Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎംഎയുടെ ഇപ്പോഴത്തെ മെയിന്‍ പണി ഹോമിയോപ്പൊതിക്കെതിരെ പ്രസ്താവന ഇറക്കലാണ്; ഡോ ബിജു

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകനും ഹോമിയോപ്പൊതി ഡോക്ടറുമായ ഡോ ബിജു രംഗത്ത്. ഈ സ്വകാര്യ സംഘടനയുടെ മെയിന്‍ പണി ഹോമിയോപ്പതിക്ക് എതിരെ പ്രസ്താവന ഇറക്കല്‍ ആണെന്ന് ഡോ ബിജു പറഞ്ഞു. തങ്ങള്‍ക്ക് യാതൊരു അറിവും ധാരണയും ഇല്ലാത്ത വേറൊരു വൈദ്യശാസ്ത്രത്തെപ്പറ്റി എത്ര ആധികാരികം ആയാണെന്നോ ഈ കക്ഷികള്‍ അഭിപ്രായം പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഹോമിയോപ്പതി കേരളത്തില്‍ ഒഴികെ ലോകത്തെല്ലായിടത്തും നിരോധിച്ചതാണ് എന്നതായിരുന്നു ആദ്യകാല പ്രസ്താവന . ലോകത്തു 100 ല്‍ അധികം ലോക രാജ്യങ്ങളില്‍ ഹോമിയോപ്പതി ചികില്‍സിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന തന്നെ റിപ്പോര്‍ട്ട് പുറത്തിറക്കിയപ്പോള്‍ പിന്നെ ആ കള്ളം അധികം ഉപയോഗിക്കാനാവുന്നില്ലെന്ന് ഡോ ബിജു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

kerala

ഐ എം എ ചില കോവിഡ് കാല പ്രസ്താവനാ സാരോപദേശങ്ങള്‍ ...

1. കേരളത്തിലെ സ്‌കൂളുകള്‍ തുറക്കുന്നതിനെതിരെയും പരീക്ഷകള്‍ നടത്തുന്നതിനെതിരെയും സര്‍ക്കാരിനെ ഭീഷണിപ്പെടുത്തല്‍ . ഫെബ്രുവരി 2021
നടപടി - സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറന്നു പരീക്ഷയും ഭംഗിയായി നടത്തി ...

2. കോവിഡ് മൂന്നാം തരംഗം തൊട്ടരികെ ഉണ്ട് സര്‍ക്കാര്‍ അലംഭാവം കാട്ടുന്നു എന്ന താക്കീത് . മെയ് 2021
കോവിഡ് മൂന്നാം തരംഗം ഇതുവരെ ആരംഭിച്ചിട്ടില്ല ,

3. കേരള സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയി നടത്തണം എന്ന് സര്‍ക്കാരിനോട് ആജ്ഞ . മെയ് 2021
നടപടി - സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് ഫിസിക്കല്‍ ആയി സ്റ്റേഡിയത്തില്‍ വെച്ച് നടത്തി ..

4. ലോക്ക് ഡൌണ്‍ പോളിസി മാറ്റി ചിന്തിക്കണം എന്ന് സര്‍ക്കാരിനോട് ഭീഷണി . ജൂലൈ 2021 (മുന്‍പ് ലോക്ക് ഡൌണ്‍ കര്‍ശനം ആക്കണം എന്ന് പറഞ്ഞിരുന്ന പാര്‍ട്ടികള്‍ ആണ് രാത്രി വെളുത്തപ്പോള്‍ മലക്കം മറിഞ്ഞത് )
നടപടി - ഭീഷണി സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുത്തില്ല

5. ബക്രീദിന് ഇളവുകള്‍ നല്‍കരുത് എന്ന് സര്‍ക്കാരിന് രൂക്ഷമായ താക്കീത് . ഇളവ് നല്‍കിയാല്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കും എന്ന് ഭീഷണിയും . ജൂലൈ 2021
നടപടി - കോവിഡ് പ്രോട്ടോക്കോളില്‍ ആവശ്യമായ ഇളവുകള്‍ ബക്രീദിന് സര്‍ക്കാര്‍ അനുവദിച്ചു .

6. വാക്‌സിനേഷന്‍ ക്യാമ്പുകള്‍ രോഗവ്യാപനം സൃഷ്ടിക്കുന്നു എന്ന് വ്യാജ പ്രചാരണം .

ഏപ്രില്‍ 2021 വാക്‌സിനേഷന്‍ ക്യാമ്പുകളിലൂടെ ഫലപ്രദമായി സര്‍ക്കാര്‍ വാക്‌സിനേഷന്‍ ഡ്രൈവ് തുടര്‍ന്നും നടപ്പാക്കി
ഇനിയും ഉണ്ട് ഒട്ടേറെ പ്രസ്താവനകള്‍. സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടു ...

ഒരു അടിയന്തരാവസ്ഥയും സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ല അപ്പോള്‍ ഇങനെ ഒക്കെ ആണ് കാര്യങ്ങള്‍ . ഇടയ്ക്കിടെ ഇങനെ സംസ്ഥാന കമ്മിറ്റി കൂടി സര്‍ക്കാരിനെതിരെ പ്രസ്താവന ഇറക്കുക എന്നതാണ് ഈ സ്വകാര്യ സംഘടനയുടെ മെയിന്‍ പണി .. പക്ഷെ സര്‍ക്കാരും പൊതു ജനങ്ങളും ഈ പ്രൈവറ്റ് സംഘടനയെ അര്‍ഹിക്കുന്ന അവഗണന നല്‍കി ഒഴിവാക്കും . ചില മാധ്യമങ്ങള്‍ മാത്രം ഇവര്‍ എന്ത് വിഡ്ഢിത്തങ്ങള്‍ പറഞ്ഞാലും വാര്‍ത്ത നല്‍കും , ചര്‍ച്ചയ്ക്ക് വിളിക്കും , അത് അതോടു കൂടി അവസാനിക്കുകയും ചെയ്തു . ഐ എം എ നേതാക്കളും ഹാപ്പി . സ്വന്തം പേരും മുഖവും ഒക്കെ പത്രത്തിലും ടി വി യിലും വല്ലപ്പോഴും ഒന്ന് വരുമല്ലോ . അതുകൊണ്ട് അവര്‍ സംതൃപ്തരാകും ..
ഇപ്പോള്‍ ഈ സ്വകാര്യ സംഘടനയുടെ മെയിന്‍ പണി ഹോമിയോപ്പതിക്ക് എതിരെ പ്രസ്താവന ഇറക്കല്‍ ആണ് .

തങ്ങള്‍ക്ക് യാതൊരു അറിവും ധാരണയും ഇല്ലാത്ത വേറൊരു വൈദ്യശാസ്ത്രത്തെപ്പറ്റി എത്ര ആധികാരികം ആയാണെന്നോ ഈ കക്ഷികള്‍ അഭിപ്രായം പറയുന്നത് . ഹോമിയോപ്പതി കേരളത്തില്‍ ഒഴികെ ലോകത്തെല്ലായിടത്തും നിരോധിച്ചതാണ് എന്നതായിരുന്നു ആദ്യകാല പ്രസ്താവന . ലോകത്തു 100 ല്‍ അധികം ലോക രാജ്യങ്ങളില്‍ ഹോമിയോപ്പതി ചികില്‍സിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന തന്നെ റിപ്പോര്‍ട്ട് പുറത്തിറക്കിയപ്പോള്‍ പിന്നെ ആ കള്ളം അധികം ഉപയോഗിക്കാനാവുന്നില്ല . അപ്പോള്‍ പിന്നെയുള്ള സ്ഥിരം നമ്പര്‍ ആയി . ഹോമിയോപ്പതി പച്ചവെള്ളം ആണ് പ്ലാസിബോ ആണ് ......ഒന്ന് പോടാ ഉവ്വേ എന്ന് പറഞ്ഞു പൊതുജനങ്ങള്‍ അത്. തള്ളിക്കളഞ്ഞു .

ദാ ഇപ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടപ്പോള്‍ വീണ്ടും ഹാലിളകി . ഹോമിയോപ്പതി മരുന്നില്‍ വിഷം ആണ് ആരും കഴിക്കരുത് എന്നായി പ്രസ്താവന . പച്ചവെള്ളമാണ് എന്നത് മാറി ഇപ്പോള്‍ വിഷമാണ് എന്നായി എന്നതാണ് കാതലായ പുരോഗമനം . 100 ല്‍ അധികം രാജ്യങ്ങളില്‍ എത്രയോ വര്‍ഷമായി സുരക്ഷിതമായി ഉപയോഗിക്കുന്ന മരുന്ന് ആണിത് എന്ന ധാരണ പോലും ഈ പാവം ഐ എം എ നേതാക്കള്‍ക്കില്ല . ഇന്ത്യയില്‍ ഡ്രഗ് ആന്‍ഡ് കോസ്മെറ്റിക് ആക്റ്റ് പ്രകാരം ആണ് ഇ മരുന്ന് നിര്‍മിക്കുന്നത് എന്നും ഇന്ത്യയിലെ ഏറ്റവും വലിയ ഹോമിയോ മരുന്ന് നിര്‍മാണ ഫാക്ടറി കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഹോംകോ ആണെന്നും അവിടെ നിര്‍മിക്കുന്ന ആഴ്സെനിക് ആല്‍ബ് എന്ന മരുന്നാണ് വിഷം ആണെന്ന് വ്യാജമായി പ്രചരിപ്പിക്കുന്നത് എന്നുമുള്ള പ്രാഥമിക ബോധ്യം പോലും ഇല്ലാത്ത പാവങ്ങള്‍ ആണീ ഐ എം എ നേതാക്കള്‍ .

കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന രോഗപ്രതിരോധ നടപടികളുടെ ഭാഗമാണ് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം . ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആരംഭിച്ച പദ്ധതി . സര്‍ക്കാരിന്റെ രോഗ പ്രതിരോധ നടപടികള്‍ക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് എപ്പിഡെമിക് ആക്റ്റ് അനുസരിച്ചു ഗുരുതരമായ കുറ്റകൃത്യം ആണെന്ന വിവരം എങ്കിലും മിനിമം ഓര്‍ത്തിരിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് ഐ എം എ ....

വാല്‍ക്കഷ്ണം - ആഴ്സെനിക് ആല്‍ബ് വിഷമാണ് എന്ന് നടത്തുന്ന വ്യാജപ്രചാരണവും ജനങ്ങള്‍ തള്ളിക്കളഞ്ഞു . കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയിലൂടെ മരുന്ന് വാങ്ങാന്‍ രക്ഷിതാക്കളുടെ വന്‍ തിരക്കാണ് . ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ രണ്ടു ദിവസത്തിനുള്ളില്‍ ലക്ഷങ്ങള്‍ പിന്നിട്ടു ..
അപ്പോള്‍ ശരി ആഴ്സെനിക് ആല്‍ബ് വിഷമാണ് എന്ന നാടകവും പൊളിഞ്ഞ സ്ഥിതിക്ക് ആ പഴയ ബള്‍ബിനും പെയിന്റിനും അണുനാശിനി സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന ഡീല്‍ ഒക്കെ തുടരുന്നതല്ലേ ഉത്തമാ അത്യുത്തമം ....

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+