കോട്ടയത്തെ വാടക വീട്ടിൽ അനാശാസ്യവും നീലച്ചിത്ര നിർമ്മാണവും! യുവതികളടക്കം അഞ്ച് പേർ പിടിയിൽ...
അനാശാസ്യ നടത്തിപ്പുകാരും ഇടപാടുകാരും അടക്കമുള്ള അഞ്ച് പേരെയാണ് രാമപുരം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
കോട്ടയം: രാമപുരം മാനത്തൂരിൽ വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയിരുന്ന അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അനാശാസ്യ നടത്തിപ്പുകാരും ഇടപാടുകാരും അടക്കമുള്ള അഞ്ച് പേരെയാണ് രാമപുരം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
പിടിയിലായവരിൽ രണ്ടുപേർ സ്ത്രീകളാണ്. ഈരാറ്റുപേട്ട സ്വദേശിയായ യുവാവാണ് മാനത്തൂരിൽ വാടക വീട് എടുത്ത് പെൺവാണിഭം നടത്തിയിരുന്നത്. ബെംഗളൂരുവിൽ നിന്നും യുവതികളെ എത്തിച്ച് ആവശ്യക്കാരെ കണ്ടെത്തി ഇടപാട് നടത്തുന്നതായിരുന്നു ഇവരുടെ രീതി. ഇതിനുപുറമേ ഇടപാടുകാർ അറിയാതെ രഹസ്യമായി കിടപ്പറ രംഗങ്ങൾ പകർത്തി ദൃശ്യങ്ങൾ വിൽക്കുന്നതിലൂടെയും ഇവർ പണം സമ്പാദിച്ചിരുന്നു.

അഞ്ച് പേർ...
യുവതികളടക്കമുള്ള അഞ്ച് പേരെയാണ് പെൺവാണിഭവുമായി ബന്ധപ്പെട്ട് രാമപുരം പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. അനാശാസ്യ നടത്തിപ്പുകാരനും ഇടപാടിന് എത്തിയവരുമാണ് മാനത്തൂരിലെ വാടക വീട്ടിൽ വച്ച് പോലീസിന്റെ പിടിയിലായത്.

ഇവർ...
പെൺവാണിഭ സംഘത്തിന്റെ തലവനും നടത്തിപ്പുകാരനുമായ ഈരാറ്റുപേട്ട സ്വദേശി ആസിഫ് ഹാഷിം(47), ബെംഗളൂരു സ്വദേശിനികളായ ശ്വേതാ ശിവാനന്ദ്(38) ഫർസാന ഷേഖ്(35), ഇടപാടുകാരായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി മിഥുൻ കൃഷ്ണൻ(30), കാഞ്ഞിരപ്പള്ളി സ്വദേശി റിജോ(29) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ബെംഗളൂരുവിൽ നിന്ന്...
ഈരാറ്റുപേട്ട സ്വദേശിയായ ആസിഫാണ് മാനത്തൂരിൽ വാടകയ്ക്ക് വീട് എടുത്തിരുന്നത്. ബെംഗളൂരുവിൽ നിന്നുള്ള യുവതികളെയാണ് ഇയാൾ പെൺവാണിഭത്തിനായി ഇവിടേക്ക് കൊണ്ടുവന്നിരുന്നത്.

ഇടപാടുകാരെ...
ഏജന്റുമാർ മുഖേനെയാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. തുടർന്ന് ഇടപാടുകാരെ മാനത്തൂരിലെ വാടക വീട്ടിലെത്തിച്ച് അനാശാസ്യത്തിന് സൗകര്യമൊരുക്കും. ഒരു ഇടപാടുകാരനിൽ നിന്നും മൂവായിരം രൂപയാണ് ആസിഫ് വാങ്ങിയിരുന്നത്.

ആയിരം രൂപ മാത്രം...
ഇടപാടുകാരിൽ നിന്ന് മൂവായിരം രൂപ ഈടാക്കുന്ന ആസിഫ്, യുവതികൾക്ക് ആയിരം രൂപ നൽകും. ഈരാറ്റുപേട്ട സ്വദേശിയായ ഇയാളെ മുൻപ് എറണാകുളത്ത് നിന്നും സമാനമായ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദൃശ്യങ്ങൾ...
സിഡി വിൽപ്പനക്കാരനായ ആസിഫ് ഇടപാടുകാർ അറിയാതെ അനാശാസ്യപ്രവർത്തനങ്ങളുടെ ദൃശ്യങ്ങളും പകർത്തിയിരുന്നു. മുറിയിൽ ക്യാമറ സ്ഥാപിച്ച് രഹസ്യമായാണ് ദൃശ്യങ്ങൾ പകർത്തിയിരുന്നത്.

വീഡിയോ...
ഇത്തരത്തിൽ പകർത്തുന്ന വീഡിയോ ദൃശ്യങ്ങൾ വിൽക്കന്നതിലൂടെയും ആസിഫ് വൻ തുക സമ്പാദിച്ചിരുന്നതായാണ് പോലീസ് അറിയിച്ചത്. ശനിയാഴ്ച അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി. പ്രതികൾ നിലവിൽ റിമാൻഡിലാണ്.












Click it and Unblock the Notifications