കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ സാമൂഹിക വ്യാപനമെന്ന് ഐഎംഎ; ജാഗ്രത വേണം;ലോക്ക്ഡൗണിലേക്ക്?

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ അനുദിനം കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ദിനം ഇന്നലെ സംസ്ഥാനത്ത് 200 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടാപ്പം ആരോഗ്യമന്ത്രി കേരളത്തില്‍ ഏത് നിമിഷവും സാമൂഹിക വ്യാപനം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കേരളത്തില്‍ സാമൂഹിക വ്യാപനം നടന്നുകഴിഞ്ഞതായി ഐഎംഎ. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായും ഐഎംഎ പ്രസിഡണ്ട് എബ്രഹാം വര്‍ഗീസ് പറഞ്ഞു.

ഐഎംഎ

ഐഎംഎ

മൂന്ന് കാരണങ്ങളാണ് കേരളത്തില്‍ സാമൂഹിക വ്യാപനം നടന്നുവെന്ന നിഗമനത്തില്‍ ഐഎംഎ എത്തുന്നത്. രോഗലക്ഷണമില്ലാത്ത രോഗികള്‍ വര്‍ധിക്കുന്നു. കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും രോഗം വരുന്നു. കേരളത്തില്‍ നിന്നും കൊവിഡ് രോഗലക്ഷണങ്ങളില്ലാതെ മറ്റ് സംസ്ഥാനങ്ങളിലെത്തുന്നവര്‍ അവിടെ കൊവിഡ് പോസിറ്റീവാവുന്നു തുടങ്ങിയ കാര്യങ്ങളാണ് ഐഎംഎ ചൂണ്ടിചാട്ടുന്നത്.

 കൂടുതല്‍ ടെസ്റ്റുകള്‍

കൂടുതല്‍ ടെസ്റ്റുകള്‍

കൊവിഡ് രോഗികളെ ചികിത്സിക്കാതെയായിരുന്നു എടപ്പാളിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. പ്രധാനമായും കേരളത്തില്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണമെന്നും ഐഎംഎ വ്യക്തമാകകി. സാമൂഹ്യവ്യാപനം നടന്നു കഴിഞ്ഞാല്‍ രോഗ നിയന്ത്രണം എളുപ്പമാകില്ലെന്നും ഐഎംഎ പറയുന്നു.

 കര്‍ശന നിയന്ത്രണം

കര്‍ശന നിയന്ത്രണം

രോഗ വ്യാപനം തടയുന്നതിനായി ടെസ്റ്റുകള്‍ വര്‍ധിപ്പിച്ച് കൊവിഡ് രോഗികളെ ഉടന്‍ കണ്ടെത്തുകയും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കുകയുമാണ് വേണ്ടത്. ജനങ്ങള്‍ വളരെ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട ഘട്ടമാണിതെന്നും ഐഎംഎ വ്യക്തമാക്കി. കേരളത്തില്‍ വീണ്ടും ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമാണെന്നും നിയന്ത്രണം കര്‍ശനമാക്കണമെന്നും ഐഎംഎ വ്യക്തമാക്കി.

ചെല്ലാനം

ചെല്ലാനം

എറണാകുളം ചെല്ലാനത്ത് മത്സ്യതൊഴിലാളിയുടെ ഭാര്യയുള്‍പ്പെടെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സാമൂഹിക വ്യാപനം തടയാന്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. മൊബൈല്‍ ലാബ് സ്ഥലത്തെത്തി ഇവിടെയുള്ള ആളകളുടെ ആന്റിജന്‍ പരിശോധന നടത്താനാണ് നീക്കം. ഒരു ദിവസത്തിനകം ഫലം ലഭിക്കുകയും ചെയ്യും. ചെല്ലാനം ഹാര്‍ബറിലെ മത്സ്യതൊഴിലാളിയുടെ ഭാര്യയായ സ്ത്രീക്കും മറ്റൊരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
ലൂസ് സിഗരറ്റ് വാങ്ങുന്നര്‍ക്ക് കോവിഡ് സാധ്യത കൂടുതല്‍ | Oneindia Malayalam
സമ്പര്‍ക്കത്തിലൂടെ രോഗബാധ

സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരത്തും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടാവുന്നവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയര്‍ന്നു വരികയാണ്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ജില്ലയില്‍ രോഗ വ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.

10 ശതമാനം

10 ശതമാനം

കേരളത്തില്‍ വിദേശത്ത് നിന്നം ആളുകള്‍ എത്തുന്നതോടെ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. അതേസമയം സമ്പര്‍ക്കം മൂലമുളള കൊവിഡ് ബാധ സംസ്ഥാനത്ത് കുറവാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 10 ശതമാനം മാത്രമാണ് കേരളത്തില്‍സമ്പര്‍ക്കത്തിലൂടെയുളള രോഗബാധയെന്നും കെകെ ശൈലജ പറഞ്ഞു.

 സാമൂഹിക വ്യാപനം

സാമൂഹിക വ്യാപനം

സംസ്ഥാനത്ത് കൊവിഡ് സാമൂഹിക വ്യാപനത്തിന്റെ മുന്നറിയിപ്പ് നേരത്തെ തന്നെ ആരോഗ്യമന്ത്രി നല്‍കിയിരുന്നു. കേരളത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും മന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം കൂടാതെ തൃശൂര്‍, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

English summary
IMA States Community Transmission Happened In Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X