ചതിക്കരുത് ഈ ആദിവാസികളെ മറയൂരിലെ പാലംപണിയില്‍ ക്രമക്കേട് വശങ്ങള് മഴയില്‍ ഒലിച്ചുപോയി
മറയൂര്‍: കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുറവയല്‍ ആദിവാസി കോളനിയില്‍ പുതുതായി നിര്‍മ്മിച്ച പാലത്തിന്റെ വശങ്ങള് വനല്‍ മഴയില്‍ ഒലിച്ചുപോയ നിലയില്‍ കാലങ്ങളായി യാത്രാ ദുരിതം നേരിടുന്ന ചിന്നാര്‍ വന്യജീവി സങ്കേതത്തിനൂള്ളില് പുറവയല്‍ , മാങ്ങാപ്പാറ എന്നീ ആദിവാസി കോളനിയിലെ നൂറിലധികം കുടുംബങ്ങളുടെ യാത്രാ സൗകര്യത്തിനായി പുതുതായി നിര്‍മ്മിച്ച പാലത്തിന്റെ വശങ്ങളാണ് കഴിഞ്ഞ ദിവസം പെയ്ത വേനല്‍ മഴിയില്‍ ഒലിച്ചു പോയത്.
പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും അനൂവദിച്ച 75 ലക്ഷം രൂപ വിനയോഗിച്ചാണ് പാലം നിര്‍മ്മിച്ചത്. പാലം നിര്‍മ്മാണത്തിലെ അപാകതയാണ് നിര്‍മ്മാണം പൂത്തിയായി ദിവസങ്ങള്‍ക്കകം വശങ്ങള് ഒലിച്ചുപോയത്.നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരനും ഉദ്യോഗസ്ഥരും ചെര്‍ന്ന് പാലത്തിന്റെ നിര്‍മ്മാണത്തില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നാണ് പ്രദേശത്തെ ആദിവാസി വിഭാഗങ്ങള്‍ പറയുന്നത്.ചിന്നാര്‍ വന്യജീവി സങ്കേതത്തിനൂള്ളില് ആയതിനാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഈ തുക മുഴുവനും മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന് കൈമാറുകയും ചിന്നാര്‍ വന്യജീവി സങ്കേതം മുഖേനയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതും.കരാറുകാരനും വനം വകുപ്പ് ഉദ്യോഗസ്ഥരും നിര്‍മ്മാണത്തിന്റെ ചുമതലയുള്ള പൊതുമരാമത്ത് വകൂപ്പ് ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയും അഴിമതി നടത്തിയതിന്റെയും ഭാഗമായാണ് മുക്കാല്‍ കോടി രൂപയിലധികം മുടക്കിയിട്ടും ആദിവാസി കൂടുംബങ്ങള്‍ക്ക് പാലത്തിന്റെ പ്രയോജനം ലഭിക്കാത്തതെന്നാണ് പരാതി.

റോഡിന്റെ നിര്‍മ്മാണത്തിലെ അപാകത കാരണം കോളനി നിവാസികള്‍ക്ക് വീട് നിര്‍മ്മാണത്തിന് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുതിനോ രോഗികള്‍ക്ക് ചികിത്സതേടുന്നതിനോ ഇപ്പോഴും പ്രയാസം തുടരുകയാണ്. കരാറുകാരനെ കൊണ്ട് റോഡിന്റെ നിര്‍മ്മാണം പൂത്തിയാക്കി കോളനി നിവാസികളുടെ യാത്രസൗകര്യം ഉറപ്പ് വരുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടിക്കൊരുങ്ങുകയാണ് കോളനി നിവാസികള്‍.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications