കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലാവകാശത്തിന്റെയും ബാലസുരക്ഷയുടെയും പ്രാധാന്യം; മണല്‍ശില്‍പ പ്രദര്‍ശനം

  • By Desk
Google Oneindia Malayalam News

ജില്ലാശിശുസംരക്ഷണയൂണിറ്റിന്റെയുംസംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ബാലാവകാശവാരാചരണം 2017ന്റെ ഭാഗമായി ബേക്കല്‍ ബീച്ചില്‍ മണല്‍ശില്‍പപ്രദര്‍ശനം നടത്തി. കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവുംസമൂഹത്തിന്റെഉത്തരവാദിത്തം എന്ന ബാനറില്‍ അവബോധരൂപീകരണത്തിനായാണ്മണല്‍ശില്‍പപ്രദര്‍ശനം നടത്തിയത്.

ശ്യാമശശി, ദേവദാസ്, ശ്യാമപ്രസാദ്, അഭിരാം, അവിനാഷ് തുടങ്ങിയശില്‍പികളാണ്മണല്‍ശില്‍പനിര്‍മ്മാണം നടത്തിയത്. പ്രദര്‍ശനത്തിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ജില്ലാകളക്ടര്‍ ജീവന്‍ ബാബു.കെ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ്ഗൗരി അധ്യക്ഷതവഹിച്ചു.

Gallery

ജില്ലാശിശുസംരക്ഷണഓഫീസര്‍ പി.ബിജുസ്വാഗതം പറഞ്ഞു, സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ മാധുരി.എസ്‌ബോസ് മുഖ്യപ്രഭാഷണം നടത്തി. വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുലജ.പി, ബേക്കല്‍അഡീഷണല്‍ എസ്.ഐ രത്‌നാകരന്‍, വാര്‍ഡ് മെമ്പര്‍മാരായ മാധവന്‍, ആയിഷ, ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷുഹൈബ്.കെ സംസാരിച്ചു.

img

കുട്ടികളുടെസുരക്ഷ, അവകാശങ്ങള്‍എന്നിവയ്ക്ക്‌ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകുട്ടികളുടെ ശ്രദ്ധയും സംരക്ഷണവുംസമൂഹത്തിന്റെഉത്തരവാദിത്തം എന്ന ബാനറില്‍'എന്റെകയ്യൊപ്പ്’ ക്യാമ്പയിന്‍ കാഞ്ഞങ്ങാട്‌ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ഗൗരിഉദ്ഘാടനം ചെയ്തു.ഇതോടൊപ്പം ഗവ:മഹിളാമന്ദിരത്തിലെയും ഗവ:ചില്‍ഡ്രന്‍സ്‌ഹോമിലെയും കുട്ടികളും ബീച്ച് സന്ദര്‍ശനത്തിനായി എത്തിയ രക്ഷിതാക്കളുടെ കുട്ടികളും കലാപരിപാടികള്‍അവതരിപ്പിച്ചു.
English summary
Importance of Child rights and welfare; Sand Sculpture exhibition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X