കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചതിക്കരുത് ഈ ആദിവാസികളെ മറയൂരിലെ പാലംപണിയില്‍ ക്രമക്കേട് വശങ്ങള്‍ മഴയില്‍ ഒലിച്ചുപോയി

  • By Desk
Google Oneindia Malayalam News

മറയൂര്‍: കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുറവയല്‍ ആദിവാസി കോളനിയില്‍ പുതുതായി നിര്‍മ്മിച്ച പാലത്തിന്റെ വശങ്ങള്‍ വനല്‍ മഴയില്‍ ഒലിച്ചുപോയ നിലയില്‍ കാലങ്ങളായി യാത്രാ ദുരിതം നേരിടുന്ന ചിന്നാര്‍ വന്യജീവി സങ്കേതത്തിനൂള്ളില്‍ പുറവയല്‍ , മാങ്ങാപ്പാറ എന്നീ ആദിവാസി കോളനിയിലെ നൂറിലധികം കുടുംബങ്ങളുടെ യാത്രാ സൗകര്യത്തിനായി പുതുതായി നിര്‍മ്മിച്ച പാലത്തിന്റെ വശങ്ങളാണ് കഴിഞ്ഞ ദിവസം പെയ്ത വേനല്‍ മഴിയില്‍ ഒലിച്ചു പോയത്.

പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും അനൂവദിച്ച 75 ലക്ഷം രൂപ വിനയോഗിച്ചാണ് പാലം നിര്‍മ്മിച്ചത്. പാലം നിര്‍മ്മാണത്തിലെ അപാകതയാണ് നിര്‍മ്മാണം പൂത്തിയായി ദിവസങ്ങള്‍ക്കകം വശങ്ങള്‍ ഒലിച്ചുപോയത്.നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരനും ഉദ്യോഗസ്ഥരും ചെര്‍ന്ന് പാലത്തിന്റെ നിര്‍മ്മാണത്തില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നാണ് പ്രദേശത്തെ ആദിവാസി വിഭാഗങ്ങള്‍ പറയുന്നത്.ചിന്നാര്‍ വന്യജീവി സങ്കേതത്തിനൂള്ളില്‍ ആയതിനാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഈ തുക മുഴുവനും മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന് കൈമാറുകയും ചിന്നാര്‍ വന്യജീവി സങ്കേതം മുഖേനയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതും.കരാറുകാരനും വനം വകുപ്പ് ഉദ്യോഗസ്ഥരും നിര്‍മ്മാണത്തിന്റെ ചുമതലയുള്ള പൊതുമരാമത്ത് വകൂപ്പ് ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയും അഴിമതി നടത്തിയതിന്റെയും ഭാഗമായാണ് മുക്കാല്‍ കോടി രൂപയിലധികം മുടക്കിയിട്ടും ആദിവാസി കൂടുംബങ്ങള്‍ക്ക് പാലത്തിന്റെ പ്രയോജനം ലഭിക്കാത്തതെന്നാണ് പരാതി.

bridge

റോഡിന്റെ നിര്‍മ്മാണത്തിലെ അപാകത കാരണം കോളനി നിവാസികള്‍ക്ക് വീട് നിര്‍മ്മാണത്തിന് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുതിനോ രോഗികള്‍ക്ക് ചികിത്സതേടുന്നതിനോ ഇപ്പോഴും പ്രയാസം തുടരുകയാണ്. കരാറുകാരനെ കൊണ്ട് റോഡിന്റെ നിര്‍മ്മാണം പൂത്തിയാക്കി കോളനി നിവാസികളുടെ യാത്രസൗകര്യം ഉറപ്പ് വരുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടിക്കൊരുങ്ങുകയാണ് കോളനി നിവാസികള്‍.

English summary
Improper construction of bridge in Marayur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X