കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡിപ്പിച്ച പെണ്‍കുട്ടിയുടെ പേര് തുറന്ന് പറഞ്ഞ് ഇമാം "യുട്യൂബില്‍"!! വീഡിയോ.. ഞെട്ടിത്തരിച്ച് പോലീസ്

  • By
Google Oneindia Malayalam News

സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയ പീഡിപ്പിച്ച ഒളിവില്‍ കഴിയുന്ന തിരുവനന്തപുരം തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി യുടൂബിലൂടെ രംഗത്ത്. യൂട്യൂബിലെത്തി ഇയാള്‍ ഇരയുടെ പേര് വെളിപ്പെടുത്തി. ഇമാമിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനിടയിലാണ് പോലീസിനെ വെട്ടിലാക്കി യൂട്യൂബില്‍ ഇയാള്‍ പ്രത്യേക്ഷപ്പെട്ടത്.

ഇരയുടെ പേര് വെളിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.യുട്യൂബിലൂടെ ഇരയ്ക്കെതിരായി ഇയാള്‍ ശബ്ദസന്ദേശമാണ് പുറത്തുവിട്ടത്. ഇമാമിന്‍റെ ആരോപണങ്ങള്‍ ഇങ്ങനെ

 പെണ്‍കുട്ടിയെ

പെണ്‍കുട്ടിയെ

സ്കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വനമേഖലയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ഇമാമിനെതിരെ ഉയര്‍ന്ന ആരോപണം. പേപ്പാറ വനത്തോട് ചേര്‍ന്ന് ഇമാമിന്‍റെ കാറില്‍ പെണ്‍കുട്ടിയെ കണ്ടതോടെ നാട്ടുകാരിയായ പെണ്‍കുട്ടിയാണ് വിവരം കൈമാറിയത്.

 പോലീസ് കേസ്

പോലീസ് കേസ്

തുടര്‍ന്ന് തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനം തടയുകയായിരുന്നു.പിന്നാലെ പള്ളിക്കമിറ്റി ഭാരവാഹികളാണ് ഷെഫീഖ് ഖാസിനിമിക്കെതിരെ പരാതി നല്‍കിയത്. ഇത് പ്രകാരം പോക്സോ നിയമമനുസരിച്ച് ഷെഫീഖിനെതിരെ പോലീസ് കേസെടുത്തിരുന്നു.

 തുറന്ന് പറഞ്ഞ് പെണ്‍കുട്ടി

തുറന്ന് പറഞ്ഞ് പെണ്‍കുട്ടി

അതേസമയം ഇമാമിനെതിരെ പരാതി നല്‍കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോ പെണ്‍കുട്ടിയോ തയ്യാറായിരുന്നില്ല.എന്നാല്‍ പിന്നീട് ശിശുക്ഷേമ സമിതിയുടെ കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തി.

 ബെംഗളൂരുവില്‍

ബെംഗളൂരുവില്‍

ആളൊഴിഞ്ഞ സ്ഥലത്ത് മനപ്പൂര്‍വ്വം കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതോടെ ഇമാം ഒളിവില്‍ പോയി. ബെംഗളൂരുവിലടക്കം ഇയാള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടയിലാണ് ഇയാള്‍ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്.

 ശബ്ദ സന്ദേശം

ശബ്ദ സന്ദേശം

താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി യുട്യൂബിലൂടെ ഇയാള്‍ ശബ്ദ സന്ദേശമാണ് പുറത്തുവിട്ടത്. ഇരയുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ ശബ്ദ സന്ദേശത്തിലൂടെ പുറത്തു പറയുന്നുണ്ട്.

 ഫോറന്‍സിക് പരിശോധന

ഫോറന്‍സിക് പരിശോധന

പീഡനാരോപണം അടിസ്ഥാന രഹിതമാണെന്ന് ഇയാള്‍ വീഡിയോയില്‍ പറഞ്ഞു. ഇതോടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. അതേസമയം പീഡനത്തിന് ഇയാള്‍ ഉപയോഗിച്ച കാര്‍ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി.

സഹോദരന്‍

സഹോദരന്‍

ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇമാമിന് ഒരു സംഘടനയാണ് സംരക്ഷണം നല്‍കുന്നതെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

 പോലീസ് സംഘം

പോലീസ് സംഘം

അതേസമയം ഇയാളെ കണ്ടെത്തുന്നതിനായി റേഞ്ച് ഐജിയുടെ നേരിട്ടുള്ള നിയന്ത്രമത്തിലുള്ള 14 അംഗ സംഘത്തെ നിയമിച്ചിട്ടുണ്ട്. കേസ് മാര്‍ച്ച് ആറിനാണ് കോടതി വീണ്ടും പരിശോധിക്കുന്നത്.

English summary
imams video appears in youtube
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X