യുവതിയുമായി അവിഹിത ബന്ധം; 5 വൈദികരെ ഓര്‍ത്തഡോക്സ് സഭ പുറത്താക്കി
കോട്ടയം: വൈദികന്‍മാര്‍ ലൈംഗീകാരോപണങ്ങളില്‍ കുടുങ്ങുന്നത് വിശ്വാസി സമൂഹത്തിനും സഭക്കും പൊതുസമൂഹത്തിന് മുന്നില്‍ ഉണ്ടാക്കിവെക്കുന്ന നാണക്കേട് ചില്ലറയല്ല. നിരവധി വൈദികന്‍മാര്‍ക്കെതിരെ ഈയിടെയായി ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ ലൈംഗീകാരോപണത്തില്‍ കുടുങ്ങിയ വൈദികര്‍ക്കെതിരെ നടപടിയെടുത്തിരിക്കുകയാമ് ഒര്‍ത്തഡോക്‌സ് സഭാനേതൃത്വം ഇപ്പോള്‍.
ലൈംഗീക ആരോപണം ഉയര്‍ന്ന തങ്ങളുടെ സഭയുടെ കീഴിലുള്ള അഞ്ച് വൈദികരെയാണ് അന്വേഷണ വിധേയമായി ഓര്‍ത്തഡോക്‌സ് സഭ ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.വീട്ടമ്മയായ യുവതിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി ഭര്‍ത്താവ് രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തായത്. സംഭവം സോഷ്യല്‍ മീഡിയിയിലടക്കം വന്‍ ചര്‍ച്ചയായത് സഭക്ക് മാനക്കേടുണ്ടാക്കി. തുടര്‍ന്ന് വിഷയത്തില്‍ സഭ നേതൃത്വം ഇടപെടുകയായിരുന്നു.

നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികരേയുമാണ് പള്ളിവികാരി സ്ഥാനത്ത് നിന്ന് നീക്കിയിരിക്കുന്നത്.വൈദികരുടെ അവിഹിത ബന്ധം വിവരിക്കുന്ന ഭര്‍ത്താവിന്റേതെന്ന തരത്തിലുള്ള ഓഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഭര്‍ത്താവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.












Click it and Unblock the Notifications