Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങള്‍ക്ക് സ്പീഡ് ഇഷ്ടാണോ? എന്നാല്‍ ഇംപോസിഷനും എഴുതാം മോര്‍ച്ചറിയിലെ ക്ലാസിലും ഇരിക്കാം

കൊച്ചി: റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കായി എറണാകുളത്തെ ഈസ്റ്റ് ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍ ഒരു മേശയും കസേരയും മാറ്റിയിട്ടുണ്ട്. റോഡ് നിയമം ലംഘിച്ചാല്‍ 'ഞാന്‍ ഇനി നിയമം ലംഘിച്ച് വാഹനം ഓടിക്കില്ല' എന്ന് നൂറ് പ്രാവശ്യം എഴുതാന്‍ വേണ്ടിയാണ് മേശയും കസേരയും മാറ്റിയിട്ടിരിക്കുന്നത്. കനത്ത പിഴ ഏല്‍ക്കാതെ വന്നപ്പോഴാണ് ഇത്തരം രീതികളുമായി പോലീസ് രംഗത്ത് വന്നിരിക്കുന്നത്.

ഇംപോസിഷന്‍ എഴുതിക്കലും മോര്‍ച്ചറിക്കുള്ളില്‍ ഇരുത്തിയുള്ള ക്ലാസുകളുമൊക്കെയാണ് നിയമം ലംഘിക്കുന്ന കൊച്ചിയിലെ ഫ്രീക്കന്മാരെ കാത്തിരിക്കുന്നത്. നിയമലംഘനത്തിന്റെ വലുപ്പമനുസരിച്ച് ഇംപോസിഷന്റെ എണ്ണവും കൂടും. യുവാക്കളും ബസ് ഡ്രൈവര്‍മാരുമാണ് കൂടുതല്‍ ഈ ശിക്ഷാ വിധിക്ക് ഇരയാകുന്നത്. ഇതുവരെ നൂറിലധികം പേര്‍ ഇംപോസിഷന്‍ എഴുതിയതായി പോലീസ് പറഞ്ഞു.

 അപകടം

അപകടം

മദ്യപിച്ച് വാഹനം ഓടിച്ചവരും ഇംപോസിഷന്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തുടങ്ങിയതോടെ നാണക്കേട് അപകടങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

ഇംപോസിഷന്‍

ഇംപോസിഷന്‍

ഓരോ തവണ വേഗം കൂട്ടാന്‍ ആരംഭിക്കുമ്പോഴും ഇംപോസിഷനിലെ വാചകം ഓര്‍മ്മവരുമെന്നും തുടര്‍ന്ന് നീക്കം കുറയ്ക്കുമെന്നാണ് നിയമലംഘനത്തിന്റെ പേരില്‍ ഇംപോസിഷന്‍ എഴുതിയ വ്യക്തിയുടെ സാക്ഷ്യം.

 ക്ലാസ്

ക്ലാസ്

നിയമം ലംഘിച്ചതിന് മോര്‍ച്ചറി ക്ലാസില്‍ ഇരിക്കേണ്ടി വന്ന സംഭവവും പോലീസ് പരീക്ഷിച്ചു. കട്ടപ്പന ഇന്‍സ്‌പെക്ടറുടേതായിരുന്നു പരിപാടി.

 മൃതദേഹം

മൃതദേഹം

എട്ട് കൗമാരക്കാരെ മോര്‍ച്ചറിയില്‍ കൊണ്ടുപോയി അപകടമരണത്തിന് ഇരയായവരെ നേരില്‍ കാട്ടി ക്ലാസെടുത്തു. ബൈക്ക് ആക്‌സിഡന്‍രില്‍ മരിച്ച 15കാരന്റെ മൃതദേഹമായിരുന്നു കാട്ടി കൊടുത്തത്.

കുറ്റാന്വേഷണ ബ്യൂറോ

കുറ്റാന്വേഷണ ബ്യൂറോ

റോഡപകടങ്ങളുെട കാര്യത്തില്‍ ഏറെ മുന്നിലാണ് കേരള സംസ്ഥാനമെന്നാണ് ദേശീയ കുറ്റാന്വേഷണ ബ്യൂറോ നല്‍കുന്ന കണക്കുകള്‍ പറയുന്നത്.

കൊച്ചിയും തിരുവനന്തപുരവും

കൊച്ചിയും തിരുവനന്തപുരവും

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് 12,440 കേസുകളാണ് വാഹനവുമായി ബന്ധപ്പെട്ട് ഉണ്ടായത്. ഇന്ത്യയില്‍ തന്നെ മുന്നിലായിരുന്നു ഈ കണക്കുകള്‍. രണ്ടാമത് നിന്ന കൊച്ചിയില്‍ 10,502 കേസുകള്‍ ഉണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+