ലഹരി വിരുദ്ധ സന്ദേശങ്ങള്‍ പകര്‍ന്ന് എക്സൈസ് വകുപ്പ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ പുരോഗമിക്കുന്നു
ചെറുതോണി: നിറവ് 2018 ന്റെ ഭാഗമായി ചെറുതോണിയിലെ മേള നഗരിയില്‍ ഒരുക്കിയിരിക്കുന്ന എക്സൈസ് വകുപ്പിന്റെ പ്രദര്‍ശന സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. തൊടുപുഴ അല്‍- അസ്ഹര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളും എക്സൈസ് വകുപ്പും ഒരുമിച്ചൊരുക്കിയിരിക്കുന്ന പ്രദര്‍ശന കാഴ്ചകള്‍ കാണാന്‍ നിരവധി ആളുകളാണ് മേള നഗരിയില്‍ എത്തുന്നത്. എക്സൈസ് വകുപ്പിലെ 20 തോളം ഉദ്യോഗസ്ഥരും അല്‍- അസ്ഹര്‍ കോളേജിലെ ഏഴോളം വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് മേളനഗരിയില്‍ ലഹരിയുടെ ദൂഷ്യവശങ്ങള്‍ വിവരിക്കുന്നത്.

മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മനുഷ്യ ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പ്രദര്‍ശന സ്റ്റാളിലൂടെ പൊതുജനങ്ങളിലേക്കെത്തുന്നു. വിമുക്തി ലഹരി വര്‍ജന മിഷന്റെ ആശയം ജനങ്ങളിലേക്കെത്തിക്കുന്നതിനൊപ്പം ലഹരിയുടെ ഉപയോഗത്താല്‍ തകരാറിലാകുന്ന ശരീരത്തിന്റെ വിവിധ അവയവങ്ങളും സ്റ്റാളുകളില്‍ ഒരുക്കയിരിക്കുന്നു. ഇതിലൂടെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ജനങ്ങള്‍ക്ക് ലഭിക്കുന്നു. പൊതുജനങ്ങള്‍ക്ക് ഇത് നേരിട്ട് കാണാനും ലഹരിയുടെ ഉപയോഗം ഏതു രീതിയില്‍ ബാധിക്കുന്നു എന്നു മനസ്സിലാക്കാനും സാധിക്കും.
അസി. എക്സൈസ് കമ്മീഷ്ണര്‍ ജി പ്രദീപിന്റെ നേതൃത്വത്തില്‍ എക്സൈസ് വകുപ്പ് ജില്ലയില്‍ പലയിടങ്ങളിലായി ലഹരി വിരുദ്ധ സന്ദേശങ്ങള്‍ പകര്‍ന്ന് ഇതിനകം നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. ഇടമലക്കുടിയടക്കമുള്ള ആദിവാസി മേഖലകളില്‍ ബോധവത്്ക്കരണ പരിപാടികള്‍,സെമിനാറുകള്‍, ലഹരി വിരുദ്ധ നാടകം എന്നിവ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടു വരുന്നു. ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തിയാണ് ആദിവാസി മേഖലകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 25വരെ ചെറുതോണിയിലെ മേള നഗരിയില്‍ ഏക്സൈസ് വകുപ്പിന്റെ സ്റ്റാളുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകും.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications