Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി മെട്രോയിൽ കണ്ടത് പാമ്പല്ല.. ബധിരനും മൂകനുമായ യുവാവ്.. സോഷ്യൽ മീഡിയ വിചാരണക്കാർ ലജ്ജിക്കണം!!

മദ്യപിച്ചു ബോധമില്ലാതെ കിടക്കുന്നതാണോ? അടിച്ച് പാമ്പാണെന്നാ കേട്ടത് - കൊച്ചി മെട്രോയിൽ കിടന്ന് യാത്ര ചെയ്യുന്ന ചെറുപ്പക്കാരനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പരന്ന കമന്റുകളാണ്. പൊതുസ്ഥലത്ത് ഒരാൾ സുഖമില്ലാതെ കിടന്നാൽ പോലും തിരിഞ്ഞുനോക്കാൻ മടിക്കുന്നവർ പോലും ഈ ചെറുപ്പക്കാരനെ പാമ്പാക്കി, മദ്യപാനിയാക്കി. എന്താണ് സത്യത്തിൽ നടന്നത് എന്ന് തിരക്കാൻ പോലും മെനക്കെടാതെ. മുഖം മറച്ചും അല്ലാതെയും ഈ ചെറുപ്പക്കാരന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.

എന്നാൽ സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിപ്പിക്കുകയും പരിഹസിച്ച് കമന്റിടുകയും ചെയ്തവർ ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. ഈ ചെറുപ്പക്കാരൻ മദ്യപിച്ച് കിടന്നതല്ല. ബധിരനും മൂകനുമായ ഇദ്ദേഹം ആശുപത്രിയിൽ കഴിയുന്ന സഹോദരനെ കണ്ട് മടങ്ങുന്ന വഴിയായിരുന്നു മെട്രോയിൽ കയറിയത്. നാട്ടുകാർക്കോ കൂടെ ജോലി ചെയ്യുന്ന ആളുകൾക്കോ ഇദ്ദേഹത്തെക്കുറിച്ച് ഒരു പരാതിയും ഇല്ല.

kochi-metro-15

ഫേസ്ബുക്കിലും വാട്സ് ആപ്പിലും പ്രചരിച്ച ചിത്രത്തിന്റെ സത്യാവസ്ഥ മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ഈ ചെറുപ്പക്കാരന്റെ വീടിലും ഓഫിസ് സ്ഥലത്തും എത്തിയ മനോരമ സംഘം സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും പ്രതികരണങ്ങളും ചേർത്തിട്ടുണ്ട്. ഈ ചെറുപ്പക്കാരന്റെ പേരും വിവരങ്ങളും പരസ്യമാക്കി എന്ന് മനോരമയ്ക്ക് എതിരെയും ആക്ഷേപം ഉയരുന്നുണ്ട്. അതേസമയം ഭിന്നശേഷിക്കാരനായാലും മെട്രോയിൽ കിടന്ന് യാത്ര ചെയ്യുന്നത് നല്ല കീഴ് വഴക്കമല്ല എന്ന് കരുതുന്നവരും കുറവല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+