കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനക്കേസില്‍ ഇമാം ഒളിവില്‍; ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയേക്കും, പീഡനം നിഷേധിച്ച് പെണ്‍കുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനമേഖലയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിയായ ഇമാം ഒളിവിലെന്ന് പോലീസ്. തൊളിക്കോട് പള്ളിയിലെ ഇമാം ആയിരുന്ന ഷെഫീഖ് ഖാസിമിക്കെതിരെയാണ് പള്ളി ഭാരവാഹികള്‍ പരാതി നല്‍കിയത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അന്വേഷിച്ചെങ്കിലും ഇതുവരെ കണ്ടെത്തിയില്ല.

ഷെഫീഖ് ഖാസിമിയുടെ ജന്മനാട്ടിലും ബന്ധുവീട്ടിലും പോലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്തിയില്ല. ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി പ്രതികരിച്ചു. അതേസമയം, ഇമാം പീഡിപ്പിച്ചുവെന്ന ആരോപണം പെണ്‍കുട്ടി നിഷേധിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരും ആരോപണം നിഷേധിച്ചിരിക്കുകയാണ്. ഷെഫീഖ് ഖാസിമി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നാണ് സൂചനകള്‍....

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

സ്‌കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വനമേഖലയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. പേപ്പാറ വനത്തോട് ചേര്‍ന്ന പ്രദേശത്ത് ഇമാമിന്റെ കാര്‍ കണ്ടെത്തിയിരുന്നു. നാട്ടുകാരിയായ പെണ്‍കുട്ടിയാണ് കണ്ടത്. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനം തടയുകയായിരുന്നു.

പള്ളിയും സംഘടനയും പുറത്താക്കി

പള്ളിയും സംഘടനയും പുറത്താക്കി

കാറില്‍ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ കണ്ടതാണ് തടയാന്‍ കാരണമെന്ന് പറയപ്പെടുന്നു. ആരോപണം ഉയര്‍ന്നതോടെ പള്ളി ഭാരവാഹികള്‍ ഇമാമിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗമായിരുന്നു ഷെഫീഖ് ഖാസിമി. സംഘടനയും ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തു.

പെണ്‍കുട്ടി പറയുന്നത്

പെണ്‍കുട്ടി പറയുന്നത്

സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ച വിഷയത്തില്‍ പക്ഷേ, പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയില്ല. പീഡനം നടന്നിട്ടില്ലെന്നാണ് അവര്‍ പറയുന്നു. ശിശുക്ഷേമ സമിതി നടത്തിയ കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി പീഡന ആരോപണം നിഷേധിക്കുകയും ചെയ്തു. കുടുംബം പരാതി നല്‍കാത്തതിനാല്‍ പോലീസ് കഴിഞ്ഞദിവസം വരെ കേസെടുത്തിരുന്നില്ല.

കീഴടങ്ങാന്‍ ആവശ്യപ്പെട്ടു

കീഴടങ്ങാന്‍ ആവശ്യപ്പെട്ടു

പള്ളി ഭാരവാഹികള്‍ പരാതി നല്‍കിയപ്പോഴാണ് പോലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്. ഇമാമിനെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയോട് കീഴടങ്ങാന്‍ അഭിഭാഷകര്‍ മുഖേന പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ മുന്‍കൂര്‍ ജാമ്യത്തിന് ഇമാം ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. പ്രമുഖ മതപ്രഭാഷകനാണ് ഷെഫീഖ് ഖാസിമി.

പാകിസ്താന്‍കാരെ ഞെട്ടിച്ച് സൗദിയില്‍ നിന്ന് അഞ്ച് ട്രക്കുകള്‍; കിരീടവകാശിയുടെ സുഖസാമഗ്രികള്‍പാകിസ്താന്‍കാരെ ഞെട്ടിച്ച് സൗദിയില്‍ നിന്ന് അഞ്ച് ട്രക്കുകള്‍; കിരീടവകാശിയുടെ സുഖസാമഗ്രികള്‍

English summary
Imam hide in rape case: Police may be issue Lookout Notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X