Get Updates
Get notified of breaking news, exclusive insights, and must-see stories!

ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയത് മനപ്പൂര്‍വ്വം! ഇമാം പീഡിപ്പിച്ച പെണ്‍കുട്ടിയുടെ മൊഴി പുറത്ത്

തിരുവനന്തപുരം തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ രഹസ്യമൊഴി പുറത്ത്. ശിശുക്ഷേമ സമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന സംഭവം തുറന്ന് പറഞ്ഞത്. വൈദ്യ പരിശോധനയിലും പീഡിനം നടന്നെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ആദ്യം പീഡന സംഭവം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിഷേധിച്ചിരുന്നു. അതേസമയം പോക്സോ നിയമപ്രകാരം ഇമാമിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. പെണ്‍കുട്ടിയുടെ മൊഴി വിവരങ്ങള്‍ ഉങ്ങനെ

കാറില്‍ എത്തിച്ചു

കാറില്‍ എത്തിച്ചു

സ്കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വനമേഖലയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. പേപ്പാറ വനത്തോട് ചേര്‍ന്ന് ഇമാമിന്‍റെ കാറില്‍ പെണ്‍കുട്ടിയെ കണ്ടതോടെ നാട്ടുകാരിയായ പെണ്‍കുട്ടിയാണ് വിവരം കൈമാറിയത്.

വാഹനം തടഞ്ഞു

വാഹനം തടഞ്ഞു

തുടര്‍ന്ന് തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനം തടയുകയും ചെയ്തു. സംഭവത്തില്‍ ആരോപണം ഉയര്‍ന്നതോടെ ഇമാംമ്സ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗമായിരുന്ന ഇമാമിനെ തത്സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍

പെണ്‍കുട്ടിയുടെ വീട്ടുകാര്‍

പിന്നാലെ പള്ളിക്കമിറ്റി ഭാരവാഹികളാണ് ഷെഫീഖ് ഖാസിനിമിക്കെതിരെ പരാതി നല്‍കിയത്. ഇത് പ്രകാരം പോക്സോ നിയമമനുസരിച്ച് ഷെഫീഖിനെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ പരാതി നല്‍കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോ പെണ്‍കുട്ടിയോ തയ്യാറായിരുന്നില്ല.

പെണ്‍കുട്ടിയുടെ മൊഴി

പെണ്‍കുട്ടിയുടെ മൊഴി

പെണ്‍കുട്ടി മൊഴി നല്‍കാന്‍ വിസമ്മതിച്ചതോടെ ഖ്വാസികമിക്കെതിരെ ഒരാഴ്ചയായിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. എന്നാല്‍ ഇന്നാണ് പെണ്‍കുട്ടി ശശിക്ഷേമ സമിതി നടത്തിയ കൗണ്‍സിലിങ്ങില്‍ പീഡിന വിവരം വെളിപ്പെടുത്തിയത്.

ആളൊഴിഞ്ഞ സ്ഥലത്ത്

ആളൊഴിഞ്ഞ സ്ഥലത്ത്

ആളൊഴിഞ്ഞ സ്ഥലത്ത് മനപ്പൂര്‍വ്വം കൊണ്ടുപോകുകയായിരുന്നുവെന്ന് പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ നേരത്തേ പോലീസ് അനുമതി തേടിയിരുന്നു.

സ്ഥിരീകരിച്ചു

സ്ഥിരീകരിച്ചു

15 വയസുകാരിയെ പോലീസ് വൈദ്യപരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്. വൈദ്യ പരിശോധനയിലും പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടും മൊഴിയും ശിശുക്ഷേമ സമിതി പോലീസിന് കൈമാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+