Get Updates
Get notified of breaking news, exclusive insights, and must-see stories!

അപക്വമായ നിലപാട്, രാഷ്ട്രീയ ലക്ഷ്യം: ബഫർസോണ്‍ വിഷയത്തില്‍ വൈദികന് മറുപടിയുമായി കേരള കോണ്‍ഗ്രസ്

കോട്ടയം: ബഫർസോൺ വിഷയത്തിൽ പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ച വൈദികന്‍ സ്കോട്ട് സ്ലീബക്ക് മറുപടിയുമായി കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ബിബിന്‍ കെ ജോസ്. നിലവിൽ ഉണ്ടായിട്ടുള്ള ബഫർ സോൺ വിഷയം കേരള കോൺഗ്രസ് (എം) പാർട്ടിയുടെയോ സംസ്ഥാന ഗവർമെന്റിന്റെയോ സൃഷ്ടിയല്ല. മറിച്ച് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉണ്ടായിട്ടുള്ള ഒരു പ്രശ്നമാണമെന്നാണ് അക്കമിട്ടുകൊണ്ടുള്ള മറുപടി കുറിപ്പില്‍ ബിബിന്‍ ജോസ് വ്യക്തമാക്കുന്നു.

ഈ വിഷയം ഉണ്ടായപ്പോൾ തന്നെ കേരളത്തിലെ കർഷകരുടെ ഹൃദയത്തുടിപ്പ് തൊട്ടറിയാവുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ പ്രസ്തുത വിഷയത്തിൽ ആദ്യം തന്നെ ഇടപെട്ടത് കേരള കോൺഗ്രസ് (എം) പാർട്ടിയാണ്. സുപ്രീംകോടതി വിധിപ്രകാരം നിശ്ചയിക്കപ്പെട്ടിരുന്ന ഉപഗ്രഹ സാർവേയുടെ പോരായ്മകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, ഫീൽഡ് സർവ്വേ ആദ്യമായി ആവശ്യപ്പെട്ടത് കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ചെയർമാൻ ജോസ് കെ മാണി എംപിയാണ്.

joskemani1-

ബഫർസോൺ വിഷയത്തിൽ കേരള കോൺഗ്രസ് (എം) പാർലമെന്റെറി പാർട്ടി ഒന്നടങ്കം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ കണ്ട് ജനവാസ കേന്ദ്രങ്ങൾ ബഫർസോണിൽ ഉൾപ്പെടുത്തെരുതെന്ന് ആവശ്യപ്പെടുകയും ആയതിലേക്ക് ഫീൽഡ് സർവ്വേ ആവശ്യപ്പെടുകയും ബഫർസോൺ വനത്തിനുള്ളിൽ തന്നെ ആക്കണമെന്ന് നിവേദനം നൽകുകയും ചെയ്തതാണ്. ആയതിൻപ്രകാരമാണ് ഇപ്പോൾ ഫീൽഡ് സർവ്വേ നടന്നു വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബഫർസോൺ പൂജ്യം കിലോമീറ്ററാക്കി വനത്തിനുള്ളിൽ തന്നെ ആക്കി നിർത്തണമെന്ന ആവശ്യം കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ചെയർമാൻ ജോസ് കെ മാണി എംപി രാജ്യസഭയിലും തോമസ് ചാഴിക്കാടൻ എംപി ലോകസഭയിലും കൃത്യമായി ആവശ്യപ്പെട്ട് വിഷയം അവതരിപ്പിച്ചതാണ്. ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് (എം) പാർട്ടി കൃത്യമായി വസ്തുതകളും വിവരങ്ങളും കൂട്ടിച്ചേർത്ത് പഠനം നടത്തി പ്രസ്തുത വിഷയത്തിൽ തീരുമാനം എടുക്കുന്ന സെൻട്രൽ എംപവേർഡ് കമ്മിറ്റി മുൻപാകെ പഠന റിപ്പോർട്ടും നിവേദനവും നൽകുകയും ചെയ്തതാണ്. ഈ വിഷയത്തിൽ കൃത്യമായ പഠനം നടത്തി വസ്തുതകളും വിവരങ്ങളും ചേർത്ത് റിപ്പോർട്ട് നൽകിയ ഏക രാഷ്ട്രീയ പ്രസ്ഥാനം കേരള കോൺഗ്രസ് (എം) മാത്രമാണ് എന്ന വസ്തുത വിസ്മരിക്കരുത്.

ബഫർ സോൺ വിഷയത്തിൽ കേരള കോൺഗ്രസ് എമ്മിന്റെ ഈ കൃത്യമായ നിലപാടുകൾ കേരള നിയമസഭയിൽ അവതരിപ്പിക്കുകയും അതിന് കർഷകർക്ക് അനുകൂലമായ പ്രശ്നപരിഹാരം ഉണ്ടാവുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടത് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കലാണ്. അതിന് ശേഷവും സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ പമ്പാവാലിയിൽ നിന്നും രാഷ്ട്രീയത്തിന് അതീതമായി ജനപ്രതിനിധികൾ ഉൾപ്പെടെ ഒരു സർവ്വകക്ഷിസംഘം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെയും വനം വകുപ്പ് മന്ത്രിയെയും കണ്ട് ചർച്ചകൾ നടത്തുകയും നിവേദനം നൽകുകയും ചെയ്തതാണ്. പ്രസ്തുത സമയത്ത് പമ്പാവാലി -എയ്ഞ്ചൽവാലി പ്രദേശം, വനം മേഖലയല്ല എന്ന് വനമന്ത്രി വ്യക്തമാക്കിയിട്ടുള്ളതുമാണ്.

ജനുവരി 7ന് പരാതികൾ നൽകുവാനുള്ള സമയം അവസാനിക്കുമ്പോഴും, പ്രശ്നപരിഹാരം പൂർണമാകാത്തതിനാൽ തീയതി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട ഏക രാഷ്ട്രീയ പ്രസ്ഥാനം കേരള കോൺഗ്രസ് (എം) ആണ്. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെയും രാഷ്ട്രീയ മുതലെടുപ്പിനായും കലക്കവെള്ളത്തിൽ മീൻ പിടിക്കുവാൻ ഇറങ്ങിയിരിക്കുന്ന ചില കേരള കോൺഗ്രസ് (എം), എൽഡിഎഫ് വിരുദ്ധ ശക്തികളുടെ കയ്യിലെ പാവയായി അച്ഛൻ മാറിയതിൽ വളരെയധികം ഖേദമുണ്ട്. ഇവിടെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രീയ ഭിന്നതകൾ മറന്നുകൊണ്ട് ഒരുമിച്ച് നിന്ന് ബഫർസോൺ വിഷയത്തിൽ വ്യക്തത വരുത്തുകയാണ് വേണ്ടതെന്നും കേരള കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെടുന്നു.

വസ്തുതകൾ ഇങ്ങനെയൊക്കെ ആയിരിക്കെ, ഇതൊക്കെ മനപ്പൂർവ്വം വിസ്മരിച്ചുകൊണ്ട് കേരള കോൺഗ്രസ് (എം) പാർട്ടിയെ മാത്രം രാഷ്ട്രീയ ലക്ഷ്യം വെച്ച് കടന്നാക്രമിക്കുക വഴി, ജനങ്ങളുടെ ഈ വലിയ പ്രശ്നത്തെ പരിഹരിക്കുന്നതിനപ്പുറം സമൂഹത്തിൽ രാഷ്ട്രീയ/വർഗ്ഗീയ ചേരിതിരുവുകൾ സൃഷ്ടിക്കുന്നതിന് വഴിതെളിക്കും. നേരെമറിച്ച് കേരള കോൺഗ്രസ് (എം) പ്രസ്ഥാനം കർഷകർകർക്കായി നടത്തിയ ഇത്തരം ഇടപെടലുകൾ മുഖവിലയ്ക്കെടുത്തുകൊണ്ട് പ്രശ്നപരിഹാരത്തിനായുള്ള പ്രവർത്തനങ്ങൾ ആയിരുന്നില്ലേ നടത്തേണ്ടിയിരുന്നത്.

ബഫർസോൺ വിഷയത്തിനുമപ്പുറം റിസർവ് വനത്തിൽ ഉൾപ്പെട്ട എയ്ഞ്ചൽ വാലി മേഖലയിൽ ആദ്യം സന്ദർശനം നടത്തിയ രാഷ്ട്രീയ നേതാവ് കേരള കോൺഗ്രസ് (എം) ചെയർമാൻ ശ്രീ. ജോസ് കെ മാണിയാണ്. ഒരു പാർട്ടിയുടെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം പങ്കെടുക്കുന്ന പരിപാടിയിൽ പാർട്ടിപ്രവർത്തകർ പങ്കെടുക്കുന്നതിൽ എന്താണ് തെറ്റ്? പ്രശ്നബാധിത മേഖലയിൽ സ്വന്തം പാർട്ടി പ്രവർത്തകരെ, പാർട്ടിയുടെ ചെയർമാൻ നേരിട്ട് വന്ന് കാണുന്നതിനെ ഇത്രമാത്രം അസഹിഷ്ണുതയോടെ കണ്ട് വിമർശിക്കേണ്ടതുണ്ടോ ?

മറ്റൊന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കൊടി തോരണങ്ങൾ കത്തിച്ചു ചാമ്പലാക്കി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യും എന്നൊക്കെ പറയുമ്പോൾ കേരള സമൂഹത്തിൽ അരാഷ്ട്രീയവാദം പ്രോത്സാഹിപ്പിച്ച് വർഗീയ ധ്രുവീകരണത്തിലേക്ക് എത്തിക്കണം എന്നാണോ ഉദ്ദേശിക്കുന്നത് ? അതോ ഇത്തരം വിഷയങ്ങളിൽ മതത്തിൻറെ അടിസ്ഥാനത്തിൽ ജനങ്ങൾ സംഘടിക്കണമെന്നാണോ ? നാളിതുവരെ കർഷകർക്കും കുടിയേറ്റക്കാർക്കും പട്ടയം നൽകിയത് രാഷ്ട്രീയ പാർട്ടികൾ നേതൃത്വം നൽകുന്ന സർക്കാരുകളല്ലേ ? അതിൽ തന്നെ ഏറ്റവും കൂടുതൽ നേതൃത്വം നൽകിയത് മാണി സാറിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് (എം) പാർട്ടിയല്ലേ. ഇതൊക്കെ വിസ്മരിച്ചുകൊണ്ട് കേരളത്തെ വർഗീയ ചേരിതിരിവിലേക്ക് തള്ളി വിടാതിരിക്കുവാൻ ഓരോരുത്തരും ശ്രദ്ധിക്കണം. എരിതീയിൽ എണ്ണയൊഴിക്കുന്ന ഏതൊരു നിലപാടും അപലപനീയമാണെന്നും അദ്ദേഹം ജിബിന്‍ പ്രസ്താവനയില്‍ പറയുന്നു.

വൈദികൻ്റെ പ്രസംഗം ബഫർ സോൺ നടപ്പിലാക്കുവാനും ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കാനും മുന്നിട്ടിറങ്ങിയ ഹരിത എംഎൽഎ മാരടങ്ങിയ രാഷ്ട്രീയ കക്ഷികളും കാർബൺ ക്രെഡിറ്റ് ലക്ഷ്യമിടുന്ന തൽപര കക്ഷികളും പരിസ്ഥിതി തീവ്രവാദികളും പ്രാദേശിക രാഷ്ട്രീയത്തിലെ ചില കുറുനരികളും വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇത് സത്യത്തിൽ ആർക്ക് വേണ്ടിയാണ്? വിഷയത്തിൽ ആത്മാർത്ഥമായി ഇടപെട്ട കേരളാ കോൺഗ്രസ് എമ്മിനെ പ്രതിരോധത്തിൽ ആക്കുവാൻ വേണ്ടിയാണോ ? അതോ ഇതൊരു സഭാ പ്രശ്നമായി മാറ്റി പൊതുബോധത്തെ എതിരാക്കുവാൻ വേണ്ടിയാണോ ? അതോ, പുകമറ സൃഷ്ടിച്ചുകൊണ്ട് ജനത്തിന് വേണ്ടി പ്രവർത്തിക്കുന്നവരെ ബലിയാടാക്കുവാൻ വേണ്ടിയാണോ, എന്നത് നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ടതാണ്. വിദ്വേഷവും വെറുപ്പമല്ലല്ലോ സഭ പഠിപ്പിക്കുന്നത്. മറിച്ച് സ്നേഹവും സാഹോദര്യവുമല്ലേ പഠിപ്പിക്കുന്നതും പ്രാവർത്തികമാക്കേണ്ടതും.

അവസാനമായി, കർഷകരുടെ പ്രശ്നം ഏറ്റെടുക്കുവാനും എഞ്ചൽവാലിയിൽ എത്തുവാനുമുള്ള വൈദികന്റെ വെല്ലുവിളി വരുംമുമ്പ് തന്നെ, കർഷക വിഷയത്തിൽ ഇടപെടുകയും പമ്പാവാലിയിൽ എത്തുകയും ചെയ്ത ഏക രാഷ്ട്രീയ പ്രസ്ഥാനം കേരള കോൺഗ്രസും അതിന്റെ ചെയർമാൻ ശ്രീ. ജോസ് കെ മാണി എംപിയും ആണ് എന്ന് ഒന്നു കൂടി ഓർമിപ്പിക്കട്ടെ. അൾത്താരയിൽ ലോകം മുഴുവനായും ലോകസമാധാനത്തിനായും ബലിയർപ്പിക്കുന്ന ഒരു വൈദികനിൽ നിന്നും കേവലം രാഷ്ട്രീയ പക്ഷപാതം പിടിച്ചു കൊണ്ടുള്ള പ്രസംഗങ്ങൾ മാത്രമാകുന്ന ഇത്തരം വാക്കുകൾ പുറപ്പെടുമ്പോൾ ഞങ്ങൾ കൂടി ഉൾപ്പെടുന്ന സഭാ വിശ്വാസികൾ ഒന്നാകെ വേദനിക്കുന്നുണ്ട് എന്ന വസ്തുത കൂടി ഓർമിപ്പിക്കട്ടെ. വൈദികരും സമുദായ നേതാക്കളും സമൂഹനന്മയ്ക്കു വേണ്ടി സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്നത് നല്ലതാണെങ്കിലും, സമൂഹത്തിൽ രാഷ്ട്രീയ പക്ഷപാതം പിടിച്ചു കൊണ്ട് ചേരിതിരിവ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളും അരാഷ്ട്രീയ വാദത്തിലൂടെ മത കേന്ദ്രീകൃത ധ്രുവീകരണത്തിന് കാരണമായേക്കാവുന്നതുമായ പ്രവർത്തനങ്ങൾ ഉണ്ടാകുന്നത് സംശയദൃഷ്ടിയോടെ മാത്രമേ കാണുവാൻ കഴിയുകയുള്ളൂ. ആയതിനാൽ തന്നെ വസ്തുതകൾ വസ്തുതകളായി അവതരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ ചേരിതിരിവുകൾ മാറ്റിവെച്ചുകൊണ്ട് ബഫർസോൺ ഉൾപ്പെടെയുള്ള സാമൂഹിക വിഷയങ്ങളിൽ സമൂഹം ഒന്നാകെ ഒറ്റക്കെട്ടായി നിൽക്കുന്നതിനുവേണ്ട പ്രവർത്തനങ്ങൾ ഉണ്ടാകുന്നതിനായി പ്രവർത്തിക്കുവാൻ ഏവർക്കും കഴിയട്ടെ. ഇത്തരം അപക്വമായ നിലപാടുകളിലൂടെ സമൂഹത്തിൽ രാഷ്ട്രീയ/വർഗ്ഗീയ ചേരിതിരിവുകൾ സൃഷ്ടിക്കുന്ന വൈദികരെ മതമേലധ്യക്ഷൻമാർ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+