പേര് ടൂറിസ്റ്റ് ഹോം, അകത്തു കടന്നാൽ വേശ്യാലയം! കായംകുളത്ത് സ്ത്രീകളടക്കം ആറു പേർ പിടിയിൽ
കായംകുളം ചിറക്കടവത്തെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിലാണ് ആറംഗ പെൺവാണിഭ സംഘം പോലീസിന്റെ പിടിയിലായത്
ആലപ്പുഴ: കായംകുളത്ത് ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയിരുന്ന ആറു പേരെ പോലീസ് പിടികൂടി. കായംകുളം ചിറക്കടവത്തെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിലാണ് ആറംഗ പെൺവാണിഭ സംഘം പോലീസിന്റെ പിടിയിലായത്.
പത്തനംതിട്ട മൈലപ്പാറ ചിന്തൽത്തടം വലിയതറയിൽ സത്യൻ(52), മെഴുവേലി കാരിത്തോട്ട മരോട്ടി തടത്തിൽ അരുൺ രാജ്(27), മെഴുവേലി കാരിത്തോട്ട ലക്ഷ്മിപുരം വീട്ടിൽ പ്രിൻസ്(38), ലോഡ്ജ് ജീവനക്കാരൻ കായംകുളം പെരിങ്ങാല മോടത്തു കിഴക്കേതിൽ മുരളീധരൻപിള്ള എന്നിവരെയാണ് കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കായംകുളം ചിറക്കടവത്തെ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്.

ഓപ്പറേഷൻ തണ്ടർ...
ആലപ്പുഴ ജില്ലയിലെ കുറ്റകൃത്യങ്ങൾ തടയാനായി ജില്ലാ പോലീസ് മേധാവി പുതുതായി ആരംഭിച്ച ഓപ്പറേഷൻ തണ്ടറിലേക്കാണ് അനാശാസ്യത്തെക്കുറിച്ചുള്ള രഹസ്യവിവരം ലഭിച്ചത്.

ജില്ലാ പോലീസ് മേധാവി...
ആലപ്പുഴ ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രൻ തനിക്ക് ലഭിച്ച രഹസ്യവിവരം കായംകുളം പോലീസിന് കൈമാറുകയായിരുന്നു.

റെയ്ഡ്...
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചിറക്കടവത്തെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ റെയ്ഡിനെത്തിയത്.

ആറു പേർ...
രണ്ട് സ്ത്രീകളടക്കം ആറു പേരെയാണ് ടൂറിസ്റ്റ് ഹോമിൽ നിന്നും പോലീസ് പിടികൂടിയത്. പിടിയിലായവരിൽ അഞ്ചുപേരും പത്തനംതിട്ട സ്വദേശികളാണ്.

ഇടപാടിന്...
പത്തനംതിട്ട മെഴുവേലി സ്വദേശികളായ അരുൺരാജ്, പ്രിൻസ് എന്നീ യുവാക്കൾ ഇടപാടിനായി എത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്. കസ്റ്റഡിയിലുള്ള രണ്ട് സ്ത്രീകളും പത്തനംതിട്ട സ്വദേശികളാണെന്നാണ് പോലീസ് നൽകുന്ന വിവരം.

ജീവനക്കാരനും...
ടൂറിസ്റ്റ് ഹോം ജീവനക്കാരനായ കായംകുളം സ്വദേശി മുരളീധരൻപിള്ളയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനാശാസ്യത്തിനെത്തുന്നവർക്ക് എല്ലാ സഹായം നൽകുന്നത് ഇയാളാണെന്നാണ് പോലീസ് പറയുന്നത്.

ഉടമയ്ക്കെതിരെയും...
സംഭവത്തിൽ കായംകുളം ചിറക്കടവത്തെ സ്വകാര്യ ടൂറിസ്റ്റ് ഹോം ഉടമയ്ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ടൂറിസ്റ്റ് ഹോം ഉടമയുടെയും ജീവനക്കാരുടെയും ഒത്താശയോടെയാണ് അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്നും സംശയമുണ്ട്.

കോടതിയിൽ...
അനാശാസ്യത്തിലേർപ്പെട്ടതിന് കായംകുളം പോലീസിന്റെ പിടിയിലായ ആറു പേരെയും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.












Click it and Unblock the Notifications