പെരുമ്പാവൂരിലെ ബംഗാളി ക്വാർട്ടേഴ്സുകളിൽ പെൺവാണിഭം!ഇതരസംസ്ഥാന സ്ത്രീകൾക്കായി മലയാളി യുവാക്കളും....

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂരിൽ പെൺവാണിഭ സംഘങ്ങളും പിടിമുറുക്കുന്നു.അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളും വാടക ക്വാർട്ടേഴ്സുകളും കേന്ദ്രീകരിച്ചാണ്
പെൺവാണിഭം.

പള്ളിദർസിൽ നിന്നും വീട്ടിലെത്തിയ മകൻ കണ്ടത് ഉമ്മയുടെ മൃതദേഹം! ദിവസങ്ങളോളം പഴക്കം! സംഭവം കാസർകോട്..

അമിത് ഷായെ കുമ്മനം അസ്സലായി പറ്റിച്ചു?മെഡിക്കൽ കോഴ അന്വേഷണ റിപ്പോർട്ടിൽ വെട്ടലും തിരുത്തലും...

ഭാര്യയെന്ന വ്യാജേന കൂടെ താമസിപ്പിക്കുന്ന സ്ത്രീകളെയാണ് അന്യസംസ്ഥാന തൊഴിലാളികൾ ആവശ്യക്കാർക്ക് മുന്നിൽ കാഴ്ചവെയ്ക്കുന്നത്. പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളും പെരുമ്പാവൂരിലെ വിവിധ ക്വാർട്ടേഴ്സുകളിൽ താമസിക്കുന്നുണ്ട്. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും തമ്പടിച്ചിരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് പുറമേ മലയാളികളും ഇവിടങ്ങളിൽ എത്താറുണ്ടെന്നാണ് വിവരം. ഇതരസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ അനാശാസ്യം വർദ്ധിച്ചിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ഒരു കിലോ സ്വർണ്ണവും ഇന്നോവ കാറും ഭൂമിയും! എന്നിട്ടും റോഷനും നസിയത്തിനും മതിയായില്ല!സൽഷയെ അവർ...

ഭാര്യമാരെന്ന പേരിൽ....

ഭാര്യമാരെന്ന പേരിൽ....

പെരുമ്പാവൂരിൽ താമസിക്കുന്ന മിക്ക ഇതരസംസ്ഥാന തൊഴിലാളികളായ പുരുഷന്മാരോടൊപ്പം സ്ത്രീകളുമുണ്ട്. ഭാര്യമാരെന്ന വ്യാജേന കൂടെതാമസിപ്പിക്കുന്നവരും ഇക്കൂട്ടത്തിൽപെടും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും...

ഇതരസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിലും, വാടകമുറികളിലും പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളും താമസിക്കുന്നുണ്ട്.

തെളിയിക്കാൻ രേഖകളില്ല...

തെളിയിക്കാൻ രേഖകളില്ല...

ഇതരസംസ്ഥാന തൊഴിലാളികളോടൊപ്പം താമസിക്കുന്ന സ്ത്രീകൾ ഭാര്യമാരെന്ന് തെളിയിക്കാനാവശ്യമായ രേഖകളൊന്നും ഇവരുടെ കൈവശമില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഇവർ വിവാഹം രജിസ്റ്റർ ചെയ്യാറില്ല എന്നതാണ് യാഥാർത്ഥ്യം.

അധികൃതർ...

അധികൃതർ...

മതിയായ രേഖകളില്ലാത്തതിനാൽ തൊഴിലാളികളുടെ കൂടെ താമസിക്കുന്ന സ്ത്രീകൾ ഭാര്യമാരാണോ എന്നത് ഉറപ്പുവരുത്തുന്നത് പോലീസിനും ശ്രമകരമായ ജോലിയാണ്. അതിനാൽ പോലീസും ഇതിനുനേരെ കണ്ണടയ്ക്കുകയാണ്.

ദമ്പതിമാർ...

ദമ്പതിമാർ...

ഭാര്യമാരെന്ന വ്യാജേന സ്ത്രീകളെ കൂടെതാമസിപ്പിക്കുന്നവരുണ്ടെങ്കിലും, ഇവിടെ നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്. അതിനാൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം ലേബർ ക്യാമ്പുകളിൽ പരിശോധന നടത്തുന്നത്
അസാദ്ധ്യമാണെന്നാണ് അധികൃതർ പറയുന്നത്.

പെൺവാണിഭം...

പെൺവാണിഭം...

ലേബർ ക്യാമ്പുകളും വാടക മുറികളും കേന്ദ്രീകരിച്ചാണ് പെരുമ്പാവൂരിൽ പെൺവാണിഭം പൊടിപൊടിക്കുന്നത്. പെരുമ്പാവൂരിൽ തമ്പടിച്ചിരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് ഈ സ്ത്രീകളെ തേടിയെത്തുന്നവരിൽ
ഭൂരിഭാഗവും.

മലയാളികളും...

മലയാളികളും...

പെരുമ്പാവൂരിലെ വാടക ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പെൺവാണിഭ കേന്ദ്രങ്ങളിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി യുവാക്കളും മദ്ധ്യവയസ്ക്കരും വരാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

പരാതി...

പരാതി...

ഇതരസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രങ്ങൾക്കെതിരെ റസിഡന്റ്സ് അസോസിയേഷനുകളും നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയിരുന്നെങ്കിലും, പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ലെന്നതാണ് സത്യം.

English summary
immoral traffic is active in labour camps at perumbavoor.
Please Wait while comments are loading...