കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെജി പരാമര്‍ശത്തില്‍ ക്ഷമ ചോദിക്കുന്നു! സിപിഎമ്മിനെതിരെ വിടി ബല്‍റാമിന്‍റെ എജ്ജാതി ട്രോള്‍ പോസ്റ്റ്

  • By Desk
Google Oneindia Malayalam News

സിപിഐഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി കൊണ്ടാണ് പാര്‍ട്ടി എംഎല്‍എക്കെതിരായ ലൈംഗിക പീഡനാരോപണം ഉയര്‍ന്ന് വന്നിരിക്കുന്നത്. ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പരാതി നല്‍കിയിട്ട് ആഴ്ച്ചകള്‍ കഴിഞ്ഞെങ്കിലും എംഎല്‍എയെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി ഇതുവരെ സ്വകരിച്ചത്ഇതോടെ പാര്‍ട്ടി നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ.

എകെജിയെ ബാലപീഡകനെന്ന് വിശേഷിപ്പിച്ച് തന്‍റെ ഇമേജ് കുത്തനെ ഇടിഞ്ഞ ക്ഷീണത്തില്‍ നില്‍ക്കുന്ന വിടി ബല്‍റാം അതേ നാണയത്തിലൂടെയാണ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പാര്‍ട്ടിക്കെതിരെ തിരിച്ചടിച്ചിരിക്കുന്നത്. ഒരുവായനയില്‍ പിടികിട്ടാതെ പല വായനയില്‍ തെളിയുന്ന പോസ്റ്റില്‍ അതി രൂക്ഷമായ വിമര്‍ശനമാണ് വിടി ഉന്നയിച്ചിരിക്കുന്നത്. വിടി ബല്‍റാമിന്‍റെ പോസ്റ്റ് വായിക്കാം

വനിതാ നേതാവിന്‍റെ പരാതി

വനിതാ നേതാവിന്‍റെ പരാതി

രണ്ടാഴ്ച്ച മുമ്പാണ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം ഉള്‍പ്പടേയുള്ളവര്‍ക്ക് ഡിവൈഎഫ്ഐ വനിതാ നേതാവ് പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയതോടെയാണ് പീഡന വിവരം വാര്‍ത്തയായത്.

 പരാതി

പരാതി

മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫീസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിന് ശ്രമിച്ചെന്നും ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് ഡിവൈഎഫ്‌ഐ നേതാവ് കൂടിയായ വനിതാ നേതാവ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയത്.
ബൃന്ദ കാരാട്ടിനാണ് ഡിവൈഎഫ്ഐ വനിതാ നേതാവ് പരാതി നല്‍കിയത്.

നടപടിയില്ല

നടപടിയില്ല

പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടാവാത്തതിനാല്‍ പിന്നീട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു.
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി അതീവ ഗൗരവമായിട്ട് എടുത്ത ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവൈലിബിള്‍ പിബി ചേര്‍ന്ന് പരാതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു.

 അന്വേഷണം

അന്വേഷണം

പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ പിബി ഉടന്‍ തന്നെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.ആദ്യ പരാതിയില്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് യുവതി സീതാറാം സെക്രട്ടറിക്ക് വനിതാ നേതാവ് ഈമെയിലായി അയച്ചത്.പാര്‍ട്ടി നടപടിക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ പാർട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതിയെയും എ.കെ. ബാലനെയും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തി.

പോലീസ് ഇടപെടേണ്ട

പോലീസ് ഇടപെടേണ്ട

അപ്പോഴും യുവതിയുടെ പരാതിയില്‍ പോലീസ് ഇടപെടേണ്ട ആവശ്യമില്ലെന്നാണ് പാര്‍ട്ടി നേതൃത്വം ആവര്‍ത്തിക്കുന്നത്. പ്രതിയെ രക്ഷിക്കാന്‍ തന്നെയാണ് സിപിഎം ശ്രമിക്കുന്നതെന്നും സ്ത്രീ സംരക്ഷണത്തിന്റെ മൊത്തക്കച്ചവടക്കാരായ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പൊളിഞ്ഞുവെന്നുമുള്ള വാദങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിക്കെതിരെ ഉയരുന്നത്.

വിമര്‍ശനം

വിമര്‍ശനം

ഇതോടെയാണ് പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി വിടി ബല്‍റാം രംഗത്തെത്തിയത്. ഒരിക്കല്‍ എകെജിയെ ബാലപീഡകനെന്ന് വിളിച്ചതിന് സൈബര്‍ സഖാക്കളും പാര്‍ട്ടിയും എട്ടിന്‍റെ പണി കൊടുത്ത ബല്‍റാം പാര്‍ട്ടി എംഎല്‍എയ്ക്ക് നേരെ ഉയര്‍ന്ന സ്ത്രീ പീഡന വിവാദത്തെ അതേനാണയത്തിലൂടെയാണ് തിരിച്ചടിച്ചിരിക്കുന്നത്. വിടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ഖേദം പ്രകടിപ്പിക്കുന്നു

ഖേദം പ്രകടിപ്പിക്കുന്നു

ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലെ തർക്കത്തിനിടയിൽ ആദരണീയനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെതിരെ എന്റെ ഭാഗത്തുനിന്നുണ്ടായ അനുചിതമായ പരാമർശത്തെത്തുടർന്ന് അദ്ദേഹത്തിന്റെ അനുയായികൾക്കും അതോടൊപ്പം "ഒളിവുകാലത്തെ വിപ്ലവ പ്രവർത്തനം" എന്ന പരാമർശത്തിലൂടെ കമ്യൂണിസ്റ്റ് അനുഭാവികളായ ഒരുപാട് സ്ത്രീകൾക്കും ഉണ്ടായ മനോവിഷമത്തിൽ ഞാൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

പിന്‍വലിക്കുന്നു

പിന്‍വലിക്കുന്നു

ഇങ്ങോട്ട് പ്രകോപിപ്പിച്ചയാൾക്ക് നൽകിയ മറുപടിക്കമന്റാണെന്നും ഞാനായിട്ട് ഒരിക്കലും അത് ആവർത്തിക്കാനാഗ്രഹിക്കുന്നില്ലെന്നും അന്നു മുതൽ എത്രയോ തവണ വിശദീകരിച്ച ആ പരാമർശങ്ങൾ മുൻകാല പ്രാബല്യത്തോടെ ഇപ്പോൾ പിൻവലിക്കുന്നു. ചരിത്രബോധമോ വർത്തമാനകാലബോധമോ ഇല്ലായ്മയിൽ നിന്നുള്ള അവിവേകമായി അതിനെ ഏവരും കണക്കാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ആത്മാര്‍ത്ഥമായ താത്പര്യം

ആത്മാര്‍ത്ഥമായ താത്പര്യം

എന്റെ ഓഫീസ് രണ്ട് തവണ തകർക്കുകയും നേരിട്ട് കല്ലെറിഞ്ഞ് ആക്രമിക്കുകയും എട്ട് മാസത്തോളം ജനപ്രതിനിധി എന്ന നിലയിലുള്ള ഔദ്യോഗിക കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തുകയുമൊക്കെച്ചെയ്യാൻ ചില സംഘടനകൾ രംഗത്തിറങ്ങിയത് അവർക്ക് സ്ത്രീ സംരക്ഷണക്കാര്യത്തിലും കമ്മ്യൂണിസ്റ്റ് ആരോഗ്യ സംരക്ഷണക്കാര്യത്തിലുമുള്ള ആത്മാർത്ഥമായ താത്പര്യം മൂലമാണെന്നും ഇപ്പോൾ തിരിച്ചറിയുന്നു.

ഈയടുത്താണ് മനസിലായത്

ഈയടുത്താണ് മനസിലായത്

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കകാലം മുതൽ സ്ത്രീ സംരക്ഷണ വിഷയത്തിലും മനുഷ്യസഹജമായ തെറ്റുകളെ തിരുത്തുന്ന കാര്യത്തിലും പാർട്ടിക്ക് പാർട്ടിയുടേതായ സംവിധാനങ്ങളും രീതികളും ഉണ്ടെന്നും ഇക്കാര്യത്തിൽ പാർട്ടിക്കകത്തുള്ളവരോടും പുറത്തുള്ളവരോടും വിവേചനമില്ലെന്നുമുള്ള വസ്തുതയും ഈയടുത്താണ് മനസ്സിലായത്.

ആത്മാര്‍ത്ഥമായ നന്ദി

ആത്മാര്‍ത്ഥമായ നന്ദി

എന്റെ ഭാഗത്തുനിന്നുണ്ടായത് അക്ഷന്തവ്യമായ അപരാധമാണെങ്കിലും തിരിച്ച് എന്നോട് അങ്ങേയറ്റം മാന്യവും സംസ്ക്കാര സമ്പന്നവുമായ ഭാഷയിൽ കാര്യങ്ങൾ വിശദീകരിച്ച് എന്റെ തെറ്റ് ബോധ്യപ്പെടുത്തിയ സൈബർ സിപിഎമ്മുകാർക്കും, എന്നും എപ്പോഴും സമാന നിലപാടുകൾ ഉറക്കെപ്പറയാൻ ആർജ്ജവം കാണിച്ചിട്ടുള്ള നിഷ്പക്ഷ സാംസ്ക്കാരിക നായകന്മാർക്കും ആത്മാർത്ഥമായ നന്ദി.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
im apologising for the comment about akg vt balram facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X