Get Updates
Get notified of breaking news, exclusive insights, and must-see stories!

'തെരുവിലേക്ക് ഇറങ്ങൂ', അവിശ്വാസ പ്രമേയത്തിന് മുന്‍പ് അനുയായികളോട് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തിന് മുന്‍പ് തന്റെ അനുയായികളോട് തെരുവിലേക്ക് ഇറങ്ങാന്‍ ആഹ്വാനം ചെയ്ത് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഞായറാഴ്ചയാണ് ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ ഖാന് എതിരെ പ്രതിപക്ഷം അവിശ്വാസം പ്രമേയം അവതരിപ്പിക്കുക. സഭയില്‍ ഭൂരിപക്ഷം ഇല്ലാത്ത ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്.

പാകിസ്താന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിദേശശക്തികളാണ് ഗൂഢാലോചന നടത്തുന്നത് എന്നാണ് ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നത്. പാകിസ്താന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ ഒരു പ്രധാനമന്ത്രിയും കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല. ആ വിധി തന്നെയാണ് ഇമ്രാന്‍ ഖാനെയും തേടി എത്തിയിരിക്കുന്നത്. 2018ല്‍ പാക് പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് ശേഷമുളള ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയെ ആണ് ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

44

സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും മോശം വിദേശ നയവും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയത്. 342 അംഗ സഭയില്‍ ഇമ്രാന്‍ ഖാന്റെ തെഹരിക് ഇ ഇന്‍സാഫ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. ഭരണപക്ഷത്തിനൊപ്പമുണ്ടായിരുന്ന പ്രതിപക്ഷത്തേക്ക് കൂറുമാറിയതോടെയാണ് സര്‍ക്കാരിന്റെ നിലനില്‍പ് അപകടത്തിലായത്.

ഞാന്‍ അവരെ നേരിടാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. ദൈവം സഹായിച്ചാല്‍ താന്‍ എങ്ങനെ അവരെ നേരിടുന്നു എന്ന് നിങ്ങള്‍ക്ക് നാളെ കാണാം. തന്റെ ആളുകള്‍ ജാഗ്രതയോടെ ഇരിക്കണം. മറ്റേതെങ്കിലും രാജ്യത്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എങ്കില്‍ ജനം ഇതിനകം തെരുവിലിറങ്ങിയേനെ, ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇന്നും നാളെയുമായി തെരുവിലിറങ്ങാന്‍ പാകിസ്താനിലെ ജനങ്ങളോട് താന്‍ ആവശ്യപ്പെടുകയാണ്. രാജ്യത്തിന് വേണ്ടി നിങ്ങളത് ചെയ്യണം. നിങ്ങളുടെ ബോധ്യത്തില്‍ വേണമത് ചെയ്യാന്‍. ഒരു പാര്‍ട്ടിയും നിങ്ങളെ നിര്‍ബന്ധിച്ചിട്ടാകരുത്. നിങ്ങളുടെ കുഞ്ഞുങ്ങളുടെ നല്ല ഭാവിക്ക് വേണ്ടി നിങ്ങള്‍ തെരുവിലിറങ്ങണം. നിങ്ങള്‍ ജാഗ്രതയോടെ ഇരിക്കുകയാണെന്ന് തെരുവിലിറങ്ങി കാണിച്ച് കൊടുക്കണം, എആര്‍വൈ ന്യൂസിന്റെ ചോദ്യത്തര പരിപാടിയില്‍ സംസാരിക്കവേ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനം രാജി വെക്കില്ലെന്നും അവസാന പന്ത് വരെ പോരാടുമെന്നും മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. നാളത്തെ അവിശ്വാസ പ്രമേയത്തെ നേരിടാന്‍ തനിക്കൊരു പദ്ധതി ഉണ്ടെന്നും അതേക്കുറിച്ച് ആശങ്ക വേണ്ടെന്നും താന്‍ അവിശ്വാസ പ്രമേയം മറികടക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+