ഇന്ത്യയിലെ കൊറോണ മരണം 400 കടന്നു, 24 മണിക്കൂറിനിടെ മരിച്ചത് 37 പേര്‍, രോഗബാധിതര്‍ 12000 കടന്നു
ദില്ലി: ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള പ്രതിരോധ നടപടികള്‍ ശക്തമാക്കുമ്പോഴും രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 400 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 414 പേരാണ് രാജ്യത്ത് മരിച്ചത്. ഇതുവരെയുള്ള കണക്ക് പ്രകാരം 12380 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചിരിക്കുന്നത്. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 170 ജില്ലകളാണ് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്. ദില്ലി, മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത, ചെന്നൈ. ഹൈദരാബാദ്, ജയ്പൂര്‍, ആഗ്ര അടക്കമുള്ള പ്രധാനനഗരങ്ങളും ഇതില്‍ ഉള്‍പ്പെടും. വിശദാംശങ്ങളിലേക്ക്.

24 മണിക്കൂര്‍
കഴിഞ്ഞ 24 മണിക്കൂബറിനുള്ളില്‍ രാജ്യത്ത് 37 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 414 ആയി ഉയര്‍ന്നു. 10477 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ഡ കഴിയുന്നത്. 1489 പേര്‍ പൂര്‍ണമായും രോഗമുക്തി നേടി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് കണക്ക് പുറത്തുവിട്ടത്.

മഹാരാഷ്ട്ര
മഹാരാഷ്ട്രയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 3000ത്തോട് അടുക്കുകയാണ്. കഴിഞ്ഞ ദിവസം 232 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 2916 ആയി. 187 പേരാണ് സംസ്ഥാനത്ത് ആകെ രോഗം ബാധിച്ച് മരിച്ചത്. 295 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രിവിട്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.

1000 കടന്ന് രാജസ്ഥാന്‍
രോഗികളുടെ എണ്ണം ആയിരം കടന്ന സംസ്ഥാനങ്ങളില്‍ രാജസ്ഥാനും ഉള്‍പ്പെട്ടു. ഇതുവരെ 1023 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരാണ് മരിച്ചത്. ഇതിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗവ്യാപനം നടക്കുന്നത് മുംബൈയിലാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 159 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 987 ആയി. ഇതില്‍ 597 രോഗികളും ഇന്‍ഡോറില്‍ നിന്നുള്ളവരാണ്.

കേരളത്തിന് ആശ്വാസം
കേരളത്തിന് കഴിഞ്ഞ ദിവസം ആശ്വാസദിനമായിരുന്നു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം. കോവിഡ്-19 ബാധിച്ച 7 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേരുടേയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരുടേയും കൊല്ലം ജില്ലയിലെ ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.

167 പേര്‍ ചികിത്സയില്‍
ഇതോടെ നിലവില്‍ 167 പേരാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 218പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ ആള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

170 ഹോട്ട്‌സ്‌പോട്ടുകള്‍
ഇന്ത്യയിലെ 640 ജില്ലകളില്‍ നാലിലൊന്ന് ജില്ലകളും കൊറോണ ഹോട്ട് സ്‌പോട്ടുകളില്‍ ഉള്‍പ്പെടുന്നതായി കേന്ദ്രസര്‍ക്കാര്‍. 170 ജില്ലകളാണ് രാജ്യത്ത് കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചറിഞ്ഞത്. ഹോട്ട്‌സ്‌പോട്ടായി മാറിയേക്കാവുന്ന 270 ജില്ലകളുടെ പട്ടികയും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
Recommended Video

ഇന്‍ഫ്‌ലുവന്‍സ
അതോടൊപ്പം ഹോട്ട്‌സ്‌പോട്ടുകളിലെയും രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടുകള്‍ തോറും കയറിയിറങ്ങി സര്‍വേ നടത്തുന്നതിനൊപ്പം ആളുകളെ കൊറോണ വൈറസ് പരിശോധനക്ക് പുറമേ ഇന്‍ഫ്‌ലുവന്‍സയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും പരിശോധന നടത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നു.












Click it and Unblock the Notifications