കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്യൂണിസം വരാനായി ഇരുന്നുറങ്ങുന്ന വിഎസും മണിയും ശ്രീമതിയും.. മാതൃഭൂമിക്ക് എഫ്ബിയിൽ തെറിപ്പൂരം!!

  • By Kishor
Google Oneindia Malayalam News

ദക്ഷിണേന്ത്യൻ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു യോഗം നടന്നു കൊച്ചിയിൽ. ഈ യോഗത്തിലെ ഒരു ചിത്രം സോഷ്യൽ മീഡിയിയൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

സംഭവം വേറൊന്നും അല്ല. മഹത്തായ ഒരു ദൗത്യവുമായി തുടങ്ങിയ ഈ യോഗത്തിലെ ഉദ്ഘാടന പ്രസംഗം നടക്കുമ്പോൾ ലോകം തിരിയാതെ ഇരുന്ന് ഉറങ്ങുന്ന മൂന്ന് പേരുടെ ചിത്രങ്ങളാണ് ഇത്.

വി എസ് അച്യുതാനന്ദൻ

വി എസ് അച്യുതാനന്ദൻ

ഇന്ത്യയിലെ ഇടതുപക്ഷത്തിന് നേതൃത്വം കൊടുക്കുന്ന സി പി എമ്മിലെ സമുന്നത നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനാണ് ഉറങ്ങുന്നവരിൽ ഒരാൾ. സി പി എമ്മിന്റെ ഇന്ത്യയിലെ തന്നെ സീനിയർ നേതാക്കളിൽ ഒരാൾ.

പി കെ ശ്രീമതി

പി കെ ശ്രീമതി

മുൻ മന്ത്രിയും നിലവിൽ പാർലമെന്റ് അംഗവുമായ പി കെ ശ്രീമതിയാണ് ഉദ്ഘാടന പ്രസംഗത്തിനിടെ ഉറങ്ങിയ മറ്റൊരാൾ. ഇതിന് മുമ്പും മറ്റ് പല കാരണങ്ങളും കൊണ്ട് സോഷ്യൽ മീഡിയയിൽ കളിയാക്കലുകൾക്ക് ഇരയായിട്ടുണ്ട് പി കെ ശ്രീമതി.

എം എം മണി

എം എം മണി

സോഷ്യൽ മീഡിയയുടെ മറ്റൊരു പ്രിയപ്പെട്ട നേതാവ്. വൈദ്യുതി മന്ത്രി എം എം മണി. - പ്രൗഡഗംഭീരമായ സദസിൽ ഉറങ്ങാൻ വി എസ് അച്യുതാനന്ദനും പി കെ ശ്രീമതിക്കും കമ്പനി കൊടുത്തത് എം എം മണിയാണ്.

എന്താണീ യോഗം

എന്താണീ യോഗം

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളാണ് കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കുന്ന രണ്ട് ദിവസത്തെ യോഗത്തിൽ പങ്കെടുക്കുന്നത്. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയ ദേശീയ നേതാക്കളും സി പി എമ്മിനെ പ്രതിനിധീകരിച്ച് യോഗത്തിനുണ്ട്.

മാതൃഭൂമിക്ക് തെറി

മാതൃഭൂമിക്ക് തെറി

മാതൃഭൂമിയാണ് ഉദ്ഘാടന പ്രസംഗത്തിനിടെ ഉറങ്ങുന്ന നേതാക്കളുടെ ചിത്രം പുറത്ത് വിട്ടത്. ഇതിന് സോഷ്യൽ മീഡിയയിൽ ഭേദപ്പെട്ട തെറിവിളിയും മാതൃഭൂമിക്ക് കിട്ടി. പാർലമെന്റിൽ വരം നേതാക്കൾ ഉറങ്ങുന്നില്ലേ എന്നൊക്കെയാണ് സഖാക്കൾ മാതൃഭൂമിയോട് ചോദിക്കുന്നത്. അല്ല പിന്നെ.

English summary
Image from South asian conference of left parties goes viral in social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X