കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈന്തപ്പഴ, മതഗ്രന്ഥ ഇറക്കുമതി; മുന്‍ കോണ്‍സല്‍ ജനറലിനും അറ്റാഷെയ്ക്കുമെതിരെ തുടര്‍നടപടിയ്ക്ക് കസ്റ്റംസ്

Google Oneindia Malayalam News

കൊച്ചി: നയതന്ത്ര ചാനല്‍ വഴി സംസ്ഥാനത്തേക്ക് ഈന്തപ്പഴവും മതഗ്രന്ഥവും ഇറക്കുമതി ചെയ്ത വിഷയത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നോട്ടിസ് നല്‍കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കസ്റ്റംസിന് അനുമതി നല്‍കി. മുന്‍ കോണ്‍സല്‍ ജനറലിനും അറ്റാഷെയ്ക്കും നോട്ടീസ് നല്‍കാനാണ് അനുമതി. 17,000 കിലോ ഈന്തപ്പഴമാണ് യു എ ഇയില്‍നിന്ന് കോണ്‍സുലേറ്റിലെത്തിച്ചത്. ഇതില്‍ ഒരുഭാഗം കോണ്‍സുലേറ്റ് നേരിട്ടാണ് സാമൂഹികനീതി വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ വിതരണം ചെയ്തതത്.

2017 ല്‍ കൊച്ചിയില്‍ തുറമുഖത്തു കണ്ടെയ്‌നറിലെത്തിയ ഈന്തപ്പഴം വാങ്ങാന്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി എസ് സരിത്തും നേരിട്ട് എത്തിയെന്ന് കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത വിഷയത്തില്‍ യു എ ഇ കോണ്‍സുലേറ്റും സംസ്ഥാന സര്‍ക്കാരും തമ്മില്‍ യാതൊരുവിധ കത്തിടപാടുകളും നടത്തിയിട്ടില്ലെന്ന് അന്നത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായിരുന്ന ടി വി അനുപമ മൊഴി നല്‍കിയിരുന്നു.

duty

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കുന്ന പദ്ധതി നടപ്പാക്കിയതെന്നായിരുന്നു അനുപമ പറഞ്ഞത്. നികുതി അടയ്ക്കാതെ ഈന്തപ്പഴം ഇറക്കുമതി ചെയ്‌തെന്ന കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പിലായിരുന്നു അനുപമ മൊഴി നല്‍കിയത്.

വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തിവെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

സംസ്ഥാനത്തേക്ക് ഈന്തപ്പഴവും മതഗ്രന്ഥവും ഇറക്കുമതി ചെയ്ത വിഷയത്തില്‍ രണ്ടുകേസുകളാണ് കസ്റ്റംസ് റജിസ്റ്റര്‍ ചെയ്തിരുന്നത്. നയതന്ത്ര പരിരക്ഷയുള്ള അറ്റാഷേയും കോണ്‍സുലേറ്റ് ജനറലും കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് കസ്റ്റംസ് തുടര്‍നടപടികള്‍ക്കായി അനുമതി തേടി കേന്ദ്രത്തിന് കത്തയച്ചത്.

നയതന്ത്ര ചാനല്‍ വഴി എത്തിക്കുന്ന സാധനങ്ങള്‍ കോണ്‍സുലേറ്റിന് പുറത്ത് വിതരണം ചെയ്യാന്‍ കഴിയില്ല. നികുതി ഇളവോടെയുള്‍പ്പെടെ എത്തുന്നതല്ലെന്നും ഇത്തരം വസ്തുക്കള്‍ ചട്ടവിരുദ്ധവും നിയമലംഘനവുമാണെന്നാണ് കസ്റ്റംസ് പറയുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഈ കേസും ഒപ്പം ഡോളര്‍ കടത്ത് കേസും രജിസ്റ്റര്‍ ചെയ്തത്.

ബിഎസ് യെഡിയൂരപ്പയുടെ കൊച്ചുമകള്‍ തൂങ്ങി മരിച്ച നിലയില്‍, കണ്ടെത്തിയത് വസന്ത്നഗറിലെ ഫ്ളാറ്റിൽബിഎസ് യെഡിയൂരപ്പയുടെ കൊച്ചുമകള്‍ തൂങ്ങി മരിച്ച നിലയില്‍, കണ്ടെത്തിയത് വസന്ത്നഗറിലെ ഫ്ളാറ്റിൽ

ഡിപ്ലോമാറ്റിക് കാര്‍ഗോയെന്ന് രേഖപ്പെടുത്തി, 250 പാക്കറ്റുകളിലായി മതഗ്രന്ഥമെന്ന പേരില്‍ 4479 കിലോ കാര്‍ഗോ യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ തിരുവനന്തപുരത്തെത്തിയെന്നതാണ് നടപടിയ്ക്ക് കാരണമായ രണ്ടാമത്തെ സംഭവം. ഇതില്‍ 32 പാക്കറ്റുകള്‍ അന്നത്തെ മന്ത്രി കെ ടി ജലീല്‍ ചെയര്‍മാനായ സിആപ്റ്റിന്റെ അടച്ചുമൂടിയ വാഹനത്തില്‍ മലപ്പുറത്തെത്തിച്ചെന്നും കണ്ടെത്തിയിരുന്നു.

Recommended Video

cmsvideo
actress attack case Dileep anticipatory bail plea in high court | Oneindia

English summary
The Union Ministry of External Affairs has allowed customs to issue notices to diplomats on the importation of dates and religious scriptures into the state through the diplomatic channel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X