പീഡനക്കേസില്‍ ഇമാം ഒളിവില്‍; ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയേക്കും, പീഡനം നിഷേധിച്ച് പെണ്‍കുട്ടി
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനമേഖലയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിയായ ഇമാം ഒളിവിലെന്ന് പോലീസ്. തൊളിക്കോട് പള്ളിയിലെ ഇമാം ആയിരുന്ന ഷെഫീഖ് ഖാസിമിക്കെതിരെയാണ് പള്ളി ഭാരവാഹികള്‍ പരാതി നല്‍കിയത്. പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അന്വേഷിച്ചെങ്കിലും ഇതുവരെ കണ്ടെത്തിയില്ല.
ഷെഫീഖ് ഖാസിമിയുടെ ജന്മനാട്ടിലും ബന്ധുവീട്ടിലും പോലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്തിയില്ല. ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി പ്രതികരിച്ചു. അതേസമയം, ഇമാം പീഡിപ്പിച്ചുവെന്ന ആരോപണം പെണ്‍കുട്ടി നിഷേധിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരും ആരോപണം നിഷേധിച്ചിരിക്കുകയാണ്. ഷെഫീഖ് ഖാസിമി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നാണ് സൂചനകള്‍....

സംഭവം ഇങ്ങനെ
സ്കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വനമേഖലയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. പേപ്പാറ വനത്തോട് ചേര്‍ന്ന പ്രദേശത്ത് ഇമാമിന്റെ കാര്‍ കണ്ടെത്തിയിരുന്നു. നാട്ടുകാരിയായ പെണ്‍കുട്ടിയാണ് കണ്ടത്. ഇവര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനം തടയുകയായിരുന്നു.

പള്ളിയും സംഘടനയും പുറത്താക്കി
കാറില്‍ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ കണ്ടതാണ് തടയാന്‍ കാരണമെന്ന് പറയപ്പെടുന്നു. ആരോപണം ഉയര്‍ന്നതോടെ പള്ളി ഭാരവാഹികള്‍ ഇമാമിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗമായിരുന്നു ഷെഫീഖ് ഖാസിമി. സംഘടനയും ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തു.

പെണ്‍കുട്ടി പറയുന്നത്
സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ച വിഷയത്തില്‍ പക്ഷേ, പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയില്ല. പീഡനം നടന്നിട്ടില്ലെന്നാണ് അവര്‍ പറയുന്നു. ശിശുക്ഷേമ സമിതി നടത്തിയ കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി പീഡന ആരോപണം നിഷേധിക്കുകയും ചെയ്തു. കുടുംബം പരാതി നല്കാത്തതിനാല് പോലീസ് കഴിഞ്ഞദിവസം വരെ കേസെടുത്തിരുന്നില്ല.

കീഴടങ്ങാന്‍ ആവശ്യപ്പെട്ടു
പള്ളി ഭാരവാഹികള്‍ പരാതി നല്‍കിയപ്പോഴാണ് പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തത്. ഇമാമിനെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയോട് കീഴടങ്ങാന്‍ അഭിഭാഷകര്‍ മുഖേന പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ മുന്‍കൂര്‍ ജാമ്യത്തിന് ഇമാം ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. പ്രമുഖ മതപ്രഭാഷകനാണ് ഷെഫീഖ് ഖാസിമി.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications