കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പക തീര്‍ക്കുന്നു! ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയുമായി ഇമാം

  • By
Google Oneindia Malayalam News

പോക്സോ കേസില്‍ പ്രതിയായ ഇമാം ഷെഫീഖ് അല്‍ ഖാസിം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എസ്ഡിപിഐ വേദിയില്‍ സംസാരിച്ചതിന് സിപിഎം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്ന് ജാമ്യാപേക്ഷയില്‍ ഇമാം വ്യക്തമാക്കി.

 imam-case-1550044

തിരുവനന്തപുരം തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ രഹസ്യമൊഴി പുറത്തുവന്നതോടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇമാം ഹൈക്കോടതിയെ സമീപിച്ചത്. ശിശുക്ഷേമ സമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന സംഭവം തുറന്ന് പറഞ്ഞത്.

വൈദ്യ പരിശോധനയിലും പീഡിനം നടന്നെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യം പീഡന സംഭവം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിഷേധിച്ചിരുന്നു. അതേസമയം പോക്സോ നിയമപ്രകാരം ഇമാമിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്. സ്കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വനമേഖലയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

English summary
imam moves to high court for anticipatory bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X