കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർടിഒ ഉദ്യോഗസ്ഥന്റെ അടിയന്തിര ഇടപെടൽ, ലിത്വാനിയയിലെ ജയിലഴിക്കുള്ളിൽ നിന്നും യുവാക്കൾ രക്ഷപെട്ടു

Google Oneindia Malayalam News

കൊച്ചി: ലിത്വാനിയയിലെ ജയിലഴിക്കുള്ളിൽ നിന്നും മലയാളി യുവാവിനെ രക്ഷിച്ചത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ അടിയന്തിര ഇടപെടൽ. ലാത്വിയയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയായ നിതീഷ് റോയ് എന്ന ചെറുപ്പക്കാരനാണ് ലിത്വാനിയയ പോലീസിൽ നിന്നും രക്ഷപെട്ട് മടങ്ങിയത്.

കർണാടകയ്ക്കു പിന്നാലെ ഗോവയിലും രാഷ്ട്രീയ പ്രതിസന്ധി; 10 കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടാൻ നീക്കം!കർണാടകയ്ക്കു പിന്നാലെ ഗോവയിലും രാഷ്ട്രീയ പ്രതിസന്ധി; 10 കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടാൻ നീക്കം!

കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം ലിത്വാനിയയിലേക്ക് റോഡ് ട്രിപ്പ് പോയി. തൃശൂരിൽ നിന്നാണ് നിതീഷിന് അന്താരാഷ്ട്ര ലൈസൻസ് ലഭിച്ചത്. എന്നാൽ ലൈസന്റിന്റെ കോപ്പി മാത്രമെ യാത്രയിൽ കരുതിയിരുന്നുള്ളു. കഴിഞ്ഞ ജൂൺ 10ന് ലിത്വാനിയയിലേക്ക് പ്രവേശിച്ച നിതീഷിനെ യഥാർത്ഥ ലൈസൻസ് കൈയ്യിലില്ലാതിരുന്നതിനാൽ തടഞ്ഞു വയ്ക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ലിത്വാനിയ കോൺസുൽ ഓഫ് ഇന്ത്യ രജീന്ദർ സിംഗ് ചൗധരിയെ ഇക്കാര്യം അറിയിക്കുകയായിരുന്നു

jail
.

രാത്രി എട്ട് മണിയോടെ തന്നെ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ശ്രീപ്രകാശിനെ കോൺസുൽ ബന്ധപ്പെടുകയായിരുന്നു. അടുത്ത മൂന്ന് മണിക്കൂറിനുളളിൽ തന്നെ ലൈസൻസ് അയച്ച് നൽകണമെന്ന് രജീന്ദർ ചൗധരി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ നിതീഷിനെയും സുഹൃത്തുക്കളെയും ചുരുങ്ങിയത് 20 ദിവസത്തേയ്ക്ക് എങ്കിലും ജയിലിൽ അടയ്ക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ശ്രീകുമാർ ഉടൻ തന്നെ ആർടിഒഒ ഓഫീസിൽ എത്തിയെങ്കിലും ഓഫീസ് അടഞ്ഞു കിടക്കുകയായിരുന്നു.

സമീപത്തെ ഫയർ സർവീസ് വകുപ്പിൽ നിന്നും ഒരു ഏണി സംഘടിപ്പിച്ച് ഓഫീസ് തുറക്കാനായി ശ്രീകുമാർ മുകളിലേക്ക് കയറി. ഒടുവിൽ ഒരുവിധത്തിൽ ഓഫീസ് തുറന്ന് രേഖകൾ സംഘടിപ്പിച്ച് കോൺസുലിന് അയച്ചു നൽകി. അസമയത്ത് ഓഫീസിൽ പ്രവേശിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദത്തിന് താൻ കാത്തു നിന്നില്ലെന്നും ശ്രീപ്രകാശ് പറയുന്നു. രേഖകൾ കൃത്യമസയത്ത് അയച്ച് നൽകാൻ കഴിഞ്ഞതിനാൽ} യുവാക്കളെ രക്ഷിക്കാനായി.

English summary
Immediate action of RTO officer saved Kerala youth from Lithuania jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X