Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാതാരങ്ങളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി

കൊച്ചി: സിനിമാ താരങ്ങളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നതും വലയില്‍ വീഴ്ത്തുന്നതും നേരത്തേ വാര്‍ത്തകള്‍ വന്നതാണ്. ഇത്തരത്തില്‍ തിരക്കഥകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ ഫ്രീലാന്‍സ് ഫോട്ടോ ഗ്രാഫര്‍ അറസ്റ്റില്‍. വൈപ്പില്‍ ഞാറയ്ക്കല്‍ പെരുമ്പിള്ളി മാതിരപ്പിള്ളിയില്‍ ആന്റണി കുര്യാനെന്ന 37കാരനാണ് പിടിയിലായത്.

തിരക്കഥാകൃത്ത് ബെന്നി പി നായകമ്പലത്തിന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഐഡിയുണ്ടാക്കി സ്ത്രീകളെ ചാറ്റിങിലൂടെ വലയില്‍ വീഴ്ത്തുകയായിരുന്നു ഇയാളുടെ പണി. ബെന്നിയുടെ പേരില്‍ ഉണ്ടാക്കിയ പ്രൊഫൈലിലൂടെ സിനിമാ, സീരിയല്‍, രാഷ്ട്രീയ രംഗങ്ങളിലുള്ള പലരുമായും ഇയാള്‍ സൗഹൃദങ്ങളുണ്ടാക്കി. ആരാധകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കും മറ്റും ഒരു തിരക്കഥാകൃത്തെന്ന നിലയില്‍ ഉത്തരങ്ങളും നല്‍കി.

facebook

സ്ത്രീകളെ ചാറ്റിലൂടെ വലയില്‍ വീഴ്ത്തുകയായിരുന്നു മുഖ്യ അജണ്ട. ബെന്നിയെ അറിയുന്നവരും അറിയാത്തവരുമെല്ലാം ആന്റണിയുടെ വ്യാജ സൗഹൃതവലയത്തില്‍ വീണു. എന്നാല്‍ വഴിവിട്ട ചാറ്റിങ് നടത്തിയതോടെ സംശയം തോന്നിയ ഒരു വീട്ടമ്മ സിനിമാ മേഖലയിലെ തന്റെ സുഹൃത്തിനോട് കാര്യം പറയുകയായിരുന്നു. അന്വേഷിച്ചപ്പോള്‍ പ്രൊഫൈല്‍ വ്യാജമാണെന്ന് തെളിയുകയും ബെന്നി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

വൈറ്റില സ്വദേശിയായ വീട്ടമ്മയുടെ സഹായത്തോടെ ഇയാളെ വിളിച്ചുവരുത്തി തന്ത്രപരമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംവിധായകന്‍ ആഷിഖ് അബുവിന്റെയും നഗരത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും പേരില്‍ ഇയാള്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയതായി കണ്ടത്തിയിട്ടുണ്ട്. തനിക്ക് ഫേസ്ബുക്ക് ഐഡി ഇല്ലെന്ന് ബെന്നി പി നായരമ്പലം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+