കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകമേ തറവാട്, കാരവാൻ ടൂറിസം, സാഹസിക ടൂറിസം; കേരള ടൂറിസം മികവിൻ്റെ പാതയിൽ!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര മേഖലയിൽ മികവാർന്ന പദ്ധതികളൊരുക്കി ശ്രദ്ധേയമാവുകയാണ് ടൂറിസം വകുപ്പ്. കാരവാൻ ടൂറിസം അടക്കമുള്ള നൂതന പദ്ധതികൾക്കാണ് വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനു പുറമേ വിനോദസഞ്ചാരമേഖലയുടെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള വ്യത്യസ്തതരം പുതിയ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.

1

കാരവാൻ ടൂറിസം, ഫുഡ് ടൂറിസം, ലിറ്റററി സർക്യൂട്ട്, ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട്, ഫാം ടൂറിസം നെറ്റ്വർക്ക് തുടങ്ങി വൈവിധ്യമാർന്ന പദ്ധതികൾ ആവിഷ്കരിച്ച് കേരള ടൂറിസത്തെ പുതിയ തലത്തിലേക്ക് ഉയർത്താൻ ശ്രമിക്കുന്നത്. പുതിയ മേഖലകളിലേക്ക് വിനോദസഞ്ചാരം വളർത്താനും കൂടുതൽ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവരെ സഹായിക്കാൻ പ്രത്യേക പദ്ധതികൾ ടൂറിസംവകുപ്പ് ആവിഷ്കരിക്കുന്നുണ്ട്. ഇതിനായി റിവോൾവിംഗ് ഫണ്ട് പദ്ധതിയാണ് ഉപയോഗിക്കുന്നത്. ഈ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് പലിശരഹിത വായ്പ നൽകുന്നതാണ് പദ്ധതി.

ആവശ്യപ്പെടുന്ന സ്കൂളുകൾക്ക് ബോണ്ട് സർവീസുകൾ; കൺസഷൻ നിരക്കുകളിൽ മാറ്റമില്ല: ഗതാഗതമന്ത്രിആവശ്യപ്പെടുന്ന സ്കൂളുകൾക്ക് ബോണ്ട് സർവീസുകൾ; കൺസഷൻ നിരക്കുകളിൽ മാറ്റമില്ല: ഗതാഗതമന്ത്രി

3

ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ, ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ, ശിക്കാരി - ഹൗസ് ബോട്ട് ജീവനക്കാർ, ഹോട്ടൽ - റസ്റ്റോറെൻറ് ജീവനക്കാർ, റസ്റ്റോറെൻറുകൾ, ആയുർവ്വേദ സെൻ്ററുകൾ , ഗൃഹസ്ഥലി, ഹോം സ്റ്റേ, സർവ്വീസ്ഡ് വില്ല, അമ്യൂസ്മെൻറ് പാർക്ക്, ഗ്രീൻ പാർക്ക്, സാഹസിക ടൂറിസം സംരഭങ്ങളിൽ ജോലി ചെയ്യുന്നവർ, ഉത്തരവാദിത്ത ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടു നിൽക്കുന്നവർ, കലാകാരന്മാർ, കരകൗശല വിദഗ്ധർ, ആയോധന കലാപ്രവർത്തകർ എന്നിവരുൾപ്പെടെയുള്ളവർക്കാണ് റിവോൾവിംഗ് ഫണ്ട് നടപ്പാക്കുന്നത്.

4

ഇതിനിടെ, കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ തായ് വാന്‍ പ്രതിനിധി സംഘം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി. തായ് വാന്‍ ടൂറിസത്തെയും കേരളാ ടൂറിസത്തെയും സംബന്ധിച്ച് മന്ത്രിയുമായി സംഘം സംസാരിച്ചു. കേരള ടൂറിസവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് പ്രതിനിധികള്‍ അറിയിച്ചു.

വെള്ളായണി കിരീടം ടൂറിസം പദ്ധതി; സർക്കാരിന് നന്ദി പറഞ്ഞ് സിബിമലയിൽവെള്ളായണി കിരീടം ടൂറിസം പദ്ധതി; സർക്കാരിന് നന്ദി പറഞ്ഞ് സിബിമലയിൽ

5

ഞായറാഴ്ചയാണ് തായ് വാന്‍ പ്രതിനിധികള്‍ കേരളത്തിലെത്തിയത്. രണ്ട് ദിവസം കേരളത്തില്‍ ചെലവഴിച്ചു. കുമരകത്തും കൊച്ചി ബിനാലെയുടെ ഭാഗമായി നടക്കുന്ന 'ലോകമേ തറവാട്' പ്രദര്‍ശനവും സന്ദര്‍ശിച്ചു. കേട്ടറിഞ്ഞതിനേക്കാള്‍ വലിയ അനുഭവമായിരുന്നു കേരളത്തിലുണ്ടായതെന്ന് പ്രതിസിനിധി സംഘം പറഞ്ഞു.

6

ഹൈഡല്‍ ടൂറിസം, വാട്ടര്‍ ടൂറിസം, ഹെലികോപ്റ്റര്‍ ടൂറിസം തുടങ്ങി ടൂറിസം മേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ച് മന്ത്രി വിശദീകരിച്ചു. ടൂറിസം രംഗത്തെ വിദേശനിക്ഷേപത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. തായ് വാനുമായി ചേര്‍ന്ന് ടൂറിസം മേഖലയിൽ നടപ്പിലാക്കാനാകുന്ന കാര്യങ്ങളെ കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി റിയാസ് പറഞ്ഞു. തായ് വാൻ പ്രതിനിധി സംഘത്തിലെ അംഗങ്ങൾ, ടൂറിസം ഡയറക്ടർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Recommended Video

cmsvideo
UK approved covishield vaccine | Oneindia Malayalam

English summary
The Minister of Tourism said that the aim of this project is to promote tourism to new areas and attract more tourists to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X