കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയുടെ കുമ്പസാര രഹസ്യം ചോര്‍ത്തി വൈദികരുടെ പീഡനം: കൂടുതല്‍ വൈദികര്‍ കുടുങ്ങിയേക്കും

  • By Desk
Google Oneindia Malayalam News

തിരുവല്ല; ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക വിവാദത്തെ തുടര്‍ന്നുള്ള നടപടികള്‍ കൂടുതല്‍ വൈദികരിലേക്ക് കടക്കുന്നു. തന്റെ ഭാര്യയെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന യുവാവിന്റെ വാട്‌സാപ്പ് സന്ദേശം പുറത്ത് വന്നതോടെയാണ് സംഭവം വിവാദമാവുന്നത്. തുടര്‍ന്ന് ആരോപണം ഉയര്‍ന്ന അഞ്ച് വൈദികരെ സഭ പുറത്താക്കിയിരുന്നു.

വിവാഹത്തിന് മുമ്പ് ഒരു വൈദികനുമായി ബന്ധമുണ്ടായിരുന്ന സ്ത്രീയെ കുമ്പസാരം മുതലെടുത്ത് മറ്റ് വൈദികരും പീഢിപ്പിക്കുയായിരുന്നു. നേരത്തെ പുറത്താക്കിയ അഞ്ച് വൈദികര്‍ക്ക് പുറമേ മൂന്ന് വൈദികര്‍ക്ക് കൂടി സംഭവത്തില്‍ പങ്കെണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരേക്കൂടി നടപടി എടുക്കാനുള്ള നീക്കത്തിലാണ് ഓര്‍ത്തഡോക്‌സ് സഭയിപ്പോള്‍.

കുമ്പസാരം

കുമ്പസാരം

മലങ്കര ഓര്‍ത്തഡോക്‌സ് സഭയെകുരുക്കിലാക്കി കൊണ്ടാണ് തന്റെ ഭാര്യയെ വൈദികര്‍ പീഡിപ്പിച്ചുവെന്ന യുവാവിന്റെ ഓഡിയോ സന്ദേശം വാട്‌സാപ്പുകളിലൂടെ പ്രചരിച്ചത്. താനുമായുള്ള വിവാഹത്തിനു മുമ്പ് യുവതിക്ക് ഒരു വൈദികനുമായി ബന്ധമുണ്ടായിരുന്നു. പിന്നീട് ഇതില്‍ കുറ്റബോധം തോന്നിയ യുവതി മറ്റൊരു വൈദികന്റെ അടുത്ത് കുമ്പസാര രഹസ്യമായി കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ പീന്നീട് ആ അച്ഛന്‍ മുഖേന മറ്റുവൈദികര്‍ പീഡിപ്പിക്കുയായിരുന്നു എന്നാണ് യുവാവിന്റെ പരാതി.

ഓഡിയോ

ഓഡിയോ

തിരുവല്ല സ്വദേശിയായ പ്രവാസിയായ യുവാവ് പരാതിയുമായി രംഗത്ത് എത്തിയിരുന്നെങ്കിലും ആദ്യം സഭ വൈദികര്‍ക്കെതിരെ നടപടി എടുത്തിരുന്നില്ല. പരാതിയോടൊപ്പം തന്നെ പീഡനവിവരങ്ങള്‍ വിവരിച്ച് കൊണ്ടുള്ള യുവാവിന്റെ ഓഡിയോയും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കപ്പെട്ടിരുന്നു.

ചൂഷണം

ചൂഷണം

തന്റെ ഭാര്യയെ സഭയിലെ വൈദികര്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നത് യുവാവ് ഒരു സുഹൃത്തിനോട് പറയുന്ന ടെലിഫോണ്‍ സംഭാഷണമാണ് വാട്‌സാപ്പില്‍ പ്രചരിച്ചിരുന്നത്. വൈദികരുടെ പേരുവിവരങ്ങളും ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് യുവാവ് വൈദികര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സഭക്ക് പരാതി നല്‍കുകയായിരുന്നു.

ആദ്യം അഞ്ചുപേര്‍

ആദ്യം അഞ്ചുപേര്‍

യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിന്‍മേല്‍ ആദ്യം നടപടി എടുക്കാതിരുന്ന സഭ പ്രതിഷേധം വ്യാപിച്ചതോടെ അഞ്ച് വൈദികരെ താല്‍ക്കാലികമായി പുറത്താക്കുകയായിരുന്നു. അന്വേഷണ വിധേയമായിട്ടായിരുന്നു സസ്‌പെന്‍ഷന്‍. സഭ പുറത്തുവിട്ടില്ലെങ്കിലും നടപടിയെടുക്കപ്പെട്ട വൈദികരുടെ ഫോട്ടോയും പേരും വിലാസവുമെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

കുമ്പസാരരഹസ്യം

കുമ്പസാരരഹസ്യം

വിവാഹത്തിനുമുമ്പ് ഉണ്ടായിരുന്ന ബന്ധത്തില്‍ കുറ്റബോധം തോന്നി കുമ്പസാരം നടത്തിയ യുവതിയെ വൈദികര്‍ പീഡനത്തിന് വിധേയമാക്കുകയായിരുന്നു. കുമ്പസാരരഹസ്യം ഭര്‍ത്താവിനോട് വെളിപ്പെടുത്തുമെന്ന് ഭയപ്പെടുത്തിയായിരുന്നു വൈദികന്റെ പീഡനം. അതിന്റെ ദൃശ്യങ്ങള്‍ അയാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

ദൃശ്യങ്ങള്‍

ദൃശ്യങ്ങള്‍

വൈദികന്‍ താന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മറ്റൊരു വൈദികന് നല്‍കുകയും ഈദൃശ്യങ്ങള്‍ കാട്ടി ആ വൈദികനും പീഡിപ്പിച്ചു. പിന്നീട് അയാള്‍ അടുത്ത വൈദികനും ദൃശ്യങ്ങള്‍ കൈമാറി. ആ വൈദികനും യുവതിയെ പീഡനത്തിന് വിധേയയായക്കി. ഇങ്ങനെ എട്ടോളം വൈദികര്‍ യുവതിയെ പീഡിപ്പിച്ചുവെന്നാണ് ഭര്‍ത്താവ് പരാതിപ്പെടുന്നത്.

പോലീസ് പരാതിയില്ല

പോലീസ് പരാതിയില്ല

ഭര്‍ത്താവിന്റെ പരാതിയിന്‍മേല്‍ നിരണ ഭദ്രാസനത്തിലെ മൂന്ന് വൈദികരും തുമ്പമണ്‍,ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികരേയും ആണ് ഇപ്പോള്‍ സഭ പുറത്താക്കിയിരിക്കുന്നത്. ആരും പോലീസില്‍ പരാതിപ്പെടാത്തതിനാല്‍ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.

ബന്ധു

ബന്ധു

വിവാഹത്തിന് മുമ്പ് ബന്ധുവായ പുരോഹിതനാണ് ആദ്യം യുവതിയെ പീഡിപ്പിച്ചത്. അതിന് ശേഷം പീഡിപ്പിച്ചവരില്‍ ഭദ്രാസന വിഷപ്പിന്റെ വലം കൈ ആയിരുന്ന പുരോഹിതനും തന്റെയൊപ്പം ജൂനിയറായി സ്‌കൂളില്‍ പഠിച്ച പുരോഹിതനും ഉണ്ടെന്നും യുവാവ് പറയുന്നു. ഇവര്‍ക്കെതിരെ സഭ എന്ത് നടപടി എടുക്കുമെന്ന് നോക്കിയിട്ട് തുടര്‍ നടപടികള്‍ എടുക്കാനാണ് യുവാവിന്റെ തീരുമാനം.

ആവശ്യം

ആവശ്യം

ഈ സംഭവം പബ്ലിക്ക് ആക്കിയത് ഞാനല്ല. അത് ചെയ്തത് മറ്റാരൊക്കെയോ ആണ്. ഇതോടെ കുടംബത്തിന് ആകെ നാണക്കേടായി. വല്ലാത്ത അവസ്ഥയിലൂടെയാണ് ഞാനും കുടംബവും കടന്നു പോകുന്നതെന്നും യുവാവ് വ്യക്തമാക്കി. ആരോപണമുയര്‍ന്ന വൈദികരെ വൈദികവൃത്തയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് യുവാവിന്റെ ആവശ്യം.

സഭാ പട്ടം

സഭാ പട്ടം

ഭാര്യ ഇരുപത് ശതമാനം കാര്യം മാത്രമാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നും വൈദികരെ ഇപ്പോഴും യുവതിക്ക് പേടിയാണെന്ന് ഭര്‍ത്താവ് ഓഡിയോ സന്ദേശത്തില്‍ പറയുന്നുണ്ടായിരുന്നു. ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ വൈദിക വൃത്തിയില്‍ നിന്നും ഇവരെ സഭ പുറത്താക്കിയേക്കും. സഭാ ആചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ സഭാ പട്ടം തിരിച്ചെടുക്കാമെന്ന സമ്മത പത്രം മുദ്രപത്രത്തില്‍ എഴുതി വാങ്ങിയാണ് വൈദികരെ നിയോഗിക്കുന്നു

English summary
immoral relation, orthodox sabha will be suspended More priests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X