'ഞാന്‍ പോകുന്നു; എന്നെ അനേഷിക്കേണ്ട'; കൊച്ചിയില്‍ 14കാരന്‍ കത്തെഴുതി വച്ച് വീടു വിട്ടിറങ്ങി: അന്വേഷണം
കൊച്ചി: ആലുവയില്‍ 14 വയസുള്ള വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ചെങ്ങമനാട് ദേശത്ത് താമസിക്കുന്ന പിഎസ് ശ്രീവേദിനെയാണ് കാണാതായത്. വിദ്യാധിരാജ വിദ്യാഭവനിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ രാത്രിയോടെയാണ് കുട്ടിയെ കാണാതായത്.
ഇന്നലെ രാത്രി കത്ത് എഴുതിവെച്ചിട്ടാണ് കുട്ടി വീട്ടില്‍ നിന്ന് പോയിരിക്കുന്നത്. 'എന്നെ അന്വേഷിക്കേണ്ട, ഞാന്‍ പോകുന്നു' എന്നാണ് കത്തില്‍ കുട്ടി എഴുതിയിരിക്കുന്നത്. സംഭവത്തില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നെടുമ്പാശേരി പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

ഇന്ന് രാവിലെ ഉറക്കം ഉണര്‍ന്നപ്പോഴാണ് ശ്രീവേദ് വീട്ടില്‍ ഇല്ലെന്ന് മാതാപിതാക്കള്‍ മനസിലാക്കിയത്. കത്ത് കണ്ടപ്പോഴാണ് മകന്‍ വീടുവിട്ടു പോയതാണെന്ന് തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
കുട്ടി ആലുവയിലൂടെ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഒരു തുണികൊണ്ട് ശ്രീവേദ് മുഖം മറച്ചിട്ടുണ്ട്. തോളില്‍ ബാഗും ഉണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ 9809000199, 9388881002 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
സംഭവത്തില്‍ കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കുട്ടി പോകാനിടയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മറ്റു സ്ഥലങ്ങളിലെല്ലാം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ശ്രീവേദ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായും ചില സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ആലുവയില്‍ നിന്ന് ട്രെയിനില്‍ എങ്ങോട്ടെങ്കിലും പോയിട്ടുണ്ടോ എന്ന് സംശയം ഉയരുന്നുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആ സമയം പുറപ്പെട്ട ട്രെയിനുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications