കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി; കല്ല് വെട്ട് യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചു

Google Oneindia Malayalam News

ബദിയടുക്ക: അനധികൃത ചെങ്കല്‍ ഖനനത്തിനെതിരെ ആര്‍ഡിഒ നടപടി കര്‍ശനമാക്കി. ഒരു മണ്ണ് മാന്തി യന്ത്രം, രണ്ട് കല്ലു വെട്ട് യന്ത്രം, മൂന്ന് ലോറികള്‍ എന്നിവ പിടിച്ചെടുത്തു. വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. വ്യാപകമായി ചെങ്കല്‍ ഖനനമുണ്ടായിട്ടും നടപടി എടുക്കാത്ത ജീവനക്കാരുടെ നടപടിക്കെതിരെയാണ് ആര്‍ഡിഒ നടപടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ചെങ്കല്‍ ക്വാറിയെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ശ്രീദേവിയുടെ ഒടുവിലെ തീരുമാനം: കുടുംബം നാട്ടിലേക്ക് വന്നിട്ടും? ഉള്‍വിളി പോലെ ബോണി കപൂര്‍ എത്തിശ്രീദേവിയുടെ ഒടുവിലെ തീരുമാനം: കുടുംബം നാട്ടിലേക്ക് വന്നിട്ടും? ഉള്‍വിളി പോലെ ബോണി കപൂര്‍ എത്തി

കഴിഞ്ഞ ദിവസങ്ങളില്‍ ബേള, എടനാട് വില്ലേജ് ഓഫീസ് പരിധികളില്‍ റെയ്ഡ് നടത്തി വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. അതേ സമയം ഇന്നലെ ഉച്ചയോടെ ആര്‍.ഡി.ഒ. സി. രാജുവിന്റെ നേതൃത്വത്തില്‍ മീഞ്ച വില്ലേജ് ഓഫീസ് പരിധിയിലെ കൊളിയൂരില്‍ നടത്തിയ പരിശോധനയില്‍ യാതൊരു വിധ രേഖകളും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറി കണ്ടെത്തുകയും അവിടെ നിന്നും ഒരു മണ്ണ് മാന്തി യന്ത്രവും ചെങ്കല്ല് കടത്താന്‍ ഉപയോഗിച്ച മൂന്ന് ലോറികളും രണ്ട് കല്ല് വെട്ട് യന്ത്രങ്ങളും റവന്യു അധികൃതര്‍ പിടിച്ചെടുത്തു.

policecap

മീഞ്ചയില്‍ നടന്ന പരിശോധനയില്‍ വില്ലേജ് ഓഫീസര്‍ സുബ്ബണ്ണ നായക്, വില്ലേജ് സ്റ്റാഫ് സത്യപാലന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ഇതിനകം ചെങ്കല്ല് ഖനനം തുടങ്ങുന്നതിന് അപേക്ഷ ലഭിച്ച 84 യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള അനുവാദം നല്‍കിയിട്ടുണ്ടെന്നും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ആര്‍.ഡി.ഒ. സി. ബിജു പറഞ്ഞു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കിയതായും കൂട്ടിച്ചേര്‍ത്തു.

ആത്മഹത്യ ഭീഷണിയുമായി ഭൂവുടമകൾ: മൂന്നാം ദിവസവും ദേശീയപാത സർവ്വെ നടപടി തടസ്സപ്പെട്ടുആത്മഹത്യ ഭീഷണിയുമായി ഭൂവുടമകൾ: മൂന്നാം ദിവസവും ദേശീയപാത സർവ്വെ നടപടി തടസ്സപ്പെട്ടു

ശ്രീദേവിക്ക് ഒരു രോഗവുമില്ല, മരിച്ചെന്ന് വിശ്വസിക്കാനാവുന്നില്ല, വിയോഗത്തില്‍ ഞെട്ടലോടെ കുടുംബംശ്രീദേവിക്ക് ഒരു രോഗവുമില്ല, മരിച്ചെന്ന് വിശ്വസിക്കാനാവുന്നില്ല, വിയോഗത്തില്‍ ഞെട്ടലോടെ കുടുംബം

English summary
illegal stone crushers in kasarkode,rdo seized 3 lorry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X