കൊച്ചിയിൽ പെൺവാണിഭം; സഹായത്തിന് പോലീസും ഗുണ്ടാ സംഘവും, മസാജ് പാർലറിന്റെ മറവിൽ നടക്കുന്നത്...
കൊച്ചി: കൊച്ചി നഗരത്തിൽ പെൺവാണിഭം തകൃതിയായി നടക്കുന്നുവെന്ന് റിപ്പോർട്ട്. മസാജ് പാർലറിന്റെ മറവിലാണ് പെൺവാണിഭ സംഘങ്ങൾ സജീവമാകുന്നത്. പ്രാദേശിക ഗുണ്ടാസംഘങ്ങളുടേയും ലോക്കൽ പോലീസിന്റേയും സഹായത്തോടെയാണ് മസാജ് പാർലർ കേന്ദ്രീകരിച്ചുള്ള പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനമെന്ന് ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
കൊച്ചി നഗരത്തിലെ ഹൃദയ ഭാഗങ്ങളായ കലൂർ ,പള്ളിമുക്ക്, ഇടപ്പള്ളി എന്നിവിടങ്ങിലാണ്
മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭ സംഘങ്ങൾ പ്രവർത്തനം ശക്തമാക്കിയിരിക്കുന്നത്. ഇടപ്പള്ളി മോഡേൺ ബ്രഡ് ബസ് സ്റ്റോപ്പിന് മുന്നിലുള്ള ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മസാജിങ് പാർലറാണിത്. ഇവിടെ എത്തുന്ന പുരുഷൻമാരായ ഇടപാടുകാർക്ക് മസാജ് ചെയ്തു നൽകുന്ന സ്ത്രീകളാണ്. 30 മിനിറ്റിന് 1500 രൂപയും 1 മണികൂറിന് 3000 രൂപയും നൽകിയാൽ ഹാപ്പി എൻഡിങ്ങ് ഉണ്ടാകുമെന്നാണ് നടത്തിപ്പുകാരുടെ അവകാശവാദമെന്നും ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് യുവതികളെ എത്തിക്കുന്നതെന്നും ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഈ സ്ഥാപനങളുടെ നടത്തിപ്പുകാർക്ക് പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ സഹായം ലഭിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ എത്തുന്ന ഇടപാടുകാരെ ഫോൺ നമ്പറും, പേരും എഴുതിയെടുക്കുന്ന ഡയറിയിൽ ഉന്നത പൊലീസ് ഉദ്യേഗസ്ഥരുടെ പേരും നമ്പറുകളും എഴുതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications