കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേന്ത്യയിൽ 102% മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്: ഇടവപ്പാതി കനക്കും!!

Google Oneindia Malayalam News

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം സാധാരണ മഴ ആയിരിക്കും ദക്ഷിണേന്ത്യയിൽ നൽകുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സൂചിപ്പിക്കുന്നത് ഇന്ത്യയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ശരാശരി മഴ സാധാരാണ മഴയുടെ 102% മഴ ആയിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പ്രവചനം. 880 എംഎം മഴയാണ് ഇന്ത്യയിലെ തെക്ക്പടിഞ്ഞാറൻ കാലവർഷത്തിലെ സാധാരണ മഴയായി കണക്കാക്കപ്പെട്ടിരിക്കുന്നത്. സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത 39 ശതമാനവും സാധാരണയിൽ കുറഞ്ഞുള്ള മഴ ലഭിക്കാനുള്ള സാധ്യത 20 ശതമാനവും സാധാരണ മഴക്കുള്ള സാധ്യത 41 ശതമാനവുമാണെന്നാണ് പ്രവചനത്തിൽ സൂചിപ്പിക്കുന്നത്.

താഴത്തങ്ങാടി കൊലപാതകം: മൃതദേഹം കണ്ടെത്തിയത് കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ; ഷോക്കടിപ്പിച്ചെന്ന്താഴത്തങ്ങാടി കൊലപാതകം: മൃതദേഹം കണ്ടെത്തിയത് കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ; ഷോക്കടിപ്പിച്ചെന്ന്

സംസ്ഥാനാടിസ്ഥാനത്തിൽ മഴയുടെ ലഭ്യത എങ്ങനെയായിരിക്കും എന്നുള്ള വിവരങ്ങൾ കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പ്രവചനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ദക്ഷിണേന്ത്യയിൽ സാധാരണ മഴയുടെ 102% മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷത്തിലെ സാധാരണ മഴ അഥവാ ദീർഘകാല ശരാശരി 2924.7 മില്ലിമീറ്റർ മഴയാണ്.

images-157180521

രാജ്യത്ത് ജൂലൈ മാസത്തിൽ 103% മഴയും ഓഗസ്റ്റിൽ 97% മഴയും ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻറെ പ്രവചനം. സാധാരണ നിലക്ക് മൺസൂണിനെ സ്വാധീനിക്കുന്ന എൽനിനോ പ്രതിഭാസവും ഇന്ത്യൻ ഓഷ്യൻ ഡൈപോൾ പ്രതിഭാസവും ന്യൂട്രൽ അവസ്ഥയിലാണെന്നും ലാ നിനാ പ്രതിഭാസം സീസണിന്റെ അവസാനത്തോടെ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കൂടി കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മൺസൂൺ ദീർഘകാല പ്രവചനത്തിൽ പറയുന്നു.

Recommended Video

cmsvideo
കേരളത്തിൽ അതിശക്തമായ മഴ, വെള്ളപ്പൊക്ക ഭീതി | Oneindia Malayalam

കേരളത്തിൽ മൺസൂൺ ജൂൺ 1 ന് തന്നെ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ നിലവിൽ താരതമ്യേന നല്ല രീതിയിൽ മഴ ലഭിച്ച് വരികയാണ്. അടുത്ത മൂന്ന് മണിക്കൂറിനിടെ കണ്ണൂർ,കോഴിക്കോട് എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിച്ച് പുറത്തുവന്നിട്ടുണ്ട്.

English summary
IMD says South India will get 102 % percent rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X