കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബുവിന്റെ പകുതി സ്വത്ത് എവിടെ നിന്ന്? മുന്‍ മന്ത്രിയെ കുടുക്കി വിജിലന്‍സ്, ലോക്കറില്‍ 200 പവന്‍

Google Oneindia Malayalam News

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. മൂവാറ്റുപുഴ സ്‌പെഷ്യല്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബാബുവിന് 45 ശതമാനം സ്വത്ത് അനധികൃതമായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

05

എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റാണ് ബാബുവിന്റെ അനധികൃത സ്വത്ത് സമ്പാദക്കേസ് അന്വേഷിക്കുന്നത്. നേരത്തെ ബാബുവിന് 46 ശതമാനം അനധികൃത സ്വത്തുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മന്ത്രിയായ വേളയില്‍ ലഭിച്ച ടിഎ, ഡിഎ എന്നിവ കൂടി സ്വത്തില്‍ കണക്കാക്കണമെന്ന ബാബുവിന്റെ ആവശ്യത്തെ തുടര്‍ന്ന് വീണ്ടും വിശദമായ പരിശോധന നടത്തി.

തുടര്‍ന്നാണിപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വരവില്‍ കവിഞ്ഞ സ്വത്ത് ബാബുവിന് ഉണ്ടെന്നാണ് കണ്ടെത്തല്‍. ബാബുവിന്റെ ബാങ്ക് ലോക്കറില്‍ 200 പവന്‍ സ്വര്‍ണമുണ്ട്. അനധികൃതമായി കണ്ടെത്തിയ ആസ്തിയില്‍ ഈ സ്വര്‍ണമാണ് പ്രധാനം. ഈ സ്വര്‍ണം എവിടെ നിന്ന് കിട്ടിയെന്ന് അന്വേഷണ സംഘം ബാബുവിനോട് ആരാഞ്ഞിരുന്നു. ഭാര്യവീട്ടില്‍ നിന്ന് ലഭിച്ച സ്വര്‍ണമാണിതെന്നാണ് ബാബു പ്രതികരിച്ചത്.

എന്നാല്‍ സ്വര്‍ണത്തിന്റെ രേഖകള്‍ നല്‍കാന്‍ ബാബുവിന് സാധിച്ചില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ബാബുവിന്റെ മകളുടെ ഭര്‍ത്താവിന്റെ സ്വത്തിലും ചില പൊരുത്തക്കേടുകളുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഇയാള്‍ക്ക് സ്വത്തുള്ളതായി കണ്ടെത്തി. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ബാബുവിന് നല്‍കാന്‍ സാധിച്ചില്ല. പല കാര്യങ്ങളിലും അന്വേഷ സംഘത്തിന് ബാബു കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് വിവരം. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള മൊഴികളും വിജിലന്‍സ് സംഘം എടുത്തിരുന്നു.

English summary
Illegal wealth case: Vigilance submit charge sheet against former Minister K Babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X