതൃത്വത്തില്‍ മീഞ്ച വില്ലേജ് ഓഫീസ് പരിധിയിലെ കൊളിയൂരില്‍ നടത്തിയ പരിശോധനയില്‍ യാതൊരു വിധ രേഖകളും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറി കണ്ടെത്തുകയും അവിടെ നിന്നും ഒരു മണ്ണ് മാന്തി യന്ത്രവും ചെങ്കല്ല് കടത്താന്‍ ഉപയോഗിച്ച മൂന്ന് ലോറികളും രണ്ട് കല്ല് വെട്ട് യന്ത്രങ്ങളും റവന്യു അധികൃതര്‍ പിടിച്ചെടുത്തു.

മീഞ്ചയില്‍ നടന്ന പരിശോധനയില്‍ വില്ലേജ് ഓഫീസര്‍ സുബ്ബണ്ണ നായക്, വില്ലേജ് സ്റ്റാഫ് സത്യപാലന് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ഇതിനകം ചെങ്കല്ല് ഖനനം തുടങ്ങുന്നതിന് അപേക്ഷ ലഭിച്ച 84 യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള അനുവാദം നല്‍കിയിട്ടുണ്ടെന്നും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ആര്.ഡി.ഒ. സി. ബിജു പറഞ്ഞു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കിയതായും കൂട്ടിച്ചേര്‍ത്തു.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications