കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ കനത്ത മഴ... പോലീസ് സ്‌റ്റേഷനുകളിലും അഗ്നിശമനാ സേനയ്ക്കും ജാഗ്രതാ നിര്‍ദേശം!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. ജാഗ്രത നിർദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 20 സെന്റീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം. അതേസമയം അപൂർവ്വമായി മാത്രം നൽകുന്ന മുന്നറിയിപ്പാണ് സർക്കാർ നൽകിയിരിക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള എല്ലാ പോലീസ് സ്‌റ്റേഷനുകളിലും അഗ്നിശമനാ സേനയ്ക്കും ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുകയാണ്.

ശക്തമായ കാറ്റിനുംമഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ചൊവ്വാഴ്ച വരെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ദുരിതാശ്വാസ ക്യാമ്പുകളാക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാരോ തഹസില്‍ദാര്‍മാരോ സൂക്ഷിക്കാനും നിര്‍ദേശമുണ്ട്.

Rain

മലയോര മേഖലയിലും ശക്തമായ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. മലയോര മേഖലയിലെ റോഡിന് കുറുകെ ഉള്ള ചാലുകളില്‍ മലവെള്ള പാച്ചിലുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍ പോലീസ് ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. മരങ്ങള്‍ക്കു താഴെ വാഹനങ്ങൾ പാര്‍ക്ക്‌ ചെയ്യരുത്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുക. തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

48 മണിക്കൂറിൽ കാലവർഷം ദക്ഷിണ അറബിക്കടലിന്റെ കുറച്ചധികം ഭാഗങ്ങളിലും ലക്ഷദ്വീപ്-കോമേറിയൻ ഭാഗങ്ങളിലും കേരളത്തിന്റെയും തമിഴ്നാടിന്റെയും തെക്കുഭാഗങ്ങളിലും ദക്ഷിണ ബംഗാൾ ഉൾക്കടലിന്റെ കുറച്ചധികം ഭാഗങ്ങളിലും ആൻഡമാൻ കടലിന്റെ ബാക്കി പ്രദേശങ്ങളിലും ബംഗാൾ ഉൾക്കടലിന്റെ കിഴക്കു മധ്യഭാഗത്തെ കുറച്ചു സ്ഥലങ്ങളിലും വ്യാപിക്കാനുള്ള സാഹചര്യങ്ങൾ അനുകൂലമാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ 30 വരെ കടലിൽ പോകരുത്.

English summary
IMD predicts heavy rain in Kerala for next three days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X