കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭർത്താവ് ജയിലിലായപ്പോൾ സന്തോഷുമായി അവിഹിതം! വീട്ടിൽ ആരുമില്ലെന്ന ഫോൺ കോൾ! ചുരുളഴിഞ്ഞത് ഇങ്ങനെ...

കൊലപാതകം നടന്നുവെന്ന് കരുതുന്ന രാത്രിയിൽ വിനോദിന്റെ ഭാര്യ കുഞ്ഞുമോൾ സന്തോഷിന്റെ മൊബൈലിലേക്ക് വിളിച്ച ഫോൺകോളാണ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവായത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കോട്ടയം: മാങ്ങാനത്ത് തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ 24 മണിക്കൂറിനുള്ളിൽ പ്രതികളെ വലയിലാക്കി പോലീസ്. ഒരു ഫോൺ കോളിനെ ആസ്പദമാക്കിയുള്ള അന്വേഷണത്തിലൂടെയാണ് കൊല്ലപ്പെട്ടത് സന്തോഷാണെന്നും, കൊലപാതകത്തിന് പിന്നിൽ കുപ്രസിദ്ധ ഗുണ്ട കമ്മൽ വിനോദും ഭാര്യയുമാണെന്നും പോലീസ് കണ്ടെത്തിയത്.

ഓണത്തിന് വല്ലതും വാങ്ങാന്നു വച്ചാൽ.... മഴയല്ലേ, നല്ല പൊളിപ്പൻ മഴ! കച്ചവടക്കാർക്കും തിരിച്ചടി....ഓണത്തിന് വല്ലതും വാങ്ങാന്നു വച്ചാൽ.... മഴയല്ലേ, നല്ല പൊളിപ്പൻ മഴ! കച്ചവടക്കാർക്കും തിരിച്ചടി....

കാസർകോട് ഗണേശോത്സവ ഘോഷയാത്രയ്ക്ക് നേരെ ആക്രമണം! സ്ത്രീകളടക്കമുള്ളവരെ ആക്രമിച്ചു, പോലീസ് നോക്കിനിന്നുകാസർകോട് ഗണേശോത്സവ ഘോഷയാത്രയ്ക്ക് നേരെ ആക്രമണം! സ്ത്രീകളടക്കമുള്ളവരെ ആക്രമിച്ചു, പോലീസ് നോക്കിനിന്നു

കൊലപാതകം നടന്നുവെന്ന് കരുതുന്ന രാത്രിയിൽ വിനോദിന്റെ ഭാര്യ കുഞ്ഞുമോൾ സന്തോഷിന്റെ മൊബൈലിലേക്ക് വിളിച്ച ഫോൺകോളാണ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവായത്. കുഞ്ഞുമോൾ സന്തോഷിനെ വിളിച്ചപ്പോൾ പിതാവ് കുഞ്ഞുമോനാണ് ഫോണെടുത്തത്. കുഞ്ഞുമോന്റെ ഈ മൊഴിയെ തുടർന്നാണ് പോലീസ് കുഞ്ഞുമോളെയും ഭർത്താവായ കമ്മൽ വിനോദിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

അവിഹിതം...

അവിഹിതം...

ഭർത്താവായ വിനോദ് അച്ഛനെ കൊന്ന കേസിൽ ജയിലിലായിരുന്ന സമയത്താണ് കുഞ്ഞുമോൾ സന്തോഷുമായി അടുപ്പത്തിലാകുന്നത്. ഈ അവിഹിത ബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് കരുതുന്നത്.

സന്തോഷിനെ വിളിച്ചു...

സന്തോഷിനെ വിളിച്ചു...

കൃത്യം നടന്നുവെന്ന് കരുതുന്ന രാത്രിയിൽ കുഞ്ഞുമോൾ സന്തോഷിനെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ സന്തോഷിന്റെ പിതാവ് കുഞ്ഞുമോനാണ് ആദ്യം ഫോണെടുത്തത്.

വീട്ടിൽ ആരുമില്ല...

വീട്ടിൽ ആരുമില്ല...

ഫോണെടുത്ത ഉടനെ വീട്ടിൽ ആരുമില്ല ഇങ്ങോട്ട് പോരൂ എന്നാണ് കുഞ്ഞുമോൾ പറഞ്ഞത്. ഇക്കാര്യം കുഞ്ഞുമോൻ പോലീസിനോട് വെളിപ്പെടുത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

കസ്റ്റഡിയിൽ...

കസ്റ്റഡിയിൽ...

കുഞ്ഞുമോന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കുഞ്ഞുമോളെയും ഭർത്താവ് കമ്മൽ വിനോദിനെയും അറസ്റ്റ് ചെയ്തത്. രണ്ടു പേരെയും കസ്റ്റഡിയിലെടുത്ത് രണ്ട് മുറികളിലിരുത്തിയാണ് പോലീസ് ചോദ്യം ചെയ്തത്.

ഭർത്താവ് പറഞ്ഞിട്ട്...

ഭർത്താവ് പറഞ്ഞിട്ട്...

ഭർത്താവായ വിനോദ് പറഞ്ഞിട്ടാണ് സന്തോഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് കുഞ്ഞുമോൾ പോലീസിനോട് പറഞ്ഞത്. സന്തോഷിന്റെ ഫോണിലേക്ക് വന്ന അവസാന കോൾ കുഞ്ഞുമോളുടേതായിരുന്നു.

സന്തോഷ് വീട്ടിലെത്തി...

സന്തോഷ് വീട്ടിലെത്തി...

കുഞ്ഞുമോൾ വിളിച്ച കാര്യം കുഞ്ഞുമോൻ സന്തോഷിനോട് പറഞ്ഞിരുന്നു. തുടർന്നാണ് അന്നു രാത്രി തന്നെ സന്തോഷ് കുഞ്ഞുമോളുടെ വീട്ടിലെത്തിയത്. വിനോദും സന്തോഷും വീട്ടിൽ ഒരുമിച്ചിരുന്ന് നന്നായി മദ്യപിക്കുകയും ചെയ്തു.

കിടക്കാൻ പോയെന്ന്...

കിടക്കാൻ പോയെന്ന്...

രാത്രി 11 മണിയോടെ താൻ കിടക്കാൻ പോയെന്നും, ഇതിനുശേഷം വിനോദ് സന്തോഷിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് കുഞ്ഞുമോൾ പോലീസിന് നൽകിയ മൊഴി. പുലർച്ചെ വിനോദ് ഓട്ടോറിക്ഷയുമായി വരുന്നത് കണ്ടിരുന്നുവെന്നും കുഞ്ഞുമോൾ മൊഴി നൽകിയിട്ടുണ്ട്.

ബ്രേക്ക് ഡൗണായി...

ബ്രേക്ക് ഡൗണായി...

കൃത്യം നടത്തിയ ശേഷം മൃതദേഹം വീട്ടിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ വിനോദിന്റെ ഓട്ടോറിക്ഷ ബ്രേക്ക് ഡൗണായി. ഇതിനാലാണ് മൃതദേഹം മുണ്ടകപ്പാടത്ത് ഉപേക്ഷിച്ചത്.

കുറ്റം സമ്മതിച്ചില്ല...

കുറ്റം സമ്മതിച്ചില്ല...

എന്നാൽ വിനോദ് ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. അതേസമയം, വീട്ടിനുള്ളിൽ വെച്ച് കൃത്യം നടത്തിയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടില്ല. അതിനാൽ ഇരുവരെയും വീണ്ടും ചോദ്യം ചെയ്ത് സംഭവത്തിൽ വ്യക്തത വരുത്താനാണ് പോലീസിന്റെ തീരുമാനം.

English summary
illicit relationship was the reason behind manganam murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X