Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമ്രാന്‍ ഖാന് വിവാഹേതര ബന്ധത്തില്‍ അഞ്ച് മക്കള്‍! ചിലര്‍ ഇന്ത്യയില്‍! വെളിപ്പെടുത്തി മുന്‍ ഭാര്യ

പാകിസ്താൻ തെഹ്രിക് ഇൻസാഫ് പാർട്ടി ചെയർമാനും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഭാര്യ രേഹം ഖാന്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'രേഹം ഖാന്‍' എന്ന ആത്മകഥയിലാണ് അവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഇമ്രാന്‍ ഖാന് വിവാഹേതര ബന്ധത്തില്‍ അഞ്ച് മക്കള്‍ ഉണ്ടെന്നും ഇതില്‍ ചിലര്‍ ഇന്ത്യയിലാണെന്നുമാണ് പുസ്തകത്തില്‍ ഉള്ളത്.

നേരത്തേ ഇമ്രാന്‍ ഖാന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പുസ്തകത്തില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുസ്തകത്തില്‍ കയ്യെഴുത്ത് പ്രതികള്‍ ലഭിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ പുസ്തകം പുറത്തിറങ്ങിയ സാഹചര്യത്തില്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ പാക്കിസ്ഥാനില്‍ വന്‍ പൊട്ടിത്തെറികള്‍ തന്നെ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരുവരുടേയും വിവാഹ ബന്ധത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് ആത്മകഥയില്‍ ഉള്ളതെന്നാണ് വിവരം. ഇമ്രാന്‍ ഖാന്‍റെ രാഷ്ട്രീയ പ്രവേശം അടക്കമുള്ള കാര്യങ്ങള്‍ പുസ്തകത്തില്‍ ഉണ്ട്.

രണ്ടാം ഭാര്യ

രണ്ടാം ഭാര്യ

ഇമ്രാൻ ഖാന്റെ രണ്ടാം ഭാര്യയാണ് രേഹം ഖാൻ. പത്ത് മാസം മാത്രമേ ഈ ബന്ധം നീണ്ടു നിന്നുള്ളു. 1995 ലാണ് ഇമ്രാന്‍ ഖാന്‍ ആദ്യം വിവാഹം കഴിച്ചത്. ജെമീമ ഗോള്‍ഡ്‌സ്മിത്തിനെയായിരുന്നു വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹബന്ധം ഒമ്പത് വര്‍ഷമേ നീണ്ടുനിന്നുള്ളൂ. 2004 ല്‍ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തില്‍ ഇമ്രാന്‍ രണ്ട് ആണ്‍കുട്ടികളുണ്ട്. തുടർന്നാണ് രേഹം ഖാനെ ഇമ്രാന്‍ ഖാന്‍ വിവാഹം കഴിച്ചത്.

ആത്മീയ ഉപദേശക

ആത്മീയ ഉപദേശക

ഇമ്രാന്‍റെ ആത്മീയ ഉപദേശകയായിരുന്നു രേഹം ഖാന്‍. എന്നാല്‍ ഇരുവരും തമ്മിലുള്ള വിവാഹ ബന്ധത്തിന്‍റെ ആയുസ് വെറും പത്ത് മാസം മാത്രമായിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'രേഹം ഖാന്‍' എന്ന ആത്മകഥയില്‍ ഇമ്രാന്‍ ഖാനെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ ഇവര്‍ നടത്തിയിരിക്കുന്നത്

സ്വവര്‍ഗാനുരാഗി

സ്വവര്‍ഗാനുരാഗി

ഇമ്രാന്‍ ഖാന്‍ സ്വവര്‍ഗാനുരാഗിയാണെന്നും ഇമ്രാന്‍ ഖാന്‍റെ ബ്രിട്ടനില്‍ വെച്ച് പല മോശം പ്രവൃത്തികളില്‍ ഏര്‍പ്പെടിരുന്നെന്നും രേഹം തന്‍റെ ആത്മകഥയില്‍ പറയുന്നുണ്ട്. ഇമ്രാന്‍ ഖാനാല്‍ ഗര്‍ഭം ധരിച്ച സ്ത്രീയെ നിര്‍ബന്ധിച്ച് അബോര്‍ഷന്‍ ചെയ്യിച്ചിരുന്നു എന്നതടക്കമുള്ള വെളിപ്പെടുത്തലുകളാണ് പുസ്തകത്തിലുള്ളത്.

അവിഹിത സന്താനം

അവിഹിത സന്താനം

ഇമ്രാന്‍ ഖാന്‍ അവിഹിത ബന്ധത്തില്‍ അഞ്ച് മക്കളുണ്ടെന്നാണ് പുസ്തകത്തില്‍ രേഹം പറയുന്നു. പല സ്ത്രീകളിലായാണ് അഞ്ച് മക്കളുള്ളത്. ഇവരെല്ലാം വിവാഹിതരായ സ്ത്രീകളായിരുന്നു. വിവാഹ ബന്ധം തകരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് സ്ത്രീകള്‍ ഇമ്രാനോട് ആവശ്യപ്പെട്ടിരുന്നു. മക്കളില്‍ ഒരാള്‍ക്ക് 34 വയസുണ്ട്. ഇതില്‍ ചിലര്‍ ഇന്ത്യയിലാണ്. ഇമ്രാന്‍ ഖാന്‍ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞത്.

സംഭാഷണങ്ങള്‍

സംഭാഷണങ്ങള്‍

ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വെളിപ്പെടുത്തിയ സാഹചര്യം എന്ന് വ്യക്തമാക്കി സംഭാഷണ രൂപേണയാണ് പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സെക്സ്, ഡ്രഗ്, റോക്ക് ആന്‍ റോള്‍ എന്നാണ് ഇമ്രാന്‍റെ ജീവതത്തെ കുറിച്ച് അവര്‍ വിശേഷിപ്പിച്ചത്.

ഉപകാരപ്പെടും

ഉപകാരപ്പെടും

ഇമ്രാന്‍ ഖാന്‍റെ വ്യക്തി ജീവിതങ്ങള്‍ വെളുപ്പെടുത്തിയത് കൊണ്ട് സമൂഹത്തിന് ഉപകാരപ്പെടുമോയെന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ ഒരു രാഷ്ട്രീയ നേതാവും ഭരണകര്‍ത്താവുമായ വ്യക്തി എന്ന നിലയില്‍ ഇക്കാര്യങ്ങളെല്ലാം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്ന് രേഹം ഖാന്‍ വ്യക്തമാക്കി.

പിഴവ്

പിഴവ്

തന്‍റെ ജീവിത്തില്‍ പറ്റിയ ഏറ്റവും വലിയ പിഴവാണ് ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ചത്. ഇമ്രാന്‍ ഖാന്‍റെ തനി മുഖം പൊതുജങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുന്നതിനോടൊപ്പം തന്നെ പോലെ മറ്റ് സ്ത്രീകളും പറ്റിക്കപ്പെടാതിരിക്കാനുള്ള ഒരു ബോധവത്കരണം കൂടിയാണ് പുസ്തകം എന്നും അവര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+