കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനവും തരൂരുമല്ല, തിരുവനന്തപുരത്ത് സി ദിവാകര്‍ അട്ടിമറി വിജയം നേടുമെന്ന് പുതിയ സര്‍വ്വെ

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. സിറ്റിങ് എംപിയായ ശശി തരൂരിലൂടെ മണ്ഡലനിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ഒരുങ്ങുമ്പോള്‍ സീറ്റ് തിരിച്ചു പിടിക്കാന്‍ ഇടുതുമുന്നണി രംഗത്ത് ഇറക്കിയത് മുന്‍മന്ത്രികൂടിയായ സി ദിവാകരനേയാണ്.

<strong>രാഹുലിന് വോട്ട് തേടി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍; തുഷാറിനായി സ്മൃതി ഇറാനി നാളെയെത്തും</strong>രാഹുലിന് വോട്ട് തേടി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍; തുഷാറിനായി സ്മൃതി ഇറാനി നാളെയെത്തും

ഏറെക്കാലമായി തിരുവനന്തപുരത്ത് വലിയ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന ബിജെപി അവര്‍ക്ക് കേരളത്തില്‍ ലഭ്യമായതില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരെനേയാണ് കളത്തില്‍ ഇറക്കിയിരിക്കുന്നത്. കുമ്മനത്തിന്‍റെ വരവോടെ തിരുവനന്തപുരത്ത് ബിജെപിക്കായിരുന്നു പല സര്‍വ്വേകളും സാധ്യത പ്രവചിച്ചിരുന്നത്. എന്നാല്‍ ഇതുവരേയുള്ള സര്‍വ്വേകളെല്ലാം തള്ളിക്കളയുന്നതാണ് എംഡിആറിന്റെ പുതിയ സര്‍വ്വേ ഫലം.

കുമ്മനം രാജശേഖരിനിലൂടെ

കുമ്മനം രാജശേഖരിനിലൂടെ

ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, മാതൃഭൂമി തുടങ്ങിയ കേരളത്തിലെ പ്രമുഖ ചാനലുകള്‍ നടത്തിയ സര്‍വ്വേകളിലെല്ലാം തിരുവനന്തപുരത്ത് ഇത്തവണ കുമ്മനം രാജശേഖരിനിലൂടെ ബിജെപി അക്കൗണ്ട് തുറക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. ചില സ്വകാര്യ ഏജന്‍സികള്‍ നടത്തിയ സര്‍വ്വേയില്‍ ശശി തരൂരിനും സാധ്യത കല്‍പ്പിക്കുന്നു.

സി ദിവാകരന്‍ വിജയിക്കും

സി ദിവാകരന്‍ വിജയിക്കും

എന്നാല്‍ ഇതുവരേയുള്ള സര്‍വ്വെ ഫലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്മായി ഇടതുമുന്നണിയുടെ സി ദിവാകരന്‍ വിജയിക്കുമെന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് ആന്‍റ് റിസര്‍ച്ച് നടത്തിയ സര്‍വ്വെ അഭിപ്രായപ്പെടുന്നത്.

34.8 ശതമാനം

34.8 ശതമാനം

ഏപ്രില്‍ 10 മുതല്‍ 17 വരെയാണ് തിരുവനന്തപുരം മണ്ഡലത്തില്‍ എംഡിആര്‍ സര്‍‍വ്വേ നടത്തിയത്.
34.8 ശതമാനം വോട്ടുകള്‍ നേടുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ തിരുവനന്തപുരത്ത് ജയിക്കുമെന്നാണ് സര്‍വ്വെ പ്രവചിക്കുന്നത്.

തരൂര്‍ മൂന്നാമത്

തരൂര്‍ മൂന്നാമത്

അതേസമയം രണ്ടാം സ്ഥാനം ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനാണെങ്കില്‍ അതിനും താഴെ മൂന്നാമനായാണ് നിലവിലെ സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ശശി തരൂരിന്‍റെ സ്ഥാനമെന്നും സര്‍വേ പ്രവചിക്കുന്നു.

കുമ്മനത്തിന് 32.3 ശതമാനം

കുമ്മനത്തിന് 32.3 ശതമാനം

കുമ്മനം രാജശേഖരനെ 32.3 ശതമാനം പേരും മൂന്നാമനായ ശശി തരൂരിന് 31 ശതമാനം പേരുമാണ് പിന്തുണയുമാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അറിയിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിലവിലുടെ എംപിയുടെ പ്രവര്‍ത്തനവും സര്‍വ്വേയില്‍ വിലയിരുത്തപ്പെട്ടു.

പ്രവര്‍ത്തനം മോശം

പ്രവര്‍ത്തനം മോശം

കേന്ദ്രസര്‍ക്കാറിന്‍റെ പ്രവര്‍ത്തനം മോശമാണെന്ന് 80.7 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാറിന് ഭരണത്തുടര്‍ച്ച വേണമെന്ന് അഭിപ്രായപ്പെട്ടവര്‍ കേവലം 22.9 ശതമാനം പേര്‍ മാത്രമാണ്.

എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം

എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം

അതേസമയം സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം വളരെ മികച്ചതാണെന്നാണ് സര്‍വ്വേയില്‍ ഭൂരിപക്ഷം പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നത്. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഭൂരിപക്ഷം പേരം രേഖപ്പെടുത്തി.

എംപിയുടെ പ്രവര്‍ത്തനം

എംപിയുടെ പ്രവര്‍ത്തനം

മണ്ഡലത്തിലെ നിലവിലെ എംപിയുടെ പ്രവര്‍ത്തനം മോശമാണെന്ന നിലപാട് ഭൂരിപക്ഷം പേരും സ്വീകരിച്ചത്. ഹൈക്കോടതി ബെഞ്ച്, വിമാനത്താവള സ്വകാര്യവല്‍ക്കരണം, ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങളില്‍ എംപിയുടെ പ്രവര്‍ത്തനം മോശമെന്നാണ് വിലയിരുത്തല്‍.

സര്‍വ്വേയില്‍ പങ്കെടുത്തത്

സര്‍വ്വേയില്‍ പങ്കെടുത്തത്

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 1400 വോട്ടര്‍മാരില്‍ നിന്നാണ് സര്‍വ്വേയില്‍ അഭിപ്രായം സ്വീകരിച്ചത്.51.8 ശതമാനം പേരെ ഗ്രാമീണ മേഖലയില്‍ നിന്നും ,48.2 ശതമാനം പേരെ പട്ടണപ്രദേശത്തുനിന്നും സര്‍വ്വെക്കായി തെരഞ്ഞടുത്തു.

<strong>കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറം എന്നും ലീഗിനൊപ്പം.. വിപി സാനുവിന്റെ യുവത്വത്തിൽ പ്രതീക്ഷവെച്ച് സിപിഎം!</strong>കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറം എന്നും ലീഗിനൊപ്പം.. വിപി സാനുവിന്റെ യുവത്വത്തിൽ പ്രതീക്ഷവെച്ച് സിപിഎം!

ലോക്സഭ തിരഞ്ഞെടുപ്പ്; മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
imdr survey says ldf candidate c divakaran may win in trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X