പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അനാശാസ്യം!! പുറത്തറിയിച്ചത് ആ കുട്ടി, യുവതി കസ്റ്റഡിയില്‍
ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു
തൊടുപുഴ: ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ളില്‍ അനാശാസ്യം നടന്നതായി ആരോപണം. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു തൊട്ടരികിലുള്ള അങ്കണവാടിയിലെ കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്.

സംഭവത്തില്‍ ഒരു സ്ത്രീയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നാട്ടുകാര്‍ ഇവിടെയെത്തിയപ്പോള്‍ ജീവനക്കാരന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ പെണ്‍കുട്ടി അരുതാത്തതു കണ്ട് ബഹളം വച്ച് പുറത്തേക്കു ഓടുകയായിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ സംഭവത്തെക്കുറിച്ച് അറിഞ്ഞത്.












Click it and Unblock the Notifications