കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ആരോഗ്യ അടിയന്തരവാസ്ഥ പ്രഖ്യാപിക്കണം; ഗുരുതര സാഹചര്യമെന്ന് ഐഎംഎ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ രോഗ വ്യാപനം അതിരൂക്ഷമാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ഇക്കാര്യം വ്യക്തമാക്കി അവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

C

രോഗ വ്യാപനം തടയാന്‍ സംസ്ഥാനത്ത് ശക്തമായ നടപടികള്‍ ആവശ്യമാണ്. രോഗ തീവ്രത ജനങ്ങളെ ബോധിപ്പിക്കണം. ഇതിന് വേണ്ടി പ്രത്യേക പ്രചാരണം വേണം. നിലവിലുള്ള മാനദണ്ഡങ്ങള്‍ ശക്തമായി നടപ്പാക്കണം. ആരോഗ്യ പ്രവര്‍ത്തകരില്‍ വരെ രോഗ വ്യാപനം രൂക്ഷമാണ്. ഇങ്ങനെ പോയാല്‍ വരും ദിവസങ്ങളില്‍ സാഹചര്യം മാറും. മിക്ക ആശുപത്രികളും നിറയുകയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യങ്ങള്‍ കൂടി പരിഗമിച്ച് അടിയന്തരവാസ്ഥ പ്രഖ്യാപിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

ശോഭാ സുരേന്ദ്രന് എന്തുപറ്റി? തിരിച്ചെത്തണമെന്ന് ബിജെപി നേതൃത്വം, എങ്ങോട്ടുമില്ലെന്ന് മറുപടിശോഭാ സുരേന്ദ്രന് എന്തുപറ്റി? തിരിച്ചെത്തണമെന്ന് ബിജെപി നേതൃത്വം, എങ്ങോട്ടുമില്ലെന്ന് മറുപടി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് രോഗ വ്യാപനം കൂടുതലാണ്. 7000ത്തിന് മുകളില്‍ വരെ പ്രതിദിന രോഗികളുടെ എണ്ണമെത്തി. ഇങ്ങനെ തുടര്‍ന്നാല്‍ ആശങ്ക ഇരട്ടിയാകും. വരും ദിവസങ്ങളില്‍ 10000 വരെ രോഗികളുണ്ടാകാനുള്ള സാധ്യതയുണ്ട്. സമ്പര്‍ക്കം മൂലമാണ് രോഗം വ്യാപിക്കുന്നത്. മരണവും കൂടുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ രാഷ്ട്രീയ നേതൃത്വം ശക്തമായ തീരുമാനമെടുക്കേണ്ടി വരും.

കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. കേരളത്തിലെ ആരോഗ്യ രംഗം ആ അവസ്ഥയിലാണുള്ളത്. രാജ്യത്തെ ഏറ്റവും തീവ്ര രോഗബാധയുള്ള സംസ്ഥാനമാണ് കേരളം. ഏഴ് ദിവസത്തെ മൂവിങ് ഗ്രോത്ത് റേറ്റ് മറ്റു സംസ്ഥാനങ്ങളിലുള്ളതിനേക്കാള്‍ കൂടുതലാണ് കേരളത്തില്‍. കൊല്ലം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഒരു മാസത്തിനിടെ 300 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ടെസ്റ്റുകള്‍ കേരളത്തില്‍ കുറവാണ് എന്നും ഐഎംഎ പറയുന്നു.

ദിലീപിനെതിരായ മൊഴി മാറ്റിയാല്‍ വീട് വച്ചുതരാം... നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിക്ക് വാഗ്ദാനംദിലീപിനെതിരായ മൊഴി മാറ്റിയാല്‍ വീട് വച്ചുതരാം... നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിക്ക് വാഗ്ദാനം

Recommended Video

cmsvideo
ഇന്ത്യയുടെ മൂന്ന് വാക്‌സിനുള്‍ അവസാന ഘട്ട പരീക്ഷണത്തില്‍ | Oneindia Malayalam

പ്രതിപക്ഷം ജനക്കൂട്ട സമരങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഇന്ന് സര്‍വകക്ഷി യോഗം നടക്കും. എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം തീരുമാനിക്കും. നിയന്ത്രണം കര്‍ശനമാക്കുന്നതിനോട് യോജിപ്പാണുള്ളതെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമോ എന്ന ചോദ്യങ്ങള്‍ ഉയരുകയാണ്. സര്‍ക്കാര്‍ അത്തരം തീരുമാനം ഇതുവരെ എടുത്തിട്ടില്ല. സര്‍വകക്ഷി യോഗത്തില്‍ സുപ്രധാനമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് വിവരം.

English summary
IMA demands Health Emergency should be declared in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X