15 കാരിയെ പീഡിപ്പിച്ച സംഭവം: ഇമാമിന്‍റെ സഹോദരന്‍ കസ്റ്റഡിയില്‍!
കൊച്ചി: തൊളിക്കോട് പീഡനക്കേസ് പ്രതി ഇമാമിന്‍റെ സഹോദരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ രക്ഷപ്പെടാന്‍ സഹായിച്ചത് സഹോദനാണെന്ന് പോലീസ് വ്യക്തമാക്കി. ഖാസിമിയുടെ സഹോദരന്‍ അല്‍ അമീനിനെ കൊച്ചിയില്‍ വെച്ചാണ് ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്.

തൃപ്പൂണിത്തറയില്‍ ഉള്ള അല്‍ അമീനിന്‍റെ വീട്ടിലാണ് ഖാസിമി ഒളിവില്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഷെഫീഖ് ഖാസിമി ബെംഗളൂരിലേക്ക് കടന്നതായാണ് സംശയം. അതേസമയം പീഡിനത്തിനിരയായ പെണ്‍കുട്ടിയെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ബന്ധുവായ ഒരാള്‍ക്ക് പീഡന വിവരം അറിയാമെന്നും പെണ്‍കുട്ടി പറഞ്ഞതായി വിവരമുണ്ട്.
തിരുവനന്തപുരം തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ രഹസ്യമൊഴി പുറത്തുവന്നതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇമാം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ശിശുക്ഷേമ സമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന സംഭവം തുറന്ന് പറഞ്ഞത്. വൈദ്യ പരിശോധനയിലും പീഡിനം നടന്നെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യം പീഡന സംഭവം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിഷേധിച്ചിരുന്നു. സ്കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വനമേഖലയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.












Click it and Unblock the Notifications