• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കൂടെയുള്ളവനെ പട്ടിയെ തല്ലുന്നപോലെ തല്ലുന്നത് നോക്കിനിന്നില്ല!'അഭിമാനമാണെനിക്ക്',സരിനെകുറിച്ച് ഭാര്യ

തിരുവനന്തപുരം; കെടി ജലീനെ എൻഐഎ ചോദ്യം ചെയ്ത പശ്ചാത്തലത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില് വലിയ പ്രതിഷേധമാണ് ഇന്ന് സംസ്ഥാനത്ത് നടന്നത്. ചിലയിടത്ത് പ്രതിഷേധങ്ങൾ അക്രമാസക്തമായി. പോലീസ് ലാത്തി ചാർജ്ജിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പാലക്കാട് നടന്ന മാർച്ചിന് നേരെ ഉണ്ടായ ലാത്തി ചാർജിൽ വിടി ബൽറാം എംഎൽഎയ്ക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി സരിനും പരിക്കേറ്റിരുന്നു.

സഹപ്രവർത്തകരെ കൂട്ടം ചേർന്ന് പൊലീസ് തല്ലുമ്പോൾ അവരെ രക്ഷിക്കാൻ ഓടിയെത്തി സരിൻ തല്ലുവാങ്ങുകയായിരുന്നുവെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടർ സൗമ്യ. കൂടെയുള്ളവനെ വളഞ്ഞിട്ടു പട്ടിയെ തല്ലുന്ന പോലെ തല്ലുന്നത് നോക്കി നിന്നില്ല അദ്ദേഹമെന്നും അത് മാത്രം മതി, അഭിമാനമാണെനിക്കെന്നും സൗമ്യ ഫേസ്ബുക്കിൽ കുറിച്ചു. അവരുടെ പോസ്റ്റ് വായിക്കാം

ഇതിന്റെയൊക്കെ വല്ല കാര്യോം ഉണ്ടാർന്നോന്ന്

ഇതിന്റെയൊക്കെ വല്ല കാര്യോം ഉണ്ടാർന്നോന്ന്

കുറച്ചു നേരമായി ഫോൺ നിർത്താതെ അടിച്ചുകൊണ്ടിരിക്കുകയാണ്! സരിനെയും എന്നെയും അറിയുന്നവർ വിളിച്ചുകൊണ്ടേയിരിക്കുന്നു. "സരിൻ എവിടെയാണ്?" എന്ന് ചോദിക്കുന്നു! "പരിക്ക് സാരമാണോ?" എന്നാവലാതിപ്പെടുന്നു! വളരെ കുറച്ചു പേർ "ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടായിരുന്നോ! കേരളത്തിന്റെ DAG ( Deputy Accountant General) ആയിരുന്നപ്പോൾ ഈ പോലീസിനെ കൊണ്ടു സല്യൂട് അടിപ്പിച്ചിരുന്ന ആളായിരുന്നില്ലേ! ഇപ്പൊ അവരുടെ തല്ല് കൊണ്ടു നടക്കുന്നു! കഷ്ടം!" എന്നും പറഞ്ഞു!

ശരീരത്തിന് മാത്രമാണെന്ന്

ശരീരത്തിന് മാത്രമാണെന്ന്

ഇപ്പറഞ്ഞതും സരിനോടുള്ള സ്നേഹം കൊണ്ടാണ്, അറിയാം!സുഹൃത്തുക്കളെ, ഞാൻ ഇപ്പോഴും എന്റെ ജോലി ചെയ്ത് ആശുപത്രിയിലാണ്. സരിൻ വേറൊരു ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നു അറിഞ്ഞു. സംസാരിക്കാൻ കഴിഞ്ഞില്ല. പരിക്കുകൾ കാര്യമായുണ്ട്. പക്ഷെ അത് ശരീരത്തിന് മാത്രമാണെന്ന് എനിക്കറിയാം! മനസ്സ് പതിന്മടങ്ങ് ശക്തി ആർജ്ജിച്ചിട്ടുണ്ടാകുമെന്നും!

അഭിമാനമാണെനിക്ക്

അഭിമാനമാണെനിക്ക്

അഭിമാനമേയുള്ളു! അത് രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടല്ല! പകരം എന്റെ ഭർത്താവ് ഒരു മനുഷ്യനാണ് എന്നത് കൊണ്ട്! ചാനലുകളിലെ വീഡിയോ കണ്ടിരുന്നു. പോലീസ് ചുറ്റും നിന്നു അടിക്കുമ്പോൾ ഒരു പ്രകോപനവും കൂടാതെ നിന്നു കൊള്ളുന്നത് കണ്ടു.അതെ സമയം കൂടെയുള്ളവനെ വളഞ്ഞിട്ടു പട്ടിയെ തല്ലുന്ന പോലെ തല്ലുന്നത് നോക്കി നിന്നില്ല! അത് മാത്രം മതി, 'അഭിമാനമാണെനിക്ക്' എന്നുറക്കെ പറയാൻ!

സരിനെ മനസിലാവില്ല

സരിനെ മനസിലാവില്ല

സ്വന്തം കാര്യവും പണവും പദവിയും അന്തസ്സും മാത്രം നോക്കി രാഷ്ട്രീയത്തെ കുറ്റം പറഞ്ഞു സ്വന്തം പുറംതോടിലേക്ക് വലിയുന്നവർക്ക് സരിനെ മനസ്സിലായെന്നു വരില്ല. പക്ഷെ സ്വന്തം താല്പര്യങ്ങൾ എന്നും രണ്ടാമതായി കണ്ട സരിനെ എനിക്ക് മനസ്സിലാവും!" മാറ്റം തുടങ്ങേണ്ടത് അവനവനിൽ നിന്നാണ്" എന്ന സരിന്റെ സിദ്ധാന്തവും!അഭിമാനം!

ജലീലിന്റെ രാജിക്കായി സംസ്ഥാനത്ത് തെരുവ് യുദ്ധം; ലാത്തി ചാർജ്ജ്!! വിടി ബൽറാമിന് പരിക്കേറ്റു

'ഉമ്മൻചാണ്ടിക്ക് ഉത്തരം നൽകാനാവാത്ത ഒരു ചോദ്യമുണ്ട്..ശിവാനിയുടെ വിളിയിൽ അലിഞ്ഞ മനസ്';പികെ ഫിറോസ്

സിന്ധ്യയ്ക്കെതിരെ സച്ചിൻ പൈലറ്റിനെ ഇറക്കാൻ കോൺഗ്രസ്; മധ്യപ്രദേശിൽ പുതിയ കളികളുമായി പാർട്ടി

'ന്യായീകരണ ക്യാപ്സൂളുകൾ തയ്യാറാണ്, നാറ്റമില്ലാത്തത് നാറ്റത്തിനു മാത്രം';കെടി ജലീലിനെ ട്രോളി ജയശങ്കർ

English summary
Im so proud about sarin; says wife dr saumya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X