യുവജനങ്ങൾക്ക് പ്രധാന പരിഗണന നൽകിയ ബജറ്റ്, സ്വാഗതം ചെയ്ത് ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: ബജറ്റിനെ സ്വാഗതം ചെയ്ത് ഡിവൈഎഫ്ഐ. പിണറായി സർക്കാരിന്റെ ബജറ്റിൽ യുവാക്കൾക്ക് പ്രാധാന്യം നൽകിയെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു. യുവജനങ്ങൾക്ക് പ്രധാന പരിഗണന നൽകിയ സംസ്ഥാന സർക്കാരിന്റെ ബജറ്റ് സ്വാഗതാർഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇടതുപക്ഷം എന്നും യുവജനങ്ങൾക്കൊപ്പം കൂടിയാണെന്ന് തെളിയിക്കുന്നതാണ് 2022ലെ ബജറ്റ് പ്രഖ്യാപനങ്ങൾ.
പരിമിതികൾ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന ബജറ്റാണ് ധനമന്ത്രി സഭയിൽ അവതരിപ്പിച്ചത്. നോളജ് എക്കോണമി മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി 350 കോടി രൂപ ചെലവിൽ ഡിസ്ട്രിക്ട് സ്‌കിൽ പാർക്കുകൾ. അൻപതിനായിരം മുതൽ രണ്ട് ലക്ഷം വരെ ചതുരശ്ര അടി വിസ്തീർണ്ണമുള്ള 20 പുതിയ മൈക്രോ ഐ.ടി പാർക്കുകൾ. 50 കോടി രൂപ ചെലവിൽ അഭ്യസ്തവിദ്യരായ വീട്ടമ്മമാരുൾപ്പടെ ഐ.ടി തൊഴിലുകളുടെ ഭാഗമാകാൻ കഴിയുന്ന ഐ.ടി അധിഷ്ടിത സൗകര്യങ്ങളുള്ള 'വർക്ക് നിയർ ഹോം' പദ്ധതി.

സ്ത്രീ സുരക്ഷ മുൻനിർത്തി പൊതുഗതാഗത സംവിധാനങ്ങളിൽ ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനം. ട്രാൻസ് ജൻഡറുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമൂഹിക പരിരക്ഷ നൽകാനുമുള്ള മഴവിൽ പദ്ധതി. സർവകലാശാലകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് വകയിരുത്തിയ 200 കോടി. സർവകലാശാലകളോട് ചേർന്ന് 1500 ഹോസ്റ്റൽ മുറികൾ സ്ഥാപിക്കാനുള്ള തീരുമാനം തുടങ്ങി തൊഴിൽ - വിദ്യാഭ്യാസ മേഖലകളെയൊന്നാകെ പരിഗണിക്കുന്ന പ്രഖ്യാപനങ്ങൾ യുവതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്.
അഭ്യസ്തവിദ്യരായ വീട്ടമ്മമാരുൾപ്പടെ ഐ.ടി തൊഴിലുകളുടെ ഭാഗമാകാൻ കഴിയുന്ന ഐ.ടി അധിഷ്ടിത സൗകര്യങ്ങളുള്ള 'വർക്ക് നിയർ ഹോം' പദ്ധതി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്‌കിൽ കോഴ്സുകൾ ആരംഭിക്കാനുള്ള തീരുമാനം.
കെ-റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യ ഘട്ടമായി കിഫ്ബിയിൽ നിന്ന് 2000 കോടി രൂപ അനുവദിക്കാനുള്ള തീരുമാനം എന്നിവ ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയെയാണ് കാണിക്കുന്നത്. തൊഴിലിനും ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്ന ജനപക്ഷ സർക്കാരിന്റെ കാഴ്ചപ്പാട് നവകേരളത്തിന് കരുത്തുപകരുന്നതാണ്. കേരളത്തിന്റെ വരുംകാല വളർച്ചയ്ക്കും കൂടി ശക്തി പകരുന്ന ഇടതുപക്ഷ സർക്കാരിന്റെ ഈ ബജറ്റ് രാജ്യത്തിനും മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications