കൊച്ചിയിലെ ഫ്‌ളാറ്റില്‍ പെണ്‍വാണിഭം! യുവതികളടക്കം പിടിയില്‍! മരുന്നടിക്കുന്ന കുട്ടികളും ഇടപാടുകാര്‍
ഭാര്യാ ഭര്‍ത്താക്കന്മാരെന്ന വ്യാജേനയാണ് യുവതീയുവക്കാള്‍ കലൂര്‍ സ്റ്റേഡിയത്തിന് സമീപം ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തിരുന്നത്.
കൊച്ചി: നഗരമദ്ധ്യത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്ന അഞ്ചുപേര്‍ പോലീസിന്റെ പിടിയിലായി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് സമീപം ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്ന നാലുപേരെയും ഇടപാടിനെത്തിയ യുവാവിനെയുമാണ് കഴിഞ്ഞദിവസം പിടികൂടിയത്.
ഭാര്യാ ഭര്‍ത്താക്കന്മാരെന്ന വ്യാജേനയാണ് യുവതീയുവക്കാള്‍ കലൂര്‍ സ്റ്റേഡിയത്തിന് സമീപം ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തിരുന്നത്. ഫോണ്‍ മുഖേന ഇടപാട് ഉറപ്പിച്ച ശേഷമാണ് ആവശ്യക്കാര്‍ ഫ്‌ളാറ്റിലേക്കെത്തുന്നത്. കൊച്ചിയിലെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് നിരവധി പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അഞ്ചുപേര്‍...
പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരായ നാലുപേരെയും, ഇടപാടിനെത്തിയ യുവാവിനെയുമാണ് എറണാകുളം സെന്‍ട്രല്‍ സിഐ, പാലാരിവട്ടം എസ്‌ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനടുത്ത് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തായിരുന്നു ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്.

രണ്ടു യുവതികള്‍...
ഇടുക്കി മറയൂര്‍ സ്വദേശി സെബിന്‍(30), ഇടുക്കി മുരിക്കാശേരി സ്വദേശി സജി വര്‍ഗീസ്(39), തൃശൂര്‍ ഇടവിലങ്ങ് സ്വദേശിനി മഞ്ജുഷ(36), ഇടുക്കി മറയൂര്‍ സ്വദേശിനി സജിത(32), ഇടപാടുകാരനായ എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി രമേശ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

വിളിച്ചുവരുത്തും...
ഭാര്യാ ഭര്‍ത്താക്കന്മാരെന്ന വ്യാജേനയാണ് ഇവര്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തത്. ഫോണിലൂടെ തുകയും സമയവും ഉറപ്പിച്ചശേഷമാണ് ഇടപാടുകാരെ കലൂരിലെ ഫ്‌ളാറ്റിലേക്ക് പ്രവേശിപ്പിക്കുന്നത്.

കമ്മീഷന്‍...
മഞ്ജുഷ, സജിത എന്നിവരെ കൂടാതെ കോളേജ് വിദ്യാര്‍ത്ഥിനികളടക്കമുള്ളവരെ പണം നല്‍കി ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പലര്‍ക്കും കാഴ്ചവെക്കാറുണ്ടായിരുന്നു. ഇത്തരത്തില്‍ നഗരത്തിലെ നിരവധി പെണ്‍കുട്ടികള്‍ കലൂരിലെ ഫ്‌ളാറ്റിലെത്തിയിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

നേരത്തെയും കേസ്...
കഴിഞ്ഞദിവസം അറസ്്റ്റിലായ തൃശൂര്‍ ഇടവിലങ്ങ് സ്വദേശിനി മഞ്ജുഷ നേരത്തെയും പെണ്‍വാണിഭ കേസുകളില്‍ പിടിയിലായിട്ടുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും പെണ്‍വാണിഭത്തിനിറങ്ങിയത്.

മയക്കുമരുന്ന്....
ലഹരി മരുന്ന് ഉപയോഗിക്കുകയും, വില്‍ക്കുകയും ചെയ്യുന്ന കുട്ടികളെ പിടികൂടിയപ്പോഴാണ് പെണ്‍വാണിഭ സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ലഹരിമരുന്നിന് അടിമകളായ കുട്ടികളില്‍ മിക്കവരും പെണ്‍വാണിഭത്തിന് വേണ്ടി വന്‍തുക ചെലവഴിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.

പിന്തുടര്‍ന്നു...
കലൂരിലെ പെണ്‍വാണിഭ സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതോടെ പോലീസ് ഇവരുടെ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ ഓരോ നീക്കങ്ങളും പിന്തുടര്‍ന്നാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications