കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് ബിജെപി കൗൺസിലർമാർക്കെതിരെ അന്വേഷണം; വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു!

  • By Akshay
Google Oneindia Malayalam News

പാലക്കാട്: വരവിൽ കഴിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ബിജെപി കൗൺസിലർമാർക്കെതിരെ പാർട്ടി തല അന്വേഷണം. കേരളത്തില്‍ ബിജെപി ഭരിക്കുന്ന ഏക മുനിസിപ്പാലിറ്റിയായ പാലക്കാട്ട് പത്ത് ബിജെപി കൗണ്‍സിലര്‍മാക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ക്കു പുറമേ ബിജെപി സംസ്ഥാന ജില്ലാ നേതാക്കള്‍ക്കുമെതിരെ അന്വേഷണം ഉണ്ടായേക്കുമെന്ന് സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്യുന്നു.

മോദി അധികാരത്തിലെത്തിയതോടെ അമിത് ഷായുടെ മകന് 'ചാകര'; സ്വത്ത് വർധിച്ച് 16,000 ഇരട്ടി, ഭീകരം!മോദി അധികാരത്തിലെത്തിയതോടെ അമിത് ഷായുടെ മകന് 'ചാകര'; സ്വത്ത് വർധിച്ച് 16,000 ഇരട്ടി, ഭീകരം!

പാലക്കാട് നഗരസഭയിലെ ഒരു കൗണ്‍സിലര്‍ക്ക് കേരളത്തിനകത്തുമാത്രം ശതകോടികളുടെ ആസ്തിയുള്ളതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണത്രെ അന്വേഷണം നടത്തുന്നത്. തൊണ്ണൂറുകളില്‍ ആരംഭിച്ച വിവാദമായ മഞ്ഞക്കുളം ലോറി സ്റ്റാന്‍ഡ് മുതല്‍ അടുത്തിടെ വിവാദമായ പല ഇടപാടുകളും അന്വേഷണപരിധിയില്‍ വരും. മഞ്ഞക്കുളം ലോറി സ്റ്റാന്‍ഡ് നിര്‍മാണത്തിലെ അപാകതകള്‍ പല മുതിര്‍ന്ന നേതാക്കളും ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴെല്ലാം അതില്‍ മൗനം പാലിക്കുകയാണ് അന്നുമുതലുള്ള നേതൃത്വം ചെയ്തുവരുന്നതെന്ന് ആരോപണമുണ്ടെന്ന് സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്യുന്നു.

ജനുവരിക്ക് മുമ്പ് റിപ്പോർട്ട് നൽകും

ജനുവരിക്ക് മുമ്പ് റിപ്പോർട്ട് നൽകും

2018 ജനുവരി ഒന്നിനു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ നിര്‍ദേശമെന്നാണ് സൂചന.

അരനൂറ്റാണ്ടിലെ അഴിമതി

അരനൂറ്റാണ്ടിലെ അഴിമതി

അനധികൃത സ്വത്ത് സമ്പാദിച്ചത് കേന്ദ്രനേതൃത്വത്തിന്റെ അറിവില്‍പ്പെട്ടതോടെയാണ് ഈ അന്വേഷണം. കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ നടത്തിയ അഴിമതികള്‍ അന്വേഷണ പരിധിയില്‍വരും.

എൻഫോർസ്മെന്റ് അന്വേഷണം

എൻഫോർസ്മെന്റ് അന്വേഷണം

പാര്‍ട്ടി അന്വേഷണത്തിന് പുറമേ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണവും ഉണ്ടായേക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പ്രതിപക്ഷം പ്രതികരിച്ചിട്ടില്ല

പ്രതിപക്ഷം പ്രതികരിച്ചിട്ടില്ല

52 അംഗ കൗണ്‍സിലില്‍ 24 അംഗങ്ങളാണ് ബിജെപിക്കുള്ളത്. പ്രതിപക്ഷ കക്ഷികളാരും ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൗൺസിലർമാർക്കും അറിവില്ല

കൗൺസിലർമാർക്കും അറിവില്ല

ഇത്തരമൊരന്വേഷണത്തെക്കുറിച്ച് കൗണ്‍സിലര്‍മാര്‍ക്ക് യാതൊരു അറിവും ഇല്ല എന്നും പറയപ്പെടുന്നുണ്ട്. അഴിമതിമുക്തവും സുതാര്യവുമായ ഒരു നേതൃനിരയാണ് ആവശ്യമെന്നതിനാല്‍ ശക്തമായ നടപടികള്‍ ഇവര്‍ നേരിടേണ്ടിവരുമെന്നാണ് നിഗമനം.

English summary
Illegally acquiring property a party head by BJP counsilors in palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X